• HOME
  • »
  • NEWS
  • »
  • india
  • »
  • SUSHIL KUMAR NEEDS HIGH PROTEIN FOOD IN TIHAR JAIL

പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം വേണമെന്ന് കോടതിയിൽ അപേക്ഷ; തിഹാർ ജയിലിൽ നിന്നും സുശീൽകുമാർ

കൊലപാതക കേസിൽ തിഹാർ ജയിലിൽ കഴിയുകയാണ് ഒളിമ്പിക്സിൽ രണ്ട് തവണ മെഡൽ നേടിയ സുശീൽ കുമാർ

Sushil Kumar

Sushil Kumar

  • Share this:
    ന്യൂഡൽഹി: പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ഗുസ്തി താരം സുശീൽ കുമാർ. കൊലപാതക കേസിൽ തിഹാർ ജയിലിൽ കഴിയുകയാണ് സുശീൽ കുമാർ. സുശീൽ കുമാറിന്റെ ഹർജി ഡൽഹി രോഹിണി കോടതി ഇന്ന് പരിഗണിക്കും.

    യുവ ഗുസ്തി താരം സാഗർ ദൻകർ കൊലപാതക കേസിലാണ് സുശീൽ കുമാർ പിടിയിലായത്. ജയിലിൽ കഴിയുന്ന കാലം വരെ ഹൈ പ്രോട്ടീൻ ഫുഡും മറ്റ് സപ്ലിമെന്റുകളും നൽകണമെന്നാണ് സുശീൽ കുമാറിന്റെ ആവശ്യം. ജയിലിൽ ഹൈ സെക്യൂരിറ്റി സെൽ വേണമെന്നും സുശീൽ കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. തിഹാർ ജയിലിൽ സുശീൽ കുമാറിന് സുരക്ഷാഭീഷണിയുണ്ടെന്നും മറ്റ് തടവുകാർക്കൊപ്പം കഴിയാനാകില്ലെന്നുമാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചിരിക്കുന്നത്.

    മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍കിങ്ങില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് സാഗര്‍ കൊല്ലപ്പെടുന്നത്. സുശീല്‍ വാടകയ്ക്ക് നല്‍കിയിരുന്ന ഫ്‌ളാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രകോപനമെന്നും പൊലീസ് പറയുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

    ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാംപ്യനായ സാഗര്‍ കൊല്ലപ്പെട്ട കേസില്‍ സുശീല്‍ കുമാര്‍ ഒളിവില്‍ ആയിരുന്നു. സുശീല്‍ കുമാര്‍ ഹരിദ്വാറിലെ യോഗാ ആശ്രമത്തില്‍ ഒളിവില്‍ കഴിയുന്നതായി റിപോർട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

    You may also like:ഉദ്ധാരണ പ്രശ്നങ്ങൾക്ക് പരിഹാരമായി 'കളരിസൂത്ര'യുമായി ബോളിവുഡ് നടൻ; വീഡിയോ വൈറൽ

    കൊലപാതകത്തിൽ സുശീൽ കുമാറിനും മറ്റു ചിലർക്കുമെതിരെ ഡൽഹി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സുശീൽ കുമാറിനെ കുറിച്ച് വിവരം നൽകുന്നവർക്ക്  ഒരു ലക്ഷം രൂപ പാരിതോഷികവും തിങ്കളാഴ്ച്ച ഡൽഹി പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഒളിവിലുള്ള അജയ് എന്നയാളെ കുറിച്ച് വിവരം നൽകിയാൽ 50,000 രൂപയായിരുന്നു പാരിതോഷികം.

    കായിക മത്സരങ്ങളുടെ ലോകകപ്പായി കണക്കാക്കപ്പെടുന്ന ഒളിമ്പിക്സിൽ രണ്ട് തവണ ഇന്ത്യക്ക് വേണ്ടി മെഡൽ സ്വന്തമാക്കിയ താരമാണ് സുശീൽ കുമാർ. ഡൽഹിയിലെ ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന സുശീൽ ഇന്ത്യൻ കായിക ലോകത്ത് തന്നെ പേരെടുക്കുന്നത് 2008-ലെ ബെയ്ജിങ്ങ് ഒളിമ്പിക്സ് ഗുസ്തിയിൽ വെങ്കലം സ്വന്തമാക്കിയതോടെയാണ്. കായിക താരങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ വേദിയിൽ മെഡൽ നേടിയ സുശീലിന് തൻ്റെ കരിയറിൽ പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

    2012 ഒളിമ്പിക്സിൽ 2016ലെ ഒളിംപിക്സ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ഒരു ഗുസ്തി താരത്തിന് ഉത്തേജക മരുന്ന് നൽക്കിയെന്ന ആരോപണം സുശീൽകുമാറിന്റെ പേരിൽ ഉയർന്നു. എന്നാൽ ഒളിമ്പിക്സ് മെഡൽ ജേതാവ് കൂടിയായ സുശീലിന് എതിരെ ഉള്ള ആരോപണം അന്ന് ആരും വിശ്വാസിച്ചില്ല. തൊട്ടടുത്ത വർഷം ഗുസ്തി താരം റാണയെ ആക്രമിച്ചതിനു പിന്നിൽ സുശീൽകുമാർ ആണെന്ന് റാണ പറഞ്ഞു. തുടർന്ന് കോടതിയിൽ കേസ് നടന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയായിരുന്നു പിന്നീട് സ്കൂൾ ഗെയിംസ് ഫെഡറേഷനിൽ അധ്യക്ഷനായിരുന്നു സമയത്തും താരത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നു.
    Published by:Naseeba TC
    First published:
    )}