• HOME
  • »
  • NEWS
  • »
  • india
  • »
  • അദ്വാനിക്ക് എതിരായ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ സുഷമ സ്വരാജ്

അദ്വാനിക്ക് എതിരായ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ സുഷമ സ്വരാജ്

മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ സുഷമ സ്വരാജ്.

news18

news18

  • Last Updated :
  • Share this:
    ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ സുഷമ സ്വരാജ്. ട്വിറ്ററിലാണ് രാഹുൽ ഗാന്ധിക്ക് സുഷമ സ്വരാജ് മറുപടി നൽകിയത്. 'പിതൃതുല്യനായ നേതാവാണ് അദ്വാനിയെന്നും രാഹുൽ ഗാന്ധിയുടെ വാക്കുകൾ തങ്ങൾക്ക് ആഴത്തിൽ മുറിവേൽപിച്ചെന്നും ട്വിറ്ററിൽ കുറിച്ച മറുപടിയിൽ രാഹുൽ ഗാന്ധി പറയുന്നു. പ്രസംഗങ്ങളിൽ അൽപം ഔചിത്യം പുലർത്തണമെന്നും സുഷമ സ്വരാജ് രാഹുലിനോട് ആവശ്യപ്പെടുന്നു.

    സുഷമ സ്വരാജിന്‍റെ ട്വീറ്റ് ഇങ്ങനെ,

    രാഹുൽ ജി - അദ്വാനി ജി ഞങ്ങൾക്ക് പിതൃതുല്യനാണ്. താങ്കളുടെ വാക്കുകൾ ഞങ്ങൾക്ക് ആഴത്തിൽ മുറിവേൽപ്പിച്ചു. പ്രസംഗങ്ങളിൽ താങ്കൾ കുറച്ചു കൂടി ഔചിത്യം പുലർത്തണം.

     



    ഗുരുവായ അദ്വാനിയെ വേദിയിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ടയാളാണ് മോദിയെന്നും അങ്ങനെയുള്ളയാളാണ് ഹിന്ദു ധർമത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്നും ആയിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. മഹാരാഷ്ട്രയിൽ പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ആളുകളെ കൊല്ലുന്നതും ഹിന്ദു ധർമത്തിൽ പെട്ടതാണോയെന്നും രാഹുൽ ഗാന്ധി ചോദിച്ചിരുന്നു.
    First published: