നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • മത്സരിക്കാനില്ലെന്ന് സുഷമ സ്വരാജ്

    മത്സരിക്കാനില്ലെന്ന് സുഷമ സ്വരാജ്

    • Last Updated :
    • Share this:
      ഇൻഡോർ: അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ സുഷമ സ്വരാജ്. ആരോഗ്യപരമായ പ്രശ്നങ്ങളാലാണ് ഈ തീരുമാനമെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന കാര്യം പാർട്ടി അധ്യക്ഷൻ അമിത് ഷായെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും സുഷമ പറഞ്ഞു.

      തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെങ്കിലും രാജ്യസഭയിലൂടെ സുഷമ സ്വരാജിനെ പാർലമെന്‍റിൽ തിരിച്ചുകൊണ്ടുവരണമെന്ന നിലപാടാണ് ബിജെപിക്ക് ഉള്ളതെന്നാണ് സൂചന. നിലവിൽ മധ്യപ്രദേശിലെ വിധിഷയിൽനിന്നുള്ള ലോക്സഭാ അംഗമാണ് സുഷമ സ്വരാജ്.

      അലോക് വര്‍മ്മയുടെ മറുപടി ന്യൂസ് പോര്‍ട്ടലില്‍; അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

      2016ൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്ന് മാസങ്ങളോളം അവർ വിശ്രമത്തിലായിരുന്നു. വർഷങ്ങളായി പ്രമേഹരോഗബാധിതയാണ് സുഷമ സ്വരാജ്. പ്രമേഹം ബാധിച്ചതിനെത്തുടർന്നാണ് ഇവരുടെ വൃക്ക തകരാറിലായത്. ഇതേത്തുടർന്ന് കുറച്ചുകാലം ഡയാലിസിസിന് വിധേയയാശേഷമാണ് ഡൽഹി എയിംസിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. സുഷമ സ്വരാജ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന വിവരം അറിഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ നിരവധിയാളുകളാണ് വൃക്ക ദാനം ചെയ്യാൻ സന്നദ്ധമായി മുന്നോട്ടുവന്നത്.
      First published:
      )}