ഇന്റർഫേസ് /വാർത്ത /India / സോഷ്യൽ മീഡിയയെ ദുഃഖത്തിലാഴ്ത്തി സുഷമ സ്വരാജ്: കാരണം ഇതാണ്

സോഷ്യൽ മീഡിയയെ ദുഃഖത്തിലാഴ്ത്തി സുഷമ സ്വരാജ്: കാരണം ഇതാണ്

sushma swaraj

sushma swaraj

'മന്ത്രിസഭയ്ക്കുള്ളിൽ വികാരങ്ങളും മൂല്യങ്ങളും കൊണ്ടു വന്ന നിങ്ങളെ രാജ്യം മിസ് ചെയ്യും'

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി : രണ്ടാം മോദി സർക്കാർ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. പുതുമുഖങ്ങളും പഴയ ചിലരുടെ തിരിച്ചു വരവും ഒക്കെയായി പ്രൗഡ ഗംഭീരമായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. എന്നാൽ ഇതിനിടയിലും കുറച്ചു പേരെങ്കിലും പ്രത്യേകിച്ച് സോഷ്യൽ മീഡിയയിലെ ചിലർ വിഷമത്തിലായിരുന്നു. വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് മന്ത്രിസഭയിൽ ഇടം നേടാതെ പോയതാണ് ഇവരെ ദുഃഖത്തിലാഴ്ത്തിയത്.

    Also Read-'കേരളത്തോട് കേന്ദ്രം വിവേചനം കാണിക്കില്ല'; കേരള ബിജെപിയിൽ അഴിച്ചുപണി ആവശ്യമില്ലെന്ന് വി മുരളീധരൻ

    2014ലെ മോദി മന്ത്രിസഭയിലെ വിദേശ കാര്യ മന്ത്രി ആയിരുന്ന സുഷമ, ട്വിറ്റർ പോലുള്ള സാമൂഹ്യമാധ്യമങ്ങളിൽ സജീവമായിരുന്നു. ട്വീറ്റുകൾ വഴി ആളുകളുമായി സംവദിക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവർ ശ്രമിച്ചിരുന്നു. ഇത്തരത്തിൽ ട്വീറ്റിലൂടെ സഹായം അഭ്യർഥിച്ചലർക്ക് എത്രയും വേഗം സഹായത്തിനും പ്രശ്നപരിഹാരത്തിനുമുള്ള നടപടികൾ സ്വീകരിച്ചതിന്റെ പേരിൽ പലപ്പോഴും സുഷമ വാർത്തകളിൽ നിറഞ്ഞിരുന്നു. സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പ്രിയപ്പെട്ട ഒരു കേന്ദ്രമന്ത്രി തന്നെയായിരുന്നു സുഷമ എന്ന് തന്നെ പറയാം.

    ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പുകൾ; പ്രാദേശിക പ്രാതിനിധ്യം ഉറപ്പാക്കി രണ്ടാം മോദി മന്ത്രിസഭ

    എന്നാൽ ഇത്തവണ മന്ത്രിസഭയിൽ നിന്ന് സുഷമ വിട പറയുമ്പോള്‍‌ അവരുടെ സഹായങ്ങൾക്ക് നന്ദി പറഞ്ഞും ആശംസകൾ അറിയിച്ചുമാണ് സോഷ്യൽ മീഡിയ സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. 'സർക്കാർ മാറി വരും മന്ത്രിസഭ മാറി വരും എന്നാൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ഇന്ത്യയിലെ ഏകമന്ത്രി സുഷമ തന്നെയായിരിക്കും' എന്നാണ് ഒരാളുടെ പ്രതികരണം.

    'മന്ത്രിസഭയ്ക്കുള്ളിൽ വികാരങ്ങളും മൂല്യങ്ങളും കൊണ്ടു വന്ന നിങ്ങളെ രാജ്യം മിസ് ചെയ്യും' എന്നായിരുന്നു മറ്റൊരു പ്രതികരണം. 'അടുത്ത് വരുന്നത് ആരായാലും ഇന്‍റെർനെറ്റിന്റെ ഹൃദയം പിടിച്ചെടുത്തേ മതിയാകു.. കാരണം സുഷമ സ്വരാജ് വളരെ ഉന്നത നിലവാരം പുലർത്തിയാണ് ഇപ്പോള്‍ യാത്രയാകുന്നത്' എന്നാണ് മറ്റൊരു പ്രതികരണം.

    First published:

    Tags: Modi govt 2.0, Sushama swaraj, Twitter