• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പാകിസ്ഥാന് വിവരങ്ങൾ ചോർത്തിയ ബ്രഹ്മോസ്  ജീവനക്കാരൻ അറസ്റ്റിൽ

news18india
Updated: October 8, 2018, 6:07 PM IST
പാകിസ്ഥാന് വിവരങ്ങൾ ചോർത്തിയ ബ്രഹ്മോസ്  ജീവനക്കാരൻ അറസ്റ്റിൽ
  • News18 India
  • Last Updated: October 8, 2018, 6:07 PM IST IST
  • Share this:
നാഗ്പൂര്‍: മഹാരാഷ്ട്ര ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിൽ ചാരവൃത്തി നടത്തിയ ജീവനക്കാരനെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. നാല് വർഷമായി ബ്രഹ്മോസ് യൂണിറ്റില്‍ ജോലി ചെയ്യുന്ന നിഷാന്ത് അഗര്‍വാള്‍ ഐഎസ്ഐ ഏജന്റാണെന്ന് സംശയിക്കുന്നു. ബ്രഹ്മോസ് യൂണിറ്റിലെ ഡിആര്‍ഡിഒ ജീവനക്കാരനാണ് നിഷാന്ത് അഗര്‍വാള്‍.

ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര എ.ടി.എസ് സംഘങ്ങളുടെ സംയുക്ത നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ മാസമാണ് ഉത്തർപ്രദേശിൽ നിന്നും ഒരു ബിഎസ്എഫ് ജവാനെ പാകിസ്ഥാന് വിവരങ്ങൾ കൈമാറിയ കുറ്റത്തിന് എറ്റിഎസ് പിടികൂടുന്നത്.

'പാക് ടീമിലെ സച്ചിന്‍ അയാളാണ്'; പാക് ക്രിക്കറ്റിലെ ഹീറോ ആരെന്ന് വെളിപ്പെടുത്തി വീരേന്ദര്‍ സെവാഗ്

നാഗ്പൂരിലെ പ്രതിരോധ ഗവേഷണ - വികസന കേന്ദ്രത്തില്‍ ബ്രഹ്മോസ് മിസൈലുകള്‍ക്ക് ആവശ്യമായ പ്രൊപ്പലന്റുകളും ഇന്ധനവും വികസിപ്പിക്കുന്ന യൂണിറ്റില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. വേഗതയേറിയ ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്ന് എ.ടി.എസ് സംശയിക്കുന്നു.

ബ്രഹ്മോസ് മിസൈലിന്റെ അതീവ രഹസ്യ സ്വഭാവമുള്ള പല വിവരങ്ങളും അഗര്‍വാളിന് ലഭ്യമായിരുന്നെന്ന് പോലീസ് പറഞ്ഞു. അഗര്‍വാളിന്റെ പ്രവര്‍ത്തനരീതികള്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും എ.ടി.എസ് വ്യക്തമാക്കി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 8, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍