പാകിസ്ഥാൻ 'ചാരൻ' എന്നു സംശയം; ജമ്മു അതിർത്തിയിൽ വീണ്ടും 'പ്രാവി'നെ പിടികൂടി

രഹസ്യ കോഡുകൾ രേഖപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ പ്രാവിനെ മന്യാരി ഗ്രാമത്തിലെ ഹിരാനഗർ പ്രദേശത്താണ് കണ്ടെത്തിയത്.

News18 Malayalam | news18-malayalam
Updated: May 25, 2020, 5:42 PM IST
പാകിസ്ഥാൻ 'ചാരൻ' എന്നു സംശയം; ജമ്മു അതിർത്തിയിൽ വീണ്ടും 'പ്രാവി'നെ പിടികൂടി
പ്രതീകാത്മക ചിത്രം
  • Share this:
ചാരവൃത്തിക്ക് പാകിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ചതായി സംശയിക്കുന്ന ഒരു പ്രാവിനെ ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ  പിടികൂടി.

രഹസ്യ കോഡുകൾ രേഖപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ പ്രാവിനെ മന്യാരി ഗ്രാമത്തിലെ ഹിരാനഗർ പ്രദേശത്താണ് കണ്ടെത്തിയത്.

You may also like:കടുത്ത നടപടി എടുത്തില്ലെങ്കിൽ നാളെ അവർ യഥാർത്ഥ പള്ളികൾക്ക് നേരെയും തിരിയും [NEWS]മാഹിയിൽ മദ്യശാലകൾ വൈകാതെ തുറക്കും; കുറഞ്ഞ വില എന്ന ആകർഷണം ഇനി ഉണ്ടാകുമോ? [NEWS]കോവിഡ് പ്രതിരോധ സംവിധാനങ്ങളെ പരിഹസിക്കുന്നവർക്കെതിരെ കണ്ണൂർ കലക്ടർ [NEWS]
രഹസ്യ കോഡ് എന്താണെന്ന് മനസിലാക്കാൻ സുരക്ഷാ ഏജൻസികൾ പരിശോധന ആരംഭിച്ചെന്നും അധികൃതർ വ്യക്തമാക്കി.

ഗ്രാമവാസികളാണ് പ്രാവിനെ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പ്രാവിന്റെ കാലിൽ ഒരു മോതിരവും അതിൽ കുറെ അക്കങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കത്വ സീനിയർ പോലീസ് സൂപ്രണ്ട് ശൈലേന്ദ്ര മിശ്ര പറഞ്ഞു.

ഇതിന് മുൻപും സമാനമായ സംഭവങ്ങൾ അതിർത്തിയിലുണ്ടായിട്ടുണ്ട്.
First published: May 25, 2020, 5:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading