നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Priyanka Chaturvedi | സസ്‌പെൻഷനിലായ ശിവസേന എംപി പ്രിയങ്ക ചതുർവേദി സന്‍സദ് ടിവി അവതാരക സ്ഥാനം ഒഴിഞ്ഞു

    Priyanka Chaturvedi | സസ്‌പെൻഷനിലായ ശിവസേന എംപി പ്രിയങ്ക ചതുർവേദി സന്‍സദ് ടിവി അവതാരക സ്ഥാനം ഒഴിഞ്ഞു

    പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനെതുടര്‍ന്നാണ് തീരുമാനം.

    (Image: @Priyanka Chaturvedi/Twitter)

    (Image: @Priyanka Chaturvedi/Twitter)

    • Share this:
      സന്‍സദ് ടിവി (Sansad TV) പരിപാടിയായ 'മേരി കഹാനി'യുടെ (Meri Kahani) അവതാരക സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ച് ശിവസേന എംപി (Shiv Sena MP) പ്രിയങ്ക ചതുര്‍വേദി (Priyanka Chaturvedi) ഞായറാഴ്ച രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് കത്തയച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനെതുടര്‍ന്നാണ് തീരുമാനം.

      "ചേമ്പറിനുള്ളിലെ എന്റെയും എന്റെ പാര്‍ട്ടിയുടെയും ശബ്ദം അടിച്ചമര്‍ത്താൻ ഉദ്ദേശിച്ചുള്ള ഏകപക്ഷീയമായ സസ്‌പെൻഷൻ നടപടിയിലൂടെ പാര്‍ലമെന്റിന്റെ നിയമങ്ങളും ചട്ടങ്ങളും പൂര്‍ണ്ണമായും കൈയൊഴിയപ്പെട്ടിരിക്കുകയാണ്. ഭരണഘടനയോടുള്ളപ്രാഥമിക ഉത്തരവാദിത്തം എനിക്ക് നിഷേധിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ സന്‍സദ് ടിവിയില്‍ തുടരാന്‍ ഞാന്‍ തയ്യാറല്ല", ചതുര്‍വേദി കത്തില്‍ സൂചിപ്പിക്കുന്നു.

      വനിതാ പാര്‍ലമെന്റ് അംഗങ്ങളുടെ അഭിമുഖം നടത്തുന്നതിനായാണ് ലോക്സഭാ ടിവിയും രാജ്യസഭാ ടിവിയും സംയോജിപ്പിച്ചു കൊണ്ട് പുതുതായി ആരംഭിച്ച സന്‍സദ് ടിവിയിലേക്ക് സെപ്റ്റംബറിൽ ശിവസേന എംപിയെ കൊണ്ടുവന്നത്.

      വളരെ വേദനയോടെയും, എന്നാല്‍ ഉത്തരവാദിത്ത ബോധത്തോടെയുമാണ് സന്‍സദ് ടിവി ഷോയായ മേരി കഹാനിയുടെ അവതാരക സ്ഥാനം ഒഴിയുന്ന വിവരം അറിയിക്കുന്നതെന്നും വെങ്കയ്യ നായിഡുവിന് അയച്ച കത്തിൽ പ്രിയങ്ക ചതുർവേദി പരാമർശിക്കുന്നു.

      Also read- Nagaland Operation | നാഗാലാന്‍ഡ് വെടിവെപ്പ്: ക്ഷുഭിതരായ ജനക്കൂട്ടം അസം റൈഫിള്‍സ് ക്യാമ്പ് തകര്‍ത്തു; ഇന്ന് ബന്ദിന് ആഹ്വാനം

      ''ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചതിന് ഇത്രയധികം വനിതാ എംപിമാർ രാജ്യസഭയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ ആദ്യമായി ഒരു സെഷനിൽ ഉടനീളം സസ്പെന്‍ഡ് ചെയ്യപ്പെടുമ്പോള്‍, അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കഴിഞ്ഞ സെഷനിലെ പെരുമാറ്റത്തിന്റെ പേരില്‍ 12 എംപിമാരെ ഒരു സെഷന്‍ മുഴുവന്‍ സസ്പെന്‍ഡ് ചെയ്തത് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല എന്ന കാര്യം മറക്കരുത്'', അവര്‍ കൂട്ടിച്ചേര്‍ത്തു.

      കഴിഞ്ഞ ഓഗസ്റ്റില്‍ പാർലമെന്റിന്റെ മൺസൂണ്‍ സമ്മേളനത്തില്‍ ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് ഭേദഗതി ബില്‍ 2021 പാസാക്കുന്നതിനിടെ പ്രതിപക്ഷ അംഗങ്ങള്‍ സഭയിലേക്ക് ഇരച്ചുകയറിയതിനെത്തുടര്‍ന്ന് മോശമായി പെരുമാറിയതിന് ചതുര്‍വേദിയെയും മറ്റ് 11 പാര്‍ലമെന്റംഗങ്ങളെയും സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ കോണ്‍ഗ്രസില്‍ നിന്ന് ആറ് പേരും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ശിവസേനയില്‍ നിന്നും രണ്ട് വീതം പേരും സിപിഐയില്‍ നിന്നും സിപിഎമ്മില്‍ നിന്നും ഓരോരുത്തരും ഉള്‍പ്പെടുന്നു.

      പെഗാസസ് വിഷയത്തില്‍ പ്രതിഷേധിച്ചതിന്റെ പേരിലായിരുന്നു സസ്പെന്‍ഷന്‍. ഇടത് അംഗങ്ങളായ എളമരം കരീം, ബിനോയ് വിശ്വം, തൃണമൂല്‍ എം പിമാരായ ശാന്താ ഛേത്രി, ഡോല സെന്‍, കോണ്‍ഗ്രസ് എം പിമാരായ സായിദ് നാസര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിംഗ്, ഫൂലോ ദേവി നേതാം, ഛായ വര്‍മ്മ, റിപുന്‍ ബോറ, രാജാമണി പട്ടേല്‍, ശിവസേന എം പിയായ അനില്‍ ദേശായി എന്നിവരാണ് സസ്പെന്‍ഷന്‍ ലഭിച്ച മറ്റു പാർലമെന്റ് അംഗങ്ങൾ.
      Published by:Naveen
      First published: