• HOME
 • »
 • NEWS
 • »
 • india
 • »
 • പാർക്കിൽവെച്ച് ബന്ധുവായ സ്ത്രീ ചുംബിച്ചു; പൊലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ

പാർക്കിൽവെച്ച് ബന്ധുവായ സ്ത്രീ ചുംബിച്ചു; പൊലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ

ഭാര്യാ സഹോദരന്‍റെ ഭാര്യയാണ് പൊലീസ് കോൺസ്റ്റബിളിനെ പാർക്കിൽവെച്ച് ചുംബിച്ചത്. പാർക്കിൽവെച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ചുംബനം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ചെന്നൈ: പാർക്കിൽവെച്ച് ബന്ധുവായ സ്ത്രീ ചുംബിക്കുന്ന (Kissing) ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ (Social media) വൈറലായതോടെ, പൊലീസ് (Tamil Nadu Police) കോൺസ്റ്റബിളിന് സസ്പെൻഷൻ. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. പാർക്കിൽവെച്ച് ബന്ധുവായ സ്ത്രീ ചുംബിച്ച പൊലീസ് കോൺസ്റ്റബിളായ വി. ബാലാജിയെ(29) ആണ് കോയമ്പത്തൂർ ഡി സി പി മുരളീധരൻ സസ്പെൻഡ് ചെയ്തത്. ചുംബന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി.

  കുടല്ലൂർ സ്വദേശിയായ വി ബാലാജിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. സർക്കാർ വക ക്വാർട്ടേഴ്സിലാണ് ഇവർ താമസിച്ചുവന്നത്. ഭാര്യയുടെ സഹോദരന്‍റെ ഭാര്യയാണ് വി ബാലാജി പാർക്കിൽവെച്ച് ചുംബിച്ചത്. പാർക്കിൽവെച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ചുംബനം. ഈ സമയത്ത് വി ബാലാജി പൊലീസ് യൂണിഫോമിലായിരുന്നു. ചുംബനദൃശ്യം സമീപത്ത് ഉണ്ടായിരുന്ന ആരോ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയുമായിരുന്നു.

  മൊബൈൽ ഫോണിൽ പകർത്തിയ ചുംബന ദൃശ്യം കോയമ്പത്തൂർ കമ്മീഷണർ ഉൾപ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അയച്ചുനൽകുകയായിരുന്നു. ഇതേത്തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ഡിസിപിയെ ചുമതലപ്പെടുത്തുകയായിരുന്നു.

  വീട്ടിൽനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പൊലീസ് അന്വേഷണം തുടങ്ങി

  കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയിൽ യുവതിയെ തട്ടികൊണ്ട് പോവാൻ ശ്രമമെന്ന് പരാതി. ഞായറാഴ്ച വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ തിരുവമ്പാടി പോലീസ് അന്വേഷണമാരംഭിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറയിലാണ് യുവതിയെ തട്ടികൊണ്ടു പോകാൻ ശ്രമം നടന്നതെന്നാണ് പരാതി. ഞായറാഴാച വൈകീട്ട് 6.45 ഓടെയാണ് സംഭവം.

  വീടിന് പുറത്തെ ശുചി മുറിയിൽ പോയി തിരിച്ചു വരുമ്പോൾ പിന്നിൽ നിന്നും വന്ന ഒരാൾ വാപൊത്തി പിടിച്ച് വീടിന് പിറക് വശത്തേക്ക്കൊണ്ടു പോവുകയായിരുന്നു എന്ന് യുവതി പറയുന്നു. ഈ സമയം താൻ ഒച്ചവെച്ചങ്കിലും വീട്ടുകാർ അറിഞ്ഞില്ല. കുതറി മാറാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ തന്നെ പിടിച്ചു വെച്ച ആളെ കടിക്കുകയും ഈ സമയം പിടിവിട്ടതോടെ അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു എന്നും യുവതി പറയുന്നു.

  സംഭവ സമയം വീട്ടിൽ യുവതിയുടെ മാതാവും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടത്താനായില്ല. സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവമ്പാടി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  വീട് കുത്തിത്തുറന്ന് ഏലക്കയും കാറും മോഷ്ടിച്ചു; കാർ ‍രണ്ട് ദിവസം കഴിഞ്ഞ്‌ തിരിച്ചുകിട്ടി

  പിന്‍വാതില്‍ കുത്തിത്തുറന്ന് വീടിന് അകത്ത് കയറി മോഷ്ടിച്ച 150 കിലോയോളം ഏലക്ക കടത്തിയത് വീട്ടുടമയുടെ കാറില്‍. ഇടുക്കി രാജകുമാരി പുതുകില്‍ ഒടുതുക്കിയില്‍ സിറിലിന്റെ വീട്ടിലാണ് സംഭവം നടന്നത്.

  Also Read-ബിസിനസ്സ് തർക്കം; പ്രവാസിയെ ക്വാട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ

  കഴിഞ്ഞ ദിവസം രാവിലെ സിറിലും കുടുംബവും വീടിന് സമീപത്തുള്ള കൃഷിയിടത്തിലേക്കു പോയപ്പോഴാണ് സംഭവം. അകത്തെ മുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ടരച്ചാക്ക് ഉണക്ക ഏലവും കാറിന്റെ താക്കോലും എടുത്ത മോഷ്ടാവ് വീട്ടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഏലയ്ക്ക ചാക്കുകള്‍ കയറ്റി കടന്നുകളയുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം കല്‍ക്കൂന്തലില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍ കണ്ടെത്തുകയായിരുന്നു. വാഹനം രാജാക്കാട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പ്രതിക്കായി രാജാക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
  Published by:Anuraj GR
  First published: