• HOME
 • »
 • NEWS
 • »
 • india
 • »
 • SUSPENSION OF A POLICE OFFICER AFTER STREET VENDORS VEGETABLE BOXES DESTROYED GH

തെരുവ് കച്ചവടക്കാരന്റെ പച്ചക്കറി പെട്ടികൾ ചവിട്ടി തെറിപ്പിച്ച് പൊലീസ്, വിമർശനം ശക്തമായതോടെ സസ്പെൻഷൻ

“ഒരാളുടെ പ്രവർത്തി മൊത്തം സേനക്കാണ് ചീത്തപ്പേര് ഉണ്ടാക്കിയത്. ശക്തമായ നടപടി എന്ന നിലയിൽ സംഭവം പുറത്ത് വന്ന ഉടനെ സ്റ്റേഷൻ ഹൗസ്‌ ഓഫീസറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്"- ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി...

Punjab_police

Punjab_police

 • Share this:

  റോഡരികിൽ വിൽപ്പനക്ക് വെച്ച പച്ചക്കറി പെട്ടികൾ ചവിട്ടി തെറിപ്പിച്ച പഞ്ചാബ് പൊലീസിലെ സ്റ്റേഷൻ ഹൗസ്‌ ഓഫീസർക്ക് സസ്പെൻഷൻ. പഗ്വാര നഗരത്തിലുള്ള പൊലീസ് സ്റ്റേഷനിലെ ഓഫീസറായ നവദീപ് സിംഗിനാണ് സസ്പെൻഷൻ ലഭിച്ചത്. പൊലീസ് ഓഫീസറുടെ പ്രവൃത്തിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതിന് പിന്നാലെയാണ് നടപടി ഉണ്ടാകുന്നത്.  “തീർത്തും നാണക്കേടുണ്ടാക്കുന്നതും യോജിക്കാൻ കഴിയാത്തതുമായ കാര്യമാണിത്. പഗ്വാര സ്റ്റേഷൻ ഓഫീസറെ ഞാൻ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള പെരുമാറ്റം ഒരു കാരണവശാലും സേനയിൽ അനുവദിക്കില്ല. ആരെങ്കിലും ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഗുരുതരമായ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും” പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ ദിനകർ ഗുപ്ത ട്വീറ്റ് ചെയ്തു

  പച്ചക്കറി കടക്കാരന്റെ വസ്തുക്കൾ ഉദ്യോഗസ്ഥൻ നശിപ്പിക്കുന്നത് വീഡിയോയിയിൽ വ്യക്തമാണെന്നും പൊലീസ് പറഞ്ഞു. അച്ചടക്കമുള്ള സേനയിലെ അംഗം എന്ന നിലയിൽ ഇത്തരം പെരുമാറ്റം സർവ്വീസ് ചട്ടങ്ങൾക്ക് എതിരാണെന്നും അനുചിതമായിരുന്നു എന്നും കപുർത്തല സീനിയർ പൊലീസ് സൂപ്രണ്ട് കൻവർദീപ് കൗറും വ്യക്തമാക്കി.


  “ഒരാളുടെ പ്രവർത്തി മൊത്തം സേനക്കാണ് ചീത്തപ്പേര് ഉണ്ടാക്കിയത്. ശക്തമായ നടപടി എന്ന നിലയിൽ സംഭവം പുറത്ത് വന്ന ഉടനെ സ്റ്റേഷൻ ഹൗസ്‌ ഓഫീസറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഡിപ്പാർട്ട്മെന്റ് തലത്തിലുള്ള അന്വേഷണവും നടന്നു വരികയാണ്” സൂപ്രണ്ട് കൻവർദീപ് കൗർ വിശദീകരിച്ചു. കപൂർത്തലയിലുള്ള പോലീസുകാരുടെ ശമ്പളത്തിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് പച്ചക്കറി കടക്കാരന് ഉണ്ടായ നഷ്ടം നികത്തി നൽകിയത്.

  Also Read- കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം ബന്ധുക്കൾ കൈപ്പറ്റിയില്ല; അന്ത്യകർമ്മങ്ങൾ ഹൈന്ദവാചാരപ്രകാരം നടത്തി മുസ്ലീം യുവാവ്

  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൊണ്ട് വന്ന നിയന്തണങ്ങൾ പൊലീസ് കർശനമാക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ജീപ്പിൽ നിന്നും ഇറങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ തൊട്ടടുത്ത് വിൽപ്പനക്ക് വച്ചിരിക്കുന്ന പച്ചക്കറി നിറച്ച പെട്ടികൾ കാലുകൊണ്ട് ചവിട്ടി തെറിപ്പിക്കുന്നത് വീഡിയോയിൽ കാണാവുന്നതാണ്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കപ്പെട്ടത്. പൊലീസ് നടപടിയിൽ വലിയ വിമർശനങ്ങളും ഉയരുകയുണ്ടായിരുന്നു. പൊലീസിന് നാണക്കേടുണ്ടാക്കിയ ഉദ്യോഗസ്ഥനെതിരെ കർശനമായ നടപടി എടുക്കണമന്ന് വീഡിയോക്ക് താഴെ പലരും കമന്റുകളെഴുതി . പിന്നാലെയാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായി പൊലീസ് ഡിജിപി തന്നെ അറിച്ചത്.

  കോവിഡ് രണ്ടം തരംഗം നിയന്ത്രണ വിധേയമാക്കാൻ കർശന നിയന്ത്രണങ്ങളാണ് പഞ്ചാബിൽ നിലവിൽ ഉള്ളത്. അവശ്യ സേവനങ്ങൾ നൽകുന്ന കടകൾക്ക് ഒഴികെ ഒന്നിനും മെയ് 15 വരെ പ്രവർത്തനാനുമതിയില്ല. മരുന്ന്, പച്ചക്കറി,പാലുൽപ്പന്നങ്ങൾ, മാസം, മൊബൈൽ റിപ്പയറിഗ് തുടങ്ങിയവക്ക് എല്ലാമാണ് സംസ്ഥാനത്ത് നിലവിൽ പ്രവർത്തനാനുമതിയുള്ളത്.

  തെരുവുകളിൽ കച്ചവടം നടത്തുന്നവർക്ക് എതിരെ പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറുന്ന സംഭവം പലപ്പോഴായി റിപ്പോർട്ട് ചെയ്യാറുണ്ട്. അടുത്തിടെ കേരളത്തിലെ കണ്ണൂരിലും സമാനമായ സംഭവം ഉണ്ടായിരുന്നു. കച്ചവടക്കാരനുമായി കയർത്തു സംസാരിച്ച ശേഷം പഴങ്ങൾ അടുക്കി വച്ച പെട്ടി തട്ടിതെറിപ്പിക്കുന്നതാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. റോഡിലുണ്ടായിരുന്ന ഒരാൾ ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വലിയ വിമർശനമാണ് പൊലീസ് നേരിട്ടത്.  Tags: Punjab, Street vendors, Vegetables, Police, Covid, പച്ചക്കറി, പൊലീസ്, പഞ്ചാബ്, തെരുവ് കച്ചവടക്കാർ
  Published by:Anuraj GR
  First published:
  )}