ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ നിർത്തിവെച്ചത് നിരവധി ജീവനുകൾ രക്ഷിച്ചെന്ന് കശ്മീർ ഗവർണർ

കഴിഞ്ഞ പത്തുദിവസത്തിനിടെ അക്രമത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഗവർണർ സത്യപാൽ മാലിക്

news18
Updated: August 25, 2019, 5:45 PM IST
ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ നിർത്തിവെച്ചത് നിരവധി ജീവനുകൾ രക്ഷിച്ചെന്ന് കശ്മീർ ഗവർണർ
കഴിഞ്ഞ പത്തുദിവസത്തിനിടെ അക്രമത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഗവർണർ സത്യപാൽ മാലിക്
  • News18
  • Last Updated: August 25, 2019, 5:45 PM IST
  • Share this:
ന്യൂഡല്‍ഹി: കശ്മീരിൽ ലാൻഡ‍് ലൈൻ, മൊബൈൽ ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് ഗവർണർ സത്യപാൽ മാലിക് രംഗത്ത്. കഴിഞ്ഞ പത്തുദിവസമായി കലാപം കാരണം കശ്മീരില്‍ ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താവിനിമയ സംവിധാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ഒരുപേടുപേരുടെ ജീവൻ രക്ഷിക്കാനായെങ്കിൽ അതിൽ എന്താണ് തകരാറെന്നും മാലിക് ചോദിച്ചു.

'കശ്മീരിൽ മുൻപ് സമാനമായ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ആദ്യ ആഴ്ചയിൽ തന്നെ അൻപതോളം പേർ കൊല്ലപ്പെടുമായിരുന്നു. എന്നാൽ ഇത്തവണ ഒരു മനുഷ്യജീവൻ പോലും പൊലിയരുതെന്ന നിലപാടാണ് എടുത്തത്. പത്ത് ദിവസത്തേക്ക് മൊബൈൽ ഫോൺ സേവനം നിർത്തലാക്കി. പക്ഷേ വളരെ വേഗം തന്നെ എല്ലാം സാധാരണനിലയിലേക്ക് കൊണ്ടുവരും'- ഗവർണറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവേളയിലാണ് അദ്ദേഹം കശ്മീരിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് പ്രതികരിച്ചത്.


അവശ്യവസ്തുക്കള്‍ക്കും മരുന്നുകള്‍ക്കും കശ്മീരില്‍ ക്ഷാമം നേരിടുന്നില്ലെന്നും എല്ലാം ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ബലിപെരുന്നാളിന് പ്രദേശവാസികളുടെ വീടുകളിലെത്തി മാംസവും പച്ചക്കറികളും മുട്ടയും വിതരണം ചെയ്തിരുന്നതായും സത്യപാല്‍ മാലിക്ക് വ്യക്തമാക്കി. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ അദ്ദേഹം അനുസ്മരിച്ചു. കശ്മീരില്‍ പുതിയ ഉത്തരവാദിത്വം ഏറ്റെടുത്തപ്പോള്‍ ആവശ്യമായ ഉപദേശം നല്‍കിയ വ്യക്തിയാണ് അരുണ്‍ ജെയ്റ്റ്‌ലിയെന്നും ഇതൊരു ചരിത്രമാകുമെന്ന് അദ്ദേഹം അന്ന് പറഞ്ഞതായും സത്യപാല്‍ മാലിക്ക് ഓർമിപ്പിച്ചു.

First published: August 25, 2019, 5:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading