• HOME
  • »
  • NEWS
  • »
  • india
  • »
  • SUVENDU ADHIKARI URGES PM MODI TO IMPLEMENT CAA IN WEST BENGAL AA

‘പശ്ചിമ ബംഗാളിൽ സിഎഎ നടപ്പാക്കണം’: പ്രധാനമന്ത്രിയോട് ആവശ്യമുന്നയിച്ച് സുവേന്ദു അധികാരി

രാജസ്ഥാനിൽ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ട് പോലും സിഎഎ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിൽ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ട് പോലും സിഎഎ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിൽ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ട് പോലും സിഎഎ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  • Share this:
    പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവും ബിജെപിയുടെ നന്ദിഗ്രാമിൽ നിന്നുള്ള എംഎൽഎയുമായ സുവേന്ദു അധികാരി. കഴിഞ്ഞദിവസം ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽപശ്ചിമ ബംഗാളിൽ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കണമെന്ന് സുവേന്ദു അധികാരി പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടു. കൂടാതെ ബംഗാളിലെ വിവിധ രാഷ്ട്രീയ പ്രശ്നങ്ങളും തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഉണ്ടായ അക്രമസംഭവങ്ങളെ സംബന്ധിച്ചും സുവേന്ദു അധികാരി പ്രധാനമന്ത്രിയോട് ചർച്ച നടത്തി. ഇരുവരുടെയും കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടു.

    പൗരത്വ ഭേദഗതി നിയമം നിലവിൽ അഞ്ച് സംസ്ഥാനങ്ങളിൽ അവതരിപ്പിച്ചെന്നും പശ്ചിമ ബംഗാൾ സ്വതന്ത്ര രാജ്യമല്ല, ഇന്ത്യക്ക് അകത്തുള്ള ഒരു സംസ്ഥാനമാണെന്നും കൂടിക്കാഴ്ചക്ക് ശേഷം സുവേന്ദു അധികാരി മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂൽ കോൺഗ്രസ് 213 സീറ്റ് നേടി വിജയിച്ച ശേഷം പശ്ചിമ ബംഗാൾ പ്രത്യേക രാജ്യം ആണെന്നാണ് ചിലർ കരുതുന്നത്. രാജസ്ഥാനിൽ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ട് പോലും സിഎഎ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    Also Read 'മരംമുറി കേസ് പ്രതികളുമായി മുഖ്യമന്ത്രി ഹസ്തദാനം നടത്തി'; ചിത്രം പുറത്തുവിട്ട് പി.ടി തോമസ്

    പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളിപ്പെട്ട അഭയാർത്ഥികൾക്ക് പൗരത്വം അനുവദിക്കുന്നതിനായി അഞ്ച് സംസ്ഥാനങ്ങളിലെ ജില്ലാ ഭരണകൂടങ്ങൾക്ക് കേന്ദ്ര സർക്കാർ അധികാരം വർദ്ധിപ്പിച്ച് നൽകിയിരുന്നു. ഗുജറാത്ത്, ചത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ജില്ലാ ഭരണകൂടങ്ങൾക്കാണ് അധികാരം നൽകിയത്. നിലവിലെ നിയമങ്ങൾക്ക് അനുസൃതമായാണ് കേന്ദ്ര സർക്കാർ ഈ നീക്കം നടത്തിയതെങ്കിലും, പൗരത്വ ഭേദഗതി നിയമം വളഞ്ഞ വഴിയിലൂടെ നടപ്പാക്കാനുള്ള ശ്രമമാണ് ഇതെന്ന് വിമർശനം ഉയർന്നിരുന്നു.

    Also Read ചൂട് കാലാവസ്ഥ കോവിഡ് 19 വ്യാപനം തടയില്ല, പുതിയ പഠനവുമായി ലണ്ടനിലെ ഗവേഷകർ

    പൗരത്വ ഭേദഗതി നിയമം കഴിഞ്ഞ ജനുവരി 2020 മുതൽ നിലവിൽ വന്നെങ്കിലും കേന്ദ്ര സർക്കാർ ഇതുവരെ വിജ്ഞാപനം പുറത്തിറക്കിയിട്ടില്ല. കോവിഡ് വ്യാപനം മാറി സാധാരണ നിലയിലാവുമ്പോൾ സിഎഎ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. പശ്ചിമബംഗാളിൽ നടത്തിയ തെരഞ്ഞെടുപ്പു റാലിക്കിടെ ആയിരുന്നു അമിത് ഷായുടെ വാഗ്ദാനം.

    നേരത്തെ തൃണമൂൽ കോൺഗ്രസിൽ മമത ബാനർജിയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ബിജെപിയിൽ ചേരുകയായിരുന്നു. തുടർന്ന് സുവേന്ദു അധികാരിയുടെ ശക്തികേന്ദ്രമായ നന്ദിഗ്രാമിൽ തന്നെ മത്സരിക്കാൻ മമത ബാനർജി തീരുമാനിച്ചു. എന്നാൽ തിരഞ്ഞെടുപ്പിൽ സുവേന്ദു അധികാരി വിജയിച്ചു.

    Also Read വാക്സിൻ സ്വീകരിച്ചവർക്കെല്ലാം 'രാജ്യസ്നേഹി' ബാഡ്ജ്; വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ പുത്തൻ രീതിയുമായി മധ്യപ്രദേശ് പൊലീസ്

    അതേസമയം, തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവായി സ്ഥാനക്കയറ്റം കിട്ടിയ സുവേന്ദു അധികാരി ബിജെപ ബംഗാൾ ഘടകവുമായി സ്വരചേർച്ചയിലല്ല.
    പ്രധാനമന്ത്രിയുമായുള്ള സുവേന്ദു അധികാരിയുടെ കൂടിക്കാഴ്ചയെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അതിനെ കുറിച്ച് തനിക്ക് ഒന്നുമറിയില്ല എന്നായിരുന്നു ബിജെപി ബംഗാൾ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ പ്രതികരണം. ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പിന് ശേഷമുള്ള അവലോകന യോഗം ഈ സമയത്ത് നടന്നെങ്കിലും ഡൽഹി യാത്ര കാരണം സുവേന്ദു അധികാരി പങ്കെടുത്തിരുന്നില്ല.

    Keywords:
    Published by:Aneesh Anirudhan
    First published:
    )}