• News
  • FIFA 2018
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

വിലകുറവ്, മണ്ണിൽ ജീർണിക്കും; പെൺകുട്ടികൾക്ക് സർക്കാരിന്‍റെ സുവിധ

news18india
Updated: June 7, 2018, 6:52 PM IST
വിലകുറവ്, മണ്ണിൽ ജീർണിക്കും; പെൺകുട്ടികൾക്ക് സർക്കാരിന്‍റെ സുവിധ
news18india
Updated: June 7, 2018, 6:52 PM IST
ബെംഗളൂരു: ആർത്തവകാലങ്ങളെ ഇനി ഭയമൊട്ടുമില്ലാതെ നേരിടാം. രാജ്യത്ത് ഇതാദ്യമായി മണ്ണിൽ ജീർണിച്ചു ചേരുന്ന സാനിറ്ററി നാപ്കിനുകൾ രാജ്യത്ത് ഉല്പാദിപ്പിക്കപ്പെട്ടു. ബി പി പി ഐ (ബ്യൂറോ ഓഫ് ഫാർമ പി എസ് യു) ആണ് ഇത്തരത്തിലുള്ള സാനിറ്ററി നാപ്കിനുകൾ ഉല്പാദിപ്പിച്ചിരിക്കുന്നത്. നിലവിൽ ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിനുകൾ മണ്ണിൽ ലയിച്ചു ചേരാൻ 500 വർഷം വരെയെടുക്കുമ്പോൾ പുതുതായി വിപണിയിൽ എത്തുന്ന സാനിറ്ററി നാപ്കിനുകൾ മണ്ണിൽ ലയിക്കാൻ ആറുമാസം മാത്രമാണ് എടുക്കുക.

രാജ്യത്ത് 48 ശതമാനം സ്ത്രീകൾ മാത്രമാണ് സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നത്. ബാക്കിയുള്ള 52 ശതമാനം സ്ത്രീകൾക്കും ഇന്ന് സാനിറ്ററി നാപ്കിൻ ഉപയോഗിക്കുകയെന്നത് വൻ സാമ്പത്തിക ചെലവാണ്. ശുചിത്വം, ആരോഗ്യം, സൗകര്യം എന്നിവ ഉറപ്പുവരുത്തുന്നതാണ് പുതിയ സാനിറ്ററി നാപ്കിനുകളെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാർ പറഞ്ഞു.

പ്ലാസ്റ്റിക് മലിനീകരണത്തിന് എതിരെയുള്ള ആഹ്വാനം കൂടിയാണ് പുതിയ സാനിറ്ററി നാപ്കിനുകൾ. പരിസ്ഥിതദിനത്തിലാണ് പ്രകൃതിക്ക് കൂടി ഇണങ്ങുന്ന രീതിയിലുള്ള സാനിറ്ററി നാപ്കിനുകൾ രംഗത്തിറക്കിയത്. അഞ്ചു സ്കൂളുകളിൽ നിന്നുള്ള 200 പെൺകുട്ടികളുടെ സാന്നിധ്യത്തിൽ ആയിരുന്നു ജൻ ഔഷധി സുവിധ സാനിറ്ററി നാപ്കിനുകൾ അവതരിപ്പിച്ചത്.
First published: June 7, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍