• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്വാമി അഗ്നിവേശിനെ യുവമോർ‌ച്ച പ്രവർത്തകർ മർദിച്ചു


Updated: July 17, 2018, 5:09 PM IST
സ്വാമി അഗ്നിവേശിനെ യുവമോർ‌ച്ച പ്രവർത്തകർ മർദിച്ചു

Updated: July 17, 2018, 5:09 PM IST
റാഞ്ചി: സാമൂഹിക പ്രവര്‍ത്തകനായ സ്വാമി അഗ്നിവേശിന് നേരേ ബി.ജെ.പി യുവമോർച്ച, എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണം. ജാര്‍ഖണ്ഡിലെ പാകൂറില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അഗ്നിവേശിനെ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ബീഫ് ഉപയോഗത്തെ സംബന്ധിച്ച് അദ്ദേഹം അടുത്തിടെ നടത്തിയ പരാമര്‍ശമാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ലിറ്റ്പാറയിലെ ഡാമിൻ മഹോത്സവത്തിൽ പങ്കെടുക്കാനായി പാകൂറിലെ സ്വകാര്യ ഹോട്ടലിൽ നിന്നിറങ്ങവെയാണ് 78 വയസുകാരനായ അഗ്നിവേശിന് നേരെ ആക്രമണമുണ്ടായത്. യുവമോർച്ച, എ.ബി.വി.പി പ്രവർത്തകരാണ് തന്നെ മർദിച്ചതെന്ന് സ്വാമി അഗ്നിവേശ് സി.എൻ.എൻ - ന്യൂസ് 18നോട് പറഞ്ഞു. 'ഞാൻ ജീവനോടെയുണ്ട്. അവർ എന്നെ മർദിച്ചത് എന്തിനാണെന്ന് അറിയില്ല. പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. ഹിന്ദുക്കൾക്കെതിരെ സംസാരിക്കുന്നു എന്ന് ആരോപിച്ചായിരുന്നു മർദനം'- അദ്ദേഹം പറഞ്ഞു.

സ്വാമി അഗ്നിവേശിന് നേരേ മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്ത പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കരിങ്കൊടി കാണിച്ചു. പിന്നീട് മര്‍ദിച്ച് റോഡില്‍ തള്ളിയിട്ടു. റോഡിലിട്ടും മര്‍ദനം തുടര്‍ന്നു. ഒപ്പമുണ്ടായിരുന്ന സഹായികൾ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചു. അക്രമകാരികളിൽ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം, ജില്ലയിലെ അഗ്നിവേശിന്റെ പരിപാടിയുമായി ബന്ധപ്പെട്ട് യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് എസ്.പി ശൈലേന്ദ്ര പ്രസാദ് ബർണവാൾ പറഞ്ഞു. അക്രമകാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പാകൂർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ അശോക് കുമാർ സിംഗ് അറിയിച്ചു.

 
First published: July 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626