സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിതം പ്രമേയമാക്കിയ സീരിയൽ ദൂരദർശനിൽ സംപ്രേഷണം ചെയ്യും. സ്വരാജ്- ഭാരത് കേ സ്വതന്ത്ര സംഗ്രാം കി സമഗ്ര ഗാഥ (swaraj- bharat ke swatantrata sangram ki samagra gatha) എന്നാണ് സീരിയലന്റെ പേര്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും (amit sha) കേന്ദ്ര വാര്‍ത്താവിതരണ (I&B) മന്ത്രിയും ചേര്‍ന്ന് പ്രമോ വീഡിയോ പുറത്തിറക്കി. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയ സഹമന്ത്രി ഡോ. എല്‍.മുരുകന്, ഐ ആന്‍ഡ് ബി സെക്രട്ടറി അപൂര്‍വ ചന്ദ്ര, പ്രസാര്‍ ഭാരതി സിഇഒ മായങ്ക് അഗര്‍വാള്‍ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
യുവതലമുറയ്ക്ക് ഈ പോരാളികളെ പരിചയപ്പെടുത്തുന്ന നീക്കം പ്രശംസനീയമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. സ്വരാജ് എന്ന ആശയം പുനരാവിഷ്കരിക്കാനും ആ ആശയം യാഥാര്‍ത്ഥ്യമാക്കിയ നേതാക്കളുടെ കഥകള്‍ പറയാനുമാണ് സീരിയല്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സീരിയല്‍ നിര്‍മ്മിക്കുന്നതിന് ധാരാളം ഗവേഷണങ്ങള്‍ നടന്നിട്ടുണ്ടെന്നും നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ നിന്നുള്ള ഈ കഥകള്‍ക്ക് ജീവന് നല്‍കുന്നതിന് രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പണ്ഡിറ്റ് ജസ്രാജ്, ഉസ്താല് ബിസ്മില്ലാ ഖാന് തുടങ്ങിയ പ്രമുഖരെ കുറിച്ചും അമിത് ഷാ സംസാരിച്ചു. ആകാശവാണി ഇല്ലായിരുന്നെങ്കില്‍ അവരുടെ കഥകള്‍ ഇപ്പോള്‍ ജനമറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇത് നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ ആഘോഷം മാത്രമല്ല സ്വാതന്ത്ര്യാനന്തരം, കഴിഞ്ഞ 75 വര്‍ഷത്തെ നേട്ടങ്ങളുടെയും സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ച പോരാളികളുടെ ത്യാഗത്തിന്റെ കൂടി ആഘോഷമാണെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യ ഇനി കൂടുതല്‍ ഉയരങ്ങള്‍ കൈവരിക്കാന്‍ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
read also: രക്ഷാബന്ധന് ദിനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്
സ്വരാജ് എന്നാല്‍ സ്വയംഭരണം എന്ന ആശയത്തില്‍ മാത്രം പരിമിതപ്പെടുന്നില്ല. ഇതില്‍ നമ്മുടെ സ്വന്തം ഭാഷകളും സംസ്കാരവുമെല്ലാം ഉള്‍പ്പെടുന്നു. നമ്മുടെ ഭാഷകളെ സംരക്ഷിക്കേണ്ടതും നമ്മുടെ ചരിത്രപരമായ പൈതൃകങ്ങളും സംസ്കാരവും ഭാവി തലമുറകള്‍ക്ക് കൈമാറേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സീരിയലിനു പിന്നില്‍ പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകരെയും മന്ത്രി അഭിനന്ദിച്ചു. സ്വരാജ് എന്ന സീരിയല്‍ രാജ്യത്തെ ജനങ്ങളുടെ മനസ്സില്‍ നിന്ന് എല്ലാ തെറ്റിദ്ധാരണകളും ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ പാര്‍ലമെന്റ് അംഗങ്ങള്‍, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആകാശവാണിയിലും സീരിയല്‍ സംപ്രേക്ഷണം ചെയ്യുമെന്ന് പ്രസാര്‍ ഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ മായങ്ക് അഗര്‍വാള്‍ പറഞ്ഞു. സീരിയലിനായി പ്രവര്‍ത്തിച്ച ടീമിന് അഗര്‍വാള്‍ നന്ദി അറിയിച്ചു.
see also: ഇന്ത്യയിൽ ഓൺലൈനായി മദ്യം ഓർഡർ ചെയ്യാൻ സാധിക്കുന്ന അഞ്ച് വെബ്സൈറ്റുകൾ
4K/HD ക്വാളിറ്റിയില്‍ നിര്‍മ്മിച്ച 75 എപ്പിസോഡുകളുള്ള സീരിയലാണ് സ്വരാജ്. ഓഗസ്റ്റ് 14 മുതല്‍ എല്ലാ ഞായറാഴ്ചയും രാത്രി 9 മുതല്‍ 10 വരെ ദൂരദര്ശന് നാഷനലില്‍ സീരിയല്‍ സംപ്രേക്ഷണം ചെയ്യും. ഇംഗ്ലീഷിനൊപ്പം ഒൻപത് പ്രാദേശിക ഭാഷകളിലേക്കും ഇത് ഡബ്ബ് ചെയ്യും. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ഗുജറാത്തി, ഒറിയ, ബംഗാളി, അസമീസ് എന്നീ പ്രാദേശിക ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന സീരിയല്‍ ഓഗസ്റ്റ് 20 മുതല്‍ ആയിരിക്കും ദൂരദര്‍ശന്റെ പ്രാദേശിക ചാനലുകളില്‍ സംപ്രേക്ഷണം ആരംഭിക്കുക 1498-ല്‍ വാസ്കോ-ഡ-ഗാമ എത്തിയതു മുതലുള്ള കഥകള്‍ സീരിയലില്‍ അവതരിപ്പിക്കുന്നുണ്ട്. റാണി അബ്ബാക്ക, ബക്ഷി ജഗബന്ധു, തിരോട്ട് സിംഗ്, സിദ്ധു മുര്‍മു, കന്‍ഹു മുര്‍മു, ശിവപ്പ നായക, കന്‍ഹോജി ആംഗ്രെ, റാണി ഗൈഡിന്‍ലിയു, തില്ക മജ്ഹി തുടങ്ങിയവരുടെയും സ്വാതന്ത്ര്യ സമര സേനാനികളായ റാണി ലക്ഷ്മിഭായി, മഹാരാജ് ശിവജി, താത്യ ടോപ്പെ, മാഡം ഭിക്കാജി കാമ എന്നിവരുടെ കഥകളും ഇതില്‍ ഉള്‍പ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.