• HOME
  • »
  • NEWS
  • »
  • india
  • »
  • കുട്ടികളിലെ വാക്സിനേഷൻ: അമ്മമാർക്കിടയിൽ ബോധവൽക്കരണം വേണമെന്ന് കരീന കപൂർ

കുട്ടികളിലെ വാക്സിനേഷൻ: അമ്മമാർക്കിടയിൽ ബോധവൽക്കരണം വേണമെന്ന് കരീന കപൂർ

News 18

News 18

  • Last Updated :
  • Share this:
    മുംബൈ: കുട്ടികളിലെ വാക്സിനേഷൻ സംബന്ധിച്ച് അമ്മമാർക്കിടെയിൽ കൃത്യമായ ബോധൽക്കരണം നൽകണമെന്ന് ബോളീവുഡ് താരം കരീന കപൂർ. ആരോഗ്യ രക്ഷാ സേവനങ്ങളിൽ പ്രധാനപ്പെട്ടതാണ് പ്രതിരോധ കുത്തിവയ്പ്പെന്നും താരം പറഞ്ഞു. രാജ്യത്തെ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കു ശക്തിപകരാൻ നെറ്റ് വർക്ക് 18നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും രാജ്യവ്യാപകമായി നടത്തുന്ന പ്രചാരണ ക്യാംപെയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കരീന. ഗുരുതരമായ രോഗങ്ങളിൽനിന്നും പകർച്ചവ്യാധികളിൽനിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കാനുള്ള അവസരമാണ് വാക്സിനേഷൻ. അത് ആരും നിസാരമായി കാണുകയോ ഒഴിവാക്കുകയോ ചെയ്യരുതെന്നും കരീന പറഞ്ഞു. ഇതിൽ ഏറ്റവുമധികം പങ്ക് വഹിക്കുന്നത് അമ്മമാരാണ്. അത് താൻ ഇപ്പോൾ ശരിക്കും മനസിലാക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

    ചിലർ വാക്സിനേഷനോട് മുഖംതിരിക്കുന്നുണ്ടെന്നും ഇത് ഒഴിവാക്കപ്പെടണമെന്നും കരീന പറഞ്ഞു. ഇതിനായി അമ്മമാരെയും മാതാപിതാക്കളെയും ബോധവൽക്കരിക്കണം. ഇത്തരമൊരു ക്യാംപയ്നിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
    First published: