• HOME
  • »
  • NEWS
  • »
  • india
  • »
  • 'അവർ എന്റെ പാരീസിലെ ബംഗ്ലാവിന്റെ താക്കോൽ തിരയുകയായിരുന്നു'; പരിഹാസവുമായി താപ്സി പന്നു

'അവർ എന്റെ പാരീസിലെ ബംഗ്ലാവിന്റെ താക്കോൽ തിരയുകയായിരുന്നു'; പരിഹാസവുമായി താപ്സി പന്നു

മൂന്ന് ട്വീറ്റുകളിലൂടെ താപ്സി പന്നു റെയ്ഡിനെ പരിഹസിക്കുന്നു.

Taapsee Pannu/Instagram

Taapsee Pannu/Instagram

  • Share this:
    മൂന്ന് ദിവസത്തെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ പ്രതികരണവുമായി നടി താപ്സി പന്നു. താപ്സി പന്നു, സംവിധായകൻ അനുരാഗ് കശ്യപ്, വികാസ് ബാൽ എന്നിവരുടെ വസതികളിലായാണ് റെയ്ഡ് നടന്നത്.

    മുംബൈയിലും പൂനെയിലുമായുള്ള താരങ്ങളുമായി ബന്ധപ്പെട്ട 22 സ്ഥലങ്ങളിലാണ് ഇന്നലെ ഇൻകംടാക്സ് വകുപ്പ് റെയ്ഡ് നടത്തിയത്. ഇതിൽ പ്രതികരണവുമായാണ് താപ്സി ട്വിറ്ററിൽ രംഗത്തെത്തിയിരിക്കുന്നത്. മൂന്ന് ട്വീറ്റുകളിലായാണ് താപ്സി റെയ്ഡിനെ പരിഹസിക്കുന്നു.

    "മൂന്ന് കാര്യങ്ങൾ തിരഞ്ഞ് മൂന്ന് ദിവസത്തെ കഠിനമായ പരിശോധന" എന്ന് പറഞ്ഞാണ് താപ്സിയുടെ ട്വീറ്റുകൾ ആരംഭിക്കുന്നത്. തുടർന്ന് മൂന്ന് കാര്യങ്ങൾ അക്കമിട്ട് പറഞ്ഞ് ആദായ വകുപ്പിന്റെ റെയ്ഡിനെ നടി പരിഹസിക്കുന്നു.


    "1. പാരീസിൽ എനിക്ക് ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബംഗ്ലാവിന്റെ താക്കോൽ. കാരണം വേനൽ അവധി വരാനിരിക്കുകയാണല്ലോ."

    2. എന്നെ കുരുക്കാനും ഭാവിയിൽ ആരോപണങ്ങൾക്കായും ഞാൻ സ്വീകരിച്ചെന്ന് പറയപ്പെടുന്ന അഞ്ച് കോടി രൂപയുടെ റസീത്ത്.

    3. നമ്മുടെ ബഹുമാന്യയായ ധനമന്ത്രി പറയുന്നത് പ്രകാരം 2013 ൽ നടന്ന റെയ്ഡിനെ കുറിച്ചുള്ള എന്റെ ഓർമ.


    പാരീസിൽ തന്റെ പേരിൽ ബംഗ്ലാവ് ഇല്ലെന്നും അ‍ഞ്ചുകോടിയുടെ രസീത് താൻ കൈപറ്റിയിട്ടില്ലെന്നും 2013 ൽ റെയ്ഡ് ഉണ്ടായിട്ടില്ലെന്നും താപ്സി പറയുന്നു. റെയ്ഡിന് ശേഷം അനുരാഗ് കശ്യപും സോഷ്യൽമീഡിയയിൽ സജീവമായിട്ടുണ്ട്. താപ്സിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അനുരാഗ് കശ്യപിന്റെ ട്വീറ്റ്.



    കർഷക സമരത്തിൽ അടക്കം കേന്ദ്ര സർക്കാരിനെതിരെ നിരന്തരം പ്രതികരിച്ചിരുന്നവരാണ് അനുരാഗ് കശ്യപും താപ്സി പന്നുവും. ഇരുവർക്കും പിന്തുണയുമായി നടി സ്വര ഭാസ്കറും സംവിധായകൻ അനുഭവ് സിൻഹയും രംഗത്തെത്തിയിരുന്നു.


    താപ്സിയേയും അനുരാഗ് കശ്യപിനേയും സ്നേഹിക്കുന്നു എന്നായിരുന്നു സിൻഹയുടെ ട്വീറ്റ്. ഇന്നത്തെ കാലത്ത് അപൂർവമായ ധൈര്യവും ബോധ്യവും ഉള്ള അത്ഭുതപ്പെടുത്തുന്ന പെൺകുട്ടിയാണ് താപ്സി പന്നുവെന്ന് സ്വര ഭാസ്കർ ട്വിറ്ററിൽ കുറിച്ചു. യോദ്ധാവ് എന്നാണ് താപ്സിയെ സ്വര അഭിസംബോധന ചെയ്തത്.

    അതേസമയം, നികുതി വെട്ടിപ്പ് കേസിലാണ് റെയ്ഡ് നടത്തിയതെന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം. ഏജൻസിയുടെ ഒന്നിലധികം സംഘങ്ങൾ മുംബൈയിലും അല്ലാത്തിടത്തുമായി ഏകദേശം 22 കേന്ദ്രങ്ങളിലാണ് റെയ്‌ഡ് നടത്തിയിരുന്നു.
    Published by:Naseeba TC
    First published: