Taj Mahal Reopening | താജ്മഹലും ആഗ്ര കോട്ടയും ഇന്നുമുതൽ തുറക്കും; സന്ദർശകർക്ക് പ്രവേശനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

താജ് മഹലും ആഗ്ര കോട്ടയും വീണ്ടും തുറക്കാനുള്ള തീരുമാനം വിനോദസഞ്ചാര മേഖലയ്ക്ക് പുതുജീവൻ നൽകുമെന്നാണ് കരുതുന്നത്. ഒപ്പം സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുമെന്നും കരുതുന്നു.

News18 Malayalam | news18
Updated: September 21, 2020, 11:13 AM IST
Taj Mahal Reopening | താജ്മഹലും ആഗ്ര കോട്ടയും ഇന്നുമുതൽ തുറക്കും; സന്ദർശകർക്ക് പ്രവേശനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
Taj Mahal
  • News18
  • Last Updated: September 21, 2020, 11:13 AM IST
  • Share this:
ന്യൂഡൽഹി: കോവിഡ് 19 മഹാമാരി കാരണം കഴിഞ്ഞ ആറു മാസത്തോളം അടഞ്ഞുകിടന്ന താജ് മഹലും ആഗ്ര കോട്ടയും സന്ദർശകർക്കായി വീണ്ടും തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സന്ദർശകർക്ക് പ്രവേശനം അനുവദിക്കുക. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ സന്ദർശകർ കർശനമായി പാലിക്കണമെന്ന് ജില്ല അതോറിറ്റി നിർദ്ദേശിച്ചു.

നിലവിലെ സാഹചര്യത്തിൽ താജ് മഹലിൽ 5000 സന്ദർശകരെയും ആഗ്ര ഫോർട്ടിൽ 2500 സന്ദർശകരെയും മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ച് സന്ദർശകർ മാസ്ക് ധരിക്കേണ്ടതും സാമൂഹ്യ അകലം പാലിക്കേണ്ടതുമാണ്.



താജ് മഹൽ, ആഗ്ര കോട്ട എന്നിവ കൂടാതെ ലഖ്നൗവിലെ ബഡാ ഇമാംബരയും ഛോട്ട ഇമാംബരയും ഇന്നുമുതൽ സന്ദർശകർക്കായി തുറക്കുന്നതാണ്. സന്ദർശകരും ഗൈഡുകളും കോവിഡ് ചട്ടങ്ങൾ പാലിക്കേണ്ടതാണ്. സുരക്ഷയുടെ ഭാഗമായി സാമൂഹ്യ അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യണം.





You may also like:യുവതിക്ക് ഫ്ലാറ്റെടുത്ത് നൽകിയതിന് സദാചാരം പഠിപ്പിച്ച് സസ്പെൻഷൻ ഉത്തരവ് [NEWS]സൂപ്പർ ഓവറിൽ പഞ്ചാബിനെതിരെ ഡെല്‍ഹിക്ക് വിജയം [NEWS] ആ ഭാഗ്യശാലിയെ കണ്ടെത്തി; ബംപറടിച്ചത് 24 കാരനായ ദേവസ്വം ജീവനക്കാരന് [NEWS]

മാർച്ച് 17നാണ് കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ സ്മാരകങ്ങളും അടച്ചിട്ടത്. യുപി സർക്കാരിന്റെ അൺലോക്ക് നാലിൽ ഉൾപ്പെടുത്തിയാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നത്. എറ്റ്മദൗളയുടെ ശവകുടീരം സികന്ദ്ര, ഫത്തേപുർ സിക്രി എന്നിവ സെപ്റ്റംബർ ഒന്നിന് വീണ്ടും തുറന്നിരുന്നു.

താജ് മഹലും ആഗ്ര കോട്ടയും വീണ്ടും തുറക്കാനുള്ള തീരുമാനം വിനോദസഞ്ചാര മേഖലയ്ക്ക് പുതുജീവൻ നൽകുമെന്നാണ് കരുതുന്നത്. ഒപ്പം സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുമെന്നും കരുതുന്നു.
Published by: Joys Joy
First published: September 21, 2020, 11:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading