• HOME
  • »
  • NEWS
  • »
  • india
  • »
  • ബോംബ് ഭീഷണി തുടർന്ന് താജ്മഹൽ താൽക്കാലികമായി അടച്ചു; വിനോദസഞ്ചാരികളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു, ഭീഷണി വ്യാജം

ബോംബ് ഭീഷണി തുടർന്ന് താജ്മഹൽ താൽക്കാലികമായി അടച്ചു; വിനോദസഞ്ചാരികളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു, ഭീഷണി വ്യാജം

താജ്മഹലിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന യുപി പൊലീസും സിഐഎസ്എഫും ഉടൻ തന്നെ എല്ലാ വിനോദ സഞ്ചാരികളെയും ഒഴിപ്പിച്ചു തിരച്ചിൽ നടത്തി.

taj mahal

taj mahal

  • Last Updated :
  • Share this:
    ആഗ്ര: ഇന്ത്യയിൽ എത്തുന്ന വിദേശ വിനോദ സഞ്ചാരികളെയും തദ്ദേശീയരായ വനോദ സഞ്ചാരികളെയും ഏറ്റവും അധികം ആകർഷിക്കുന്ന സ്മാരകങ്ങളിൽ ഒന്നാണ് താജ്മഹൽ. പ്രതിവർഷം കോടിക്കണക്കിന് വിനോദ സഞ്ചാരികളാണ് താജ്മഹൽ സന്ദർശിക്കുന്നതിനായി എത്തുന്നത്. അതേസമയം,  പ്രണയ സ്മാരകമായി നിലകൊള്ളുന്ന ഈ കുടീരം വ്യാഴാഴ്ച താൽക്കാലികമായി അടച്ചിരിക്കുകയാണ്. താജ്മഹലിന്റെ പരിസരത്ത് ചില സ്ഫോടക വസ്തുക്കൾ വച്ചിട്ടുണ്ടെന്ന് ഉത്തർ പ്രദേശ് പൊലീസിന് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് ആയിരുന്നു ഇത്. അതേസമയം, ബോംബ് ഭീഷണി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.

    ഉത്തർ പ്രദേശ് പൊലീസിന്റെ 112 എന്ന എമർജൻസി നമ്പറിലേക്കാണ് ഭീഷണി ഫോൺ കോൾ എത്തിയത്. ഭീഷണി ഫോൺ വന്നതിനെ തുടർന്ന് സുരക്ഷ ഏജൻസികൾ താജ്മഹലിൽ തിരച്ചിൽ ആരംഭിച്ചു. താജ്മഹലിന് ഉള്ളിൽ ചില സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഫോൺ വിളിച്ച ആൾ പൊലീസിനോട് പറയുകയായിരുന്നു. താജ്മഹലിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന യുപി പൊലീസും സിഐഎസ്എഫും ഉടൻ തന്നെ എല്ലാ വിനോദ സഞ്ചാരികളെയും ഒഴിപ്പിച്ചു തിരച്ചിൽ നടത്തി.

    ഭാരപരിശോധന വിജയം; പാലാരിവട്ടം പാലം സർക്കാരിന് കൈമാറും; ഉദ്ഘാടനം സർക്കാരിന് തീരുമാനിക്കാമെന്ന്
    ഇ ശ്രീധരൻ

    രാവിലെ 11 മണി കഴിഞ്ഞ സമയത്ത് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ചപ്പോൾ തന്നെ സി ഐ എസ് എഫിനെ വിവരം അറിയിക്കുകയും അവർ ഉടൻ തന്നെ സന്ദർശകരോട് താജ്മഹൽ പരിസരത്ത് നിന്ന് പുറത്തു പോകാൻ അഭ്യർത്ഥിക്കുകയുമായിരുന്നു. ബോംബ് ഭീഷണിയെ തുടർന്ന് അധികൃതർ വിശദമായ പരിശോധന നടത്തി. അതേസമയം, വിശദമായ പരിശോധന നടത്തിയെങ്കിലും താജ്മഹലിന് ഉള്ളിൽ നിന്നോ പരിസരത്ത് നിന്നോ ബോംബ് കണ്ടെത്തിയില്ലെന്ന് മുതിർന്ന പൊലീസ് ഓഫീസർ പറഞ്ഞു.

    ചായയെ ചൊല്ലി വാക്കുതർക്കം; സഹപ്രവർത്തകന്റെ വിരൽ അരിഞ്ഞ തൊഴിലാളിക്ക് ജയിൽ

    ഉത്തർ പ്രദേശിലെ ഫിറോസാബാദിൽ നിന്നാണ് വ്യാജ ഫോൺ സന്ദേശം ലഭിച്ചതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്ത ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു. 'ഇന്ന് രാവിലെ അജ്ഞാതനായ ഒരാൾ യു പി പൊലീസിന്റെ 112 എന്ന നമ്പറിൽ വിളിച്ച് താജ്മഹലിൽ ബോംബ് സ്ഫോടനം നടക്കുമെന്ന് പറഞ്ഞു. സന്ദേശം ലഭിച്ച ഉടൻ തന്നെ ബോംബ് സ്ക്വാഡും മറ്റ് ടീമുകളും പരിസരത്ത് വിശദമായ പരിശോധന നടത്തി. എന്നാൽ, ഇതുവരെ അത്തരമൊരു വസ്തു കണ്ടെത്തിയതായി വിവരം ഒന്നും ലഭിച്ചിട്ടില്ല' - ആഗ്ര ഇൻസ്പെക്ടർ ജനറൽ എ സതിഷ് ഗണേഷ് പറഞ്ഞു.

    കോവിഡ് മഹാമാരിയെ തുടർന്ന് ആറു മാസത്തോളം അടച്ചിട്ട താജ്മഹൽ കർശനമായ കോവിഡ് നിയന്ത്രണങ്ങളോടു കൂടി കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് വീണ്ടും തുറന്നത്. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 17ന് ആയിരുന്നു താജ് മഹൽ അടച്ചത്.
    Published by:Joys Joy
    First published: