• HOME
  • »
  • NEWS
  • »
  • india
  • »
  • തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കണമെങ്കില്‍ വീട്ടിലേക്ക് കൊണ്ടുപോകുക; ബോംബെ ഹൈക്കോടതി

തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കണമെങ്കില്‍ വീട്ടിലേക്ക് കൊണ്ടുപോകുക; ബോംബെ ഹൈക്കോടതി

തെരുവുനായകൾക്ക് ഭക്ഷണം കൊടുക്കണമെന്നാഗ്രഹിക്കുന്ന മൃഗസ്നേഹികള്‍‌ വീട്ടിലേക്ക് കൊണ്ടുപോയി കൊടുക്കട്ടെയെന്ന് ബോംബെ ഹൈക്കോടതി

  • Share this:
മുംബൈ: പൊതുനിരത്തില്‍ തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിനെതിരെ ബോംബെ ഹൈക്കോടതി. തെരുവുനായകൾക്ക് ഭക്ഷണം കൊടുക്കണമെന്നാഗ്രഹിക്കുന്ന മൃഗസ്നേഹികള്‍‌ വീട്ടിലേക്ക് കൊണ്ടുപോയി കൊടുക്കട്ടെയെന്ന് ഹൈക്കോടതി പറഞ്ഞു.

തെരുവുനായകളെ ഷെല്‍‌ട്ടര്‍ ഹോമുകളിലെത്തിച്ച് ഭക്ഷണം നൽകാമെന്നും കോടതി പറഞ്ഞു. തെരുവുനായ ആക്രമണം ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. നാഗ്പുരിലും പരിസരങ്ങളിലും ഒരു കാരണവശാലും പൊതുസ്ഥലങ്ങളില്‍ തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കരുതെന്നാണ് കോടതി നിര്‍ദേശിച്ചു.

Also Read-ഉത്തർപ്രദേശിൽ ഡെങ്കിപ്പനി ബാധിച്ചയാൾക്ക് ഡ്രിപ്പിലൂടെ മുസമ്പി ജ്യൂസ് നല്‍കിയ സംഭവം; 10 പേര്‍ അറസ്റ്റില്‍, വ്യാജ പ്ലേറ്റ്ലറ്റുകള്‍ പിടിച്ചെടുത്തു

തെരുവുനായകളുടെ അവകാശത്തിനായി വാദിക്കുന്നവര്‍ക്ക് മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത് തെരുവുനായകളെ ദത്തെടുത്ത് സംരക്ഷിക്കാമെന്ന് കോടതി പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ വച്ച് നായകള്‍ക്ക് ഭക്ഷണ വിതരണം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി നാഗ്പുര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന് നിര്‍ദേശം നല്‍കി.
Published by:Jayesh Krishnan
First published: