• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഭർത്താവിനോട് ഫോണിൽ സംസാരിച്ച് ചെന്നിരുന്നത് പാമ്പുകൾക്ക് മേലേ; യുവതി പാമ്പുകടിയേറ്റ് മരിച്ചു

തായ്ലാൻഡിൽ ജോലി നോക്കുന്ന ജയ്സിംഗ് എന്നയാളുടെ ഭാര്യ ഗീതയാണ് പാമ്പുകടിയേറ്റ് മരിച്ചത്.

news18-malayalam
Updated: September 12, 2019, 11:59 AM IST
ഭർത്താവിനോട് ഫോണിൽ സംസാരിച്ച് ചെന്നിരുന്നത് പാമ്പുകൾക്ക് മേലേ; യുവതി പാമ്പുകടിയേറ്റ് മരിച്ചു
തായ്ലാൻഡിൽ ജോലി നോക്കുന്ന ജയ്സിംഗ് എന്നയാളുടെ ഭാര്യ ഗീതയാണ് പാമ്പുകടിയേറ്റ് മരിച്ചത്.
news18-malayalam
Updated: September 12, 2019, 11:59 AM IST
ഗൊരഖ്പൂർ: ഭർത്താവിനോട് ഫോണിൽ സംസാരിച്ചു കൊണ്ട് പാമ്പുകളുടെ പുറത്തിരുന്ന യുവതി പാമ്പുകടിയേറ്റ് മരിച്ചു. ഗൊരഖ്പൂരിലെ റിയാനവ് ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്.

തായ്ലാൻഡിൽ ജോലി നോക്കുന്ന ജയ്സിംഗ് എന്നയാളുടെ ഭാര്യ ഗീതയാണ് പാമ്പുകടിയേറ്റ് മരിച്ചത്. ജയ്സിംഗിനോട് ഫോണിൽ സംസാരിച്ചു കൊണ്ട് ഗീത കിടക്കയിൽ ഇരിക്കുകയായിരുന്നു.
ആ സമയത്ത് കിടക്കയില്‍ രണ്ടു പാമ്പുകളുണ്ടായിരുന്നു.

also read:നവോത്ഥാന സംരക്ഷണ സമിതിയിൽ പിളർപ്പ്: ഹിന്ദുപാര്‍ലമെന്റിന്റെ നേതൃത്വത്തില്‍ 54 സംഘടനകള്‍ സമിതി വിട്ടു

ഇത് ശ്രദ്ധിക്കാതെ പാമ്പിന്റെ പുറത്താണ് ഗീത ഇരുന്നത്. അപ്പോഴാണ് കടിയേറ്റത്. ബോധരഹിതയായ ഗീതയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു. ചികിത്സിക്കുന്നതിനിടെ മരണം സംഭവിച്ചു.

ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തി പരിശോധിച്ചപ്പോൾ പാമ്പുകളെ കണ്ടെത്തി. തുടർന്ന് പാമ്പുകളെ അടിച്ചു കൊന്നു. അതേസമയം പാമ്പുകൾ ഇണചേർന്നു കൊണ്ടിരുന്നപ്പോഴായിരിക്കും ഗീത അവയുടെ പുറത്തിരുന്നതെന്ന് മൃഗഡോക്ടർമാർ പറഞ്ഞു.

Loading...

First published: September 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...