നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • NEET | നീറ്റ് പരീക്ഷ ഒഴിവാക്കാന്‍ പ്രമേയംപാസാക്കി തമിഴ്‌നാട്; പ്ലസ്ടു മാര്‍ക്ക് മുഖ്യം

  NEET | നീറ്റ് പരീക്ഷ ഒഴിവാക്കാന്‍ പ്രമേയംപാസാക്കി തമിഴ്‌നാട്; പ്ലസ്ടു മാര്‍ക്ക് മുഖ്യം

  നീറ്റ് പരീക്ഷാപ്പേടിയില്‍ സംസ്ഥാനത്ത് ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തതിനിടെയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം

  തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

  തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

  • Share this:
   ചെന്നൈ: പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നല്‍കാന്‍ നിയമനിര്‍മ്മാണവുമായി തമിഴ്‌നാട് സര്‍ക്കാര്‍. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് ഒഴിവാക്കാനാണ് നിയമനിര്‍മാണം കൊണ്ട് ലക്ഷ്യമിടുന്നത്. നീറ്റ് പരീക്ഷാപ്പേടിയില്‍ സംസ്ഥാനത്ത് ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തതിനിടെയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം.

   സാമൂഹിക നീതിയും ഐക്യവും തുല്യ അവസരവും ഉറപ്പാക്കുമെന്നും സമൂഹത്തിന്റെ താഴേത്തട്ടിലുള്ള വിദ്യാര്‍ഥികള്‍ക്ക് പോലും വിവേചനങ്ങളെ മറികടന്ന് മുഖ്യധാരയിലെത്തിക്കാന്‍ ഈ ബില്‍ സഹായിക്കുമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു. മത്സരപരീക്ഷകളല്ല വിദ്യാഭാസത്തിന്റെ നിലവാരം നിശ്ചയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നീറ്റ് പരീക്ഷയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ധനുഷ് എന്ന വിദ്യാര്‍ഥിയ്ക്ക് അനുശോചനം രേഖപ്പെടുത്തിയ സ്റ്റാലിന്‍, വിദ്യാര്‍ഥികള്‍ പ്രതീക്ഷ കൈവിടരുതെന്ന് പറഞ്ഞു.

   Also Read - NEET പരീക്ഷയെഴുതാനിരുന്ന ഇരുപതുകാരൻ ആത്മഹത്യ ചെയ്തു; മൂന്നാം തവണയും പരാജയപ്പെടുമോ എന്ന പേടി

   ഡിഎംകെ അധികാരത്തില്‍ വന്നതിനു ശേഷം നീറ്റിനെകുറിച്ച് പഠിക്കാന്‍ കമ്മിഷനെ വച്ചതും നീറ്റ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചതും ധനുഷിനെപ്പോലുള്ള വിദ്യാര്‍ഥികള്‍ക്ക് അനാവശ്യ പ്രതീക്ഷകള്‍ നല്‍കിയെന്നും ഇതാണ് ഇത്തരമൊരു ദുരന്തത്തിന് വഴിവച്ചതെന്നും എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസാമി ആരോപിച്ചു.

   നീറ്റിനെതിരെ സംസ്ഥാനത്തിന്റെ പോരാട്ടം ഇവിടെ തുടങ്ങുകയാണെന്നാണ് ബില്ല് അവതരിപ്പിച്ച് സ്റ്റാലിന്‍ പ്രഖ്യാപിച്ചു. അതേ സമയം നീറ്റ് പരീക്ഷമൂലം വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന പ്രയാസം മനസ്സിലാക്കാതെ കേന്ദ്ര സര്‍ക്കാര്‍ പിടിവാശി കാണിക്കുകയാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്ത് ആദ്യമായാണ് നീറ്റിനെ എതിര്‍ത്ത് ബില്‍ ഒരു സംസ്ഥാനം പാസാക്കുന്നത്.
   Published by:Karthika M
   First published: