• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തമിഴ്നാട്ടിൽ നവജാത ശിശുക്കളിലും കുട്ടികളിലും ലിംഗമാറ്റ ശസ്ത്രക്രിയ നിരോധിച്ചു

ലിംഗമാറ്റ ശസ്ത്രക്രിയക്ക് നിരോധനമേർപ്പെടുത്തുന്ന ആദ്യ സംസ്ഥാനം

news18
Updated: August 29, 2019, 6:25 PM IST
തമിഴ്നാട്ടിൽ നവജാത ശിശുക്കളിലും കുട്ടികളിലും ലിംഗമാറ്റ ശസ്ത്രക്രിയ നിരോധിച്ചു
News18
  • News18
  • Last Updated: August 29, 2019, 6:25 PM IST IST
  • Share this:
ചെന്നൈ: തമിഴ്നാട്ടിൽ നവജാത ശിശുക്കളിലും കുട്ടികളിലും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് നിരോധനമേർപ്പെടുത്തി. മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് തമിഴ്നാട് സർക്കാർ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. കുട്ടിയുടെ ജീവൻ അപായത്തിലാണെന്ന് കണ്ടാൽമാത്രം പ്രത്യേക അനുമതിയോടെ കുട്ടികളെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമാക്കാവുന്നതാണെന്ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 22നാണ് നവജാത ശിശുക്കളിലും കുട്ടികളിലും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങളിൽ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ നേതൃത്വത്തിൽ‌ സമിതി രൂപീകരിക്കും. ശിശുരോഗ സർജൻ, മൂത്രാശയ രോഗ വിദഗ്ധൻ, എൻഡോക്രൈനോളജിസ്റ്റ്, സാമൂഹ്യപ്രവർത്തകൻ, മനശാസ്ത്ര വിദഗ്ധൻ, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള നാല് വിദഗ്ധരെ ഉൾപ്പെടുത്തിയാകും പ്രത്യേക സമിതി ഉണ്ടാക്കുക. അണ്ടർ സെക്രട്ടറി പദവിയിൽ കുറയാത്ത പദവിയിലുള്ള സർക്കാർ ഉദ്യോഗസ്ഥനും സമിതിയിൽ അംഗമായിരിക്കും.

ലിംഗമാറ്റ ശസ്ത്രക്രിയ വേണോ വേണ്ടയോ എന്നത് ഈ സമിതിയുടെ അന്തിമ തീരുമാനം അനുസരിച്ചാകും. ചിലകേസുകളിൽ കുട്ടികൾ ജനിക്കുമ്പോൾ ആണാണോ പെണ്ണാണോ എന്ന് കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിക്കാറില്ല. ഭിന്നലിംഗത്തിൽ ജനിക്കുന്ന കുട്ടികൾ ഭാവിയിൽ പ്രശ്നമുണ്ടാക്കുമെന്ന് കരുതി രക്ഷിതാക്കൾ ലിംഗമാറ്റ ശസ്ത്രക്രിയക്ക് നിർദേശിക്കാറുമുണ്ട്. എന്നാൽ ഭിന്നലിംഗക്കാരുടെ അവകാശം സംരക്ഷിക്കേണ്ടതാണെന്നാണ് കോടതിയുടെ നിരീക്ഷണം.ഹിന്ദു വിവാഹനിയമപ്രകാരം ഭിന്നശേഷിക്കാരിയായ സ്ത്രീക്ക് വധുവാകാൻ കഴിയില്ലെന്ന് കാട്ടി രജിസ്ട്രേഷൻ അധികാരികൾ തങ്ങളുടെ വിവാഹം അംഗീകരിക്കാത്തതിനെ തുടർന്ന് ദമ്പതികൾ കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസ് കേട്ടശേഷമാണ് ലിംഗമാറ്റ ശസ്ത്രക്രിയ നിരോധിക്കാനുള്ള നിർദേശം കോടതി നൽകിയത്. ലിംഗമാറ്റ ശസ്ത്രക്രിയകൾ വൈദ്യശാസ്ത്രപരമായി അനാവശ്യമാണെന്ന ലോക ആരോഗ്യ സംഘടനയുടെ നിലപാട് ചൂണ്ടിക്കാട്ടിയാണ് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 29, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍