• HOME
  • »
  • NEWS
  • »
  • india
  • »
  • Tamil Nadu Bus Driver | ബസ് ഓടിക്കുന്നതിനിടയിൽ ഹൃദയാഘാതം; മരണത്തിന് മുമ്പ് 30 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ബസ് ഡ്രൈവര്‍

Tamil Nadu Bus Driver | ബസ് ഓടിക്കുന്നതിനിടയിൽ ഹൃദയാഘാതം; മരണത്തിന് മുമ്പ് 30 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ബസ് ഡ്രൈവര്‍

ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുന്നതിന് മുമ്പ് അദ്ദേഹം വാഹനം റോഡരികില്‍ സുരക്ഷിതമായി നിര്‍ത്തിയിട്ടു

  • Share this:
    ഹൃദയാഘാതം (Heart Attavk) മൂലം മരണപ്പെടുന്നതിന് മുമ്പ് 30 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് തമിഴ്‌നാട്ടിലെ (Tamil Nadu) ബസ് ഡ്രൈവര്‍ (Bus Driver). അരപ്പാളയത്തു നിന്ന് കൊടൈക്കനാലിലേക്ക് പോകുകയായിരുന്ന ടിഎന്‍എസ്ടിസി ബസിന്റെ (TNSTC Bus) ഡ്രൈവറായിരുന്ന 44കാരൻ അറുമുഖം, രാവിലെ 6.20 ന് ബസ് പുറപ്പെടുമ്പോള്‍ തന്നെ തനിക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നതായി കണ്ടക്ടര്‍ ഭാഗ്യരാജിനോട് പറഞ്ഞിരുന്നു. ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുന്നതിന് മുമ്പ് അദ്ദേഹം വാഹനം റോഡരികില്‍ സുരക്ഷിതമായി നിര്‍ത്തിയിട്ടു. കണ്ടക്ടര്‍ ഉടന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും അറുമുഖത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

    ''അറുമുഖത്തിന് ടിഎന്‍എസ്ടിസിയില്‍ ഡ്രൈവറെന്ന നിലയിൽ 12 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ട്. 30 പേരുടെ ജീവന്‍ രക്ഷിച്ച്, ബസ് റോഡരികില്‍ പാര്‍ക്ക് ചെയ്ത അദ്ദേഹത്തിന്റെ മാതൃകാപരമായ പ്രവര്‍ത്തനം എക്കാലവും ഓര്‍മ്മിക്കപ്പെടും. രണ്ടു പെൺമക്കളാണ് അറുമുഖത്തിനുള്ളത്'', മധുരയിലെ ടിഎന്‍എസ്ടിസി ഡെപ്യൂട്ടി കൊമേഴ്സ്യല്‍ മാനേജര്‍ യുവരാജ് ഐഎഎന്‍എസിനോട് പറഞ്ഞു.

    മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി രാജാജി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയും കരിമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. മൃതദേഹം ജിആര്‍എച്ച് ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് അറുമുഖത്തിന്റെ കുടുംബത്തെ വിവരം അറിയിച്ചിരുന്നതായി പോലീസ് പറഞ്ഞു.

    അതിനിടെ, മറ്റൊരിടത്ത് ഒരു ഡ്രൈവര്‍ ട്രക്ക് 3 കിലോമീറ്റര്‍ പിന്നിലേക്ക് ഓടിക്കുന്ന വീഡിയോ നേരത്തെ വൈറലായി മാറി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബ്രേക്ക് തകരാറായതിനെ തുടര്‍ന്ന് ഡ്രൈവര്‍ തന്റെ കൂറ്റന്‍ വാഹനം പിന്നിലേക്ക് ഓടിച്ചു. ഒടുവില്‍, റോഡിലെ എല്ലാ ആളുകളും തികച്ചും സുരക്ഷിതരാണെന്ന് ഉറപ്പാക്കിക്കൊണ്ട് അദ്ദേഹം ട്രക്ക് നിര്‍ത്തി.

    മഹാരാഷ്ട്രയിലെ ജല്‍നയിലെ സില്ലോഡ് റോഡില്‍ നടന്ന വിചിത്രമായ സംഭവം ട്രാന്‍സ്പോര്‍ട്ട് ലൈവിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. ട്രക്ക് നിർത്താൻ കഴിയാത്തതിനാൽ ഡ്രൈവര്‍ക്ക് ഒന്നും രണ്ടും ഗിയറുകൾ ഇടാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, കേടായ ട്രക്ക് നിര്‍ത്താന്‍ സുരക്ഷിതമായ ഇടം കണ്ടെത്തുന്നതു വരെ റിവേഴ്‌സ് ഗിയറില്‍ അദ്ദേഹം വാഹനം പതുക്കെ ഓടിക്കുകയായിരുന്നു. ഒരു തുറസായ കൃഷിയിടം കാണുന്നതു വരെ മൂന്ന് കിലോമീറ്റര്‍ ദൂരം റിവേഴ്‌സ് ഗിയറിലാണ് അദ്ദേഹം ട്രക്ക് ഓടിച്ചത്. ഒടുവില്‍, കൃഷിയിടത്തിന്റെപരുക്കന്‍ പ്രതലത്തില്‍ എത്തിയപ്പോഴാണ് ഡ്രൈവര്‍ക്ക് വേഗത കുറയ്ക്കാനും ട്രക്ക് നിര്‍ത്താനും സാധിച്ചത്.

    കഴിഞ്ഞ മാസം, ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ കൊടവല്ലൂര്‍ ശിവക്ഷേത്രത്തിലെ പൂജാരി വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒരു മരത്തിനു സമീപത്ത് കുടുങ്ങിപ്പോയിരുന്നു. പൂജാരി വെങ്കിടേശ്വരപുരം പാലത്തിലൂടെ ബൈക്കില്‍ പോകുമ്പോള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂജാരിയെ രക്ഷിക്കാന്‍ ആന്ധ്രാപ്രദേശിലെ ട്രാഫിക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നായക് സംഭവസ്ഥലത്തുണ്ടായിരുന്നു. കുടുങ്ങിപ്പോയ പൂജാരിയുടെ നിലവിളി കേട്ട് പൊലീസുകാരന്‍ കയര്‍ എറിഞ്ഞു കൊടുക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ ആന്ധ്രാപ്രദേശ് പൊലീസ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
    First published: