• HOME
  • »
  • NEWS
  • »
  • india
  • »
  • ആ കളി ഇനി വേണ്ട; ഓണ്‍ലൈന്‍ ചൂതാട്ട നിരോധനത്തിന് തമിഴ്‌നാട് മന്ത്രിസഭാ അംഗീകാരം

ആ കളി ഇനി വേണ്ട; ഓണ്‍ലൈന്‍ ചൂതാട്ട നിരോധനത്തിന് തമിഴ്‌നാട് മന്ത്രിസഭാ അംഗീകാരം

റമ്മി കളിച്ച് പണം നഷ്ടമായവരുടെ ആത്മഹത്യ പതിവായതോടെ ഓണ്‍ലൈന്‍ ചൂതാട്ടം നിയമവിരുദ്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

  • Last Updated :
  • Share this:
    ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ നിരോധിക്കാനുള്ള ഓര്‍ഡിനന്‍സിന് തമിഴ്‌നാട് മന്ത്രിസഭ അംഗീകാരം നല്‍കി. ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടമായവരുടെ ആത്മഹത്യ പതിവായതോടെ ഓണ്‍ലൈന്‍ ചൂതാട്ടം നിയമവിരുദ്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

    ഓര്‍ഡിനന്‍സ് അനുമതിയക്കായി ഉടന്‍ ഗവര്‍ണര്‍ക്ക് കൈമാറും. ഓണ്‍ലൈന്‍ റമ്മി അടക്കമുള്ള ചൂതാട്ടങ്ങള്‍ക്കെതിരെ പുതിയ നിയമം കൊണ്ടുവരാനായി ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ അധ്യക്ഷതയില്‍ ചട്ടക്കൂട് തയ്യാറാക്കിയത്. ജൂണ്‍ 27നു സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കരട് ഓര്‍ഡിനന്‍സ് തയാറാക്കിയിരുന്നു.

    Also Read-Popular Front| പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകൾക്കും അഞ്ചുവർഷത്തേക്ക് നിരോധനം

    നിയമവകുപ്പിന്റെ ഉപദേശം കൂടി പരിഗണിച്ചു പരിഷ്‌കരിച്ച ഓര്‍ഡിനന്‍സാണു മന്ത്രിസഭായോഗം ചേര്‍ന്ന് അംഗീകരിച്ചത്. 1930 ലെ ചൂതാട്ട നിയമത്തില്‍ ഭേദഗതി വരുത്തിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ആന്ധ്രപ്രദേശും തെലങ്കാനയുമാണ് ഓണ്‍ലൈന്‍ ചൂതാട്ടം നിയമം മൂലം നിരോധിക്കാന്‍ മുന്‍കൈയെടുത്ത സംസ്ഥാനങ്ങള്‍.

    Also Read-ദുർഗാദേവിയുടെയും കന്യാമറിയത്തിന്റെയും വിഗ്രഹങ്ങൾ തകർത്തു; ബുർഖ ധരിച്ച രണ്ടു സ്ത്രീകൾ കസ്റ്റഡിയിൽ; മനോരോഗമെന്ന് പൊലീസ്

    എല്ലാ തരം ചൂതാട്ടത്തെയും വിലക്കുന്ന തെലങ്കാന ഗെയിമിങ് ആക്റ്റ് (ഭേദഗതി നിയമം, 2017) പ്രകാരമാണ് തെലങ്കാനയിലെ നിരോധനം. നിരോധനത്തോടെ ഓണ്‍ലൈന്‍ ചൂതാട്ടം ലക്ഷ്യമിട്ട് പേടിഎം, ക്യാഷ്ഫ്രീ തുടങ്ങിയ പേയ്‌മെന്റ് ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി നടത്തുന്ന പണമിടപാടുകളും ബെറ്റിങ്ങും നിയമവിരുദ്ധമാകും.
    Published by:Jayesh Krishnan
    First published: