• HOME
  • »
  • NEWS
  • »
  • india
  • »
  • ബിജെപിയില്‍ ചേരുമെന്ന് തമിഴ്‌നാട്ടിലെ കത്തോലിക്കാ പുരോഹിതന്‍; വ്യാപകവിമർശനം

ബിജെപിയില്‍ ചേരുമെന്ന് തമിഴ്‌നാട്ടിലെ കത്തോലിക്കാ പുരോഹിതന്‍; വ്യാപകവിമർശനം

തമിഴ്‌നാട്ടിലെ റോമന്‍ കത്തോലിക്ക പുരോഹിതനായ അമലാദാസാണ് ബിജെപിയില്‍ ചേരുമെന്ന് പ്രസ്താവനയിറക്കിയത്

  • Share this:

    ചെന്നൈ: ബിജെപിയില്‍ ചേരുമെന്ന് പ്രസ്താവനയിറക്കി തമിഴ്‌നാട്ടിലെ റോമന്‍ കത്തോലിക്ക പുരോഹിതന്‍ അമലാദാസ്. തൂത്തുക്കുടി റോമന്‍ കത്തോലിക്ക് രൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ക്ഷണിച്ചാല്‍ താനും തന്റെ അതേ ചിന്താഗതിയുള്ള വൈദികരും ബിജെപിയില്‍ ചേരുമെന്ന് പുരോഹിതന്‍ പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

    അതേസമയം അമലദാസിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ കലാബന്‍ വാസ് രംഗത്തെത്തിയിട്ടുണ്ട്. അമലാദാസിനെ പള്ളിയില്‍ നിന്ന് തന്നെ പുറത്താക്കണമെന്ന് കലാബന്‍ തൂത്തുക്കുടി രൂപത ബിഷപ്പ് സ്റ്റീഫന്‍ ആന്റണിയോട് ആവശ്യപ്പെട്ടു.

    Also read-‘ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആർക്കും കൈക്കലാക്കാനാകില്ല’: അമിത് ഷാ 

    ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാനുള്ള തീരുമാനം എടുത്തതിന് പിന്നാലെ രൂപത ബിഷപ്പ് സ്റ്റീഫന്‍ ആന്റണിയ്ക്ക് അമലാദാസ് ഒരു വീഡിയോ സന്ദേശം അയച്ചിരുന്നു. മദ്യ നിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നതാണെന്നും നാളിതുവരെ അത് നടപ്പാക്കിയിട്ടില്ലെന്നുമാണ് അമലദാസ് വീഡിയോയില്‍ പറയുന്നത്. കൂടാതെ ടാസ്മാക് ഔട്ട്‌ലെറ്റുകള്‍ ദു:ഖവെള്ളി ദിനത്തില്‍ അടച്ചിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതും മുഖ്യമന്ത്രി ചെവിക്കൊണ്ടില്ല. ബിജെപിയും നാം തമിളര്‍ പാര്‍ട്ടിയും ഇതേ ആവശ്യം ഉയര്‍ത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ലെന്നും അമലദാസ് പറഞ്ഞു.

    ” ന്യൂനപക്ഷ വിഭാഗം നടത്തുന്ന സ്‌കൂളുകള്‍ക്കുള്ള പ്രത്യേക അവകാശങ്ങളും മുഖ്യമന്ത്രി നിഷേധിച്ചു. സ്റ്റാലിനെ ചടങ്ങിലേക്ക് ക്ഷണിക്കുകയാണെങ്കില്‍ ബിജെപി, എഐഎഡിഎംകെ , എന്‍ടികെ എന്നീ പാര്‍ട്ടി നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിക്കണം. ഒരു കക്ഷിയെ മാത്രം നമ്മള്‍ അനുകൂലിക്കുന്നു എന്ന ധാരണ ഒഴിവാക്കാനാണിത്. സ്റ്റാലിനെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് സഭയെ നരകത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. അങ്ങനെ സംഭവിച്ചാല്‍ ഞാനും എന്റെ അതേ ചിന്താഗതിക്കാരായ വൈദികരും ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ സാന്നിദ്ധ്യത്തില്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ്,” അമലാദാസ് വീഡിയോയില്‍ പറഞ്ഞത്. എന്നാല്‍ അമലാദാസിന്റെ പരാമര്‍ശം വിശ്വാസികളുടെ താല്‍പ്പര്യത്തിന് എതിരാണെന്നാണ് മറ്റുചിലരുടെ അഭിപ്രായം.

    Also read- പശ്ചിമബംഗാളിൽ ഉച്ചഭക്ഷണ പദ്ധതിയിൽ വൻക്രമക്കേട്; 100 കോടിയോളം രൂപയുടെ അഴിമതിയെന്ന് സൂചന

    അതേസമയം അമലദാസിന് മറുപടിയുമായി എഴുത്തുകാരന്‍ കലാബന്‍ വാസും രംഗത്തെത്തി. ഒരു പാര്‍ട്ടി നേതാവിനെ ക്ഷണിക്കുന്നതും സംസ്ഥാനത്തിന്റെ നേതാവിനെ ക്ഷണിക്കുന്നതും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട് എന്നായിരുന്നു കലാബന്‍ പറഞ്ഞത്. രാജ്യത്തിന്റെ മതനിരപേക്ഷതയെ വെല്ലുവിളിക്കുന്ന പരാമര്‍ശം നടത്തിയ അമലാദാസിനെ രൂപതയില്‍ നിന്ന് പുറത്താക്കണമെന്നും കലാബന്‍ പറഞ്ഞു.

    അതേസമയം മുഖ്യമന്ത്രിയെ ശതാബ്ദി ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതില്‍ മറ്റ് വൈദികര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഷപ്പിന്റെ സാന്നിദ്ധ്യത്തില്‍ നൂറിലധികം വൈദികര്‍ ഈയടുത്തിടെ പത്തിനാഥപുരം സെന്റ് ജൂഡ് ദേവാലയത്തിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പുരോഹിതരുടെ സംഘം ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന തീരുമാനത്തെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതേസമയം അമലാദാസിന്റെ പരാമര്‍ശം ഈ പുരോഹിത സംഗമത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

    Published by:Vishnupriya S
    First published: