M K Stalin | മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സൃഷ്ടാവിന് ബ്രിട്ടനില്‍ പ്രതിമ സ്ഥാപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി
M K Stalin | മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സൃഷ്ടാവിന് ബ്രിട്ടനില്‍ പ്രതിമ സ്ഥാപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി
പെന്നി ക്വിക്കിന്റെ ജന്മനാടായ ബ്രിട്ടനിലെ കാംബര്‍ലിയില്‍ പ്രതിമ സ്ഥാപിക്കാനുള്ള നടപടികളുമായാണ് മുന്നോട്ടുപോകുന്നത്.
Last Updated :
Share this:
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട്(Mullapperiyar Dam) നിര്‍മിച്ച ബ്രിട്ടീഷ് എന്‍ജിനീയര്‍ കേണല്‍ ജോണ്‍ പെന്നി ക്വിക്കിന്റെ(John Pennycuick) പ്രതിമ ബ്രിട്ടനില്‍ സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട്(Tamil Nadu) സര്‍ക്കാര്‍. മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ്(M K Stalin) ഇക്കാര്യം വ്യക്തമാക്കിയത്. പെന്നി ക്വിക്കിന്റെ ജന്മനാടായ ബ്രിട്ടനിലെ കാംബര്‍ലിയില്‍ പ്രതിമ സ്ഥാപിക്കാനുള്ള നടപടികളുമായാണ് മുന്നോട്ടുപോകുന്നത്.
ജോണ്‍ പെന്നി ക്വിക്കിന്റെ ജന്മദിനത്തോട് അനുബന്ധിച്ചി ട്വിറ്റിലൂടെയാണ് സ്റ്റാലിന് ഇക്കാര്യം അറിയിച്ചത്. 'കേണല്‍ ജോണ്‍ പെന്നി ക്വിക്കിന്റെ ജന്മദിനമാണ് ഇന്ന് മുല്ലെപ്പെരിയാര്‍ അണക്കെട്ട് സ്ഥാപിക്കുന്നതിലൂടെ ഇദ്ദേഹം തമിഴ്നാട് കര്‍ഷകരുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഒരു പ്രതിമ ജന്മനാടായ ഇംഗ്ലണ്ടിലെ കാംബര്‍ലിയില്‍ തമിഴ്നാട് സര്‍ക്കാര്‍ ഉടന്‍ സ്ഥാപിക്കും' സ്റ്റാലിന്റെ ട്വീറ്റ് പറയുന്നു.
தமிழக உழவர்களின் வாழ்வு செழிக்க முல்லைப் பெரியாறு அணையைக் கட்டிய பொறியாளர் கர்னல் ஜான் பென்னிகுயிக் அவர்களின் பிறந்தநாளான இன்று, அவரது நினைவைப் போற்றுவோம்!
இங்கிலாந்து நாட்டிலுள்ள அவரது சொந்த ஊரான கேம்பர்ளி நகரில் தமிழக அரசு சார்பில் அவருக்குச் சிலை நிறுவப்படும்! pic.twitter.com/0ntEwIMfA5
മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് തമിഴ്നാട്ടിലെ 5 ജില്ലകളിലെ ജലക്ഷാമം പരിഹരിക്കുന്നത്. 81,30,000 രൂപ ചെലവാക്കി 1995ലാണ് അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
മദ്രാസ് സംസ്ഥാനത്തെ കൊടിയ വരള്‍ച്ചയുടെ ദൃശ്യങ്ങള്‍ പെന്നി ക്വിക്കിനെ നൊമ്പരപ്പെടുത്തി. അതിന് പരിഹാരത്തിനായി തിരുവിതാംകൂര്‍ രാജാവിനെ സമീപിച്ച് പെരിയാറിനു കുറുകെ തടയണ നിര്‍മിക്കുക എന്ന ആശയത്തിലേക്ക് നയിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.