• HOME
 • »
 • NEWS
 • »
 • india
 • »
 • M K Stalin | കോവിഡ്‌ : പൊങ്കല്‍ ദിനത്തില്‍ ആശംസകള്‍ അറിയിക്കുന്നതില്‍ നിന്ന് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണം ; തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

M K Stalin | കോവിഡ്‌ : പൊങ്കല്‍ ദിനത്തില്‍ ആശംസകള്‍ അറിയിക്കുന്നതില്‍ നിന്ന് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണം ; തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതില്‍ ഉറച്ചുനില്‍ക്കുന്നത് നിങ്ങള്‍ എനിക്ക് നല്‍കുന്ന പൊങ്കല്‍ സമ്മാനമായിരിക്കും പാര്‍ട്ടി ഭാരവാഹികൾക്ക്  അയച്ച കത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറയുന്നു.

 • Last Updated :
 • Share this:
  പൊങ്കല്‍ ദിനത്തില്‍ തനിക്ക് ആശംസകള്‍ അറിയിക്കുന്നത് ഒഴിവാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍( M K Stalin ) ഡിഎംകെ (DMK) ഭാരവാഹികളോട് അദ്ദേഹം ഇക്കാര്യം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

  പകര്‍ച്ചവ്യാധി സാഹചര്യം അങ്ങേയറ്റം ഗുരുതരമായി പോകുകയാണ്. സര്‍ക്കാര്‍ കോവിഡ് 19 ഭാഗമായി ഏര്‍പ്പെടുത്തിയ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കേണ്ടത് ആവശ്യണ് അദ്ദേഹം പറഞ്ഞു.

  ആശംസകള്‍ കൈമാറാന്‍ പാര്‍ട്ടി അംഗങ്ങളെ കാണുന്നതില്‍ അദ്ദേഹത്തിന് സന്തോഷമുണ്ടെങ്കിലും കോവിഡ് സാഹചര്യത്തില്‍ തിരക്കുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നതായിരിക്കും ഉചിതം അദ്ദേഹം കൂട്ടിച്ചേർത്തു.

  കൂടിച്ചേരലുകള്‍ ഒഴിവാക്കെണ്ടത് അത്യവശ്യമാണ്. കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് തികച്ചും നിര്‍ബന്ധമാണ്. എംകെ സ്റ്റാലിന്‍ പറഞ്ഞു.

  പുതുവത്സര ദിനത്തില്‍ സമാനമായി നടത്തിയ അഭ്യര്‍ത്ഥന അംഗീകരിക്കുകയും പാലിക്കുകയും ചെയ്യുന്ന കേഡര്‍മാരുടെ നിയന്ത്രണ ബോധത്തില്‍ അത്ഭുതപ്പെട്ടതായും, ഈ പൊങ്കല്‍ ദിനത്തിലും ഇക്കാര്യങ്ങള്‍ പിന്‍തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതില്‍ ഉറച്ചുനില്‍ക്കുന്നത് നിങ്ങള്‍ എനിക്ക് നല്‍കുന്ന പൊങ്കല്‍ സമ്മാനമായിരിക്കും പാര്‍ട്ടി ഭാരവാഹികൾക്ക്  അയച്ച കത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറയുന്നു.

  പൊങ്കല്‍ തമിഴ് സംസ്‌കാരത്തിന്റെ തനതായ പ്രതീകമാണ്. പൊങ്കല്‍ കര്‍ഷകര്‍ക്കും പ്രകൃതിക്കും നന്ദി പറയുന്ന ഒരു ഉത്സവവുമാണ്. പൊങ്കലിനെ തമിഴ് ഉത്സവമായി ഉയര്‍ത്തിയത് ഡിഎംകെയാണെന്ന് അദ്ദേഹം അനുസ്മരിച്ചു.

  സര്‍ക്കാര്‍ നൽകുന്ന പൊങ്കല്‍ സമ്മാനം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് പാര്‍ട്ടി അംഗങ്ങളും ഉദ്യോഗസ്ഥരും ഉറപ്പാക്കണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  കത്തിലൂടെ പാർട്ടി  അംഗങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുകയും കോവിഡ് മുന്‍കരുതലുകളെ കുറിച്ച് ഓര്‍മ്മിപ്പിക്കുകുയും ചെയ്തു.

  PM security breach: പ്രധാനമന്ത്രിയുടെ പഞ്ചാബിലെ സുരക്ഷാവീഴ്ച; ജസ്റ്റിസ് ഇന്ദു മൽഹോത്ര അധ്യക്ഷയായ സമിതി അന്വേഷിക്കും

  പ്രധാനമന്ത്രിയുടെ പഞ്ചാബിലെ സുരക്ഷാവീഴ്ച (security breach)  അഞ്ചംഗ സമിതി അന്വേഷിക്കും. സുപ്രീംകോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് ഇന്ദു മൽഹോത്ര അധ്യക്ഷയായ സമിതിയാണ് അന്വേഷിക്കുക.  സുപ്രീംകോടതിയാണ് സമിതിക്ക് രൂപം നൽകിയത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ രജിസ്ട്രാർ ജനറൽ, ചണ്ഡീഗഢ് പോലീസ് ഡയറക്ടർ ജനറൽ, NIA ഐജി,  പഞ്ചാബ് ADG (സെക്യൂരിറ്റി) എന്നിവരാണ് മറ്റ് അംഗങ്ങൾ.

  വിഷയത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്ന് സുപ്രീം കോടതി പറഞ്ഞു. സുരക്ഷാവീഴ്ചയുടെ കാരണം, ആരാണ് ഉത്തരവാദികൾ, ഭാവിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ സുരക്ഷാ മുൻകരുതലുകൾ വേണം തുടങ്ങിയ കാര്യങ്ങൾ  സമിതി അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നിർദേശം. ചീഫ് ജസ്റ്റിസ്  എൻ വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജനുവരി 5നായിരുന്നു പഞ്ചാബിൽ സന്ദർശനം നടത്തുന്നതിനിടെ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ ഗുരുതര വീഴ്ചയുണ്ടായത്. സുപ്രീം കോടതിക്ക് ഏത് അന്വേഷണ സമിതിയേയും രൂപീകരിക്കാമെന്നും ഏത് അന്വേഷണത്തോടും  സഹകരിക്കുമെന്നും പഞ്ചാബ് സർക്കാർ കോടതിയയെ അറിയിച്ചിരുന്നു.

  Also Read- Arrest | നാലുമാസം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടില്‍ യുവാവിന് വിറ്റ കേസില്‍ 11 പേരെ പിടികൂടി മുംബൈ പോലീസ്

  കാബിനറ്റ്  സെക്രട്ടറി  സുധീർ കുമാർ സക്‌സേനയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും മുൻ ജസ്റ്റിസ് മെഹ്താബ് സിംഗ് ഗിലിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരും അന്വേഷണ സമിതി രൂപീകരിച്ചിരുന്നു. അന്വേഷണമടക്കമുള്ള നടപടികൾ നിർത്തി വെക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.

  Also Read- Idukki Murder| ധീരജ് വധം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിക്കാൻ ഡിജിപിയുടെ നിർദേശം

  സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച സംബന്ധിച്ച രേഖകൾ സുരക്ഷിതമാക്കണമെന്ന് വ്യക്തമാക്കിയ കോടതി ബന്ധപ്പെട്ട രേഖകൾ  ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറാനും നിർദേശിച്ചിരുന്നു. ജനുവരി 5ന് പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതീവസുരക്ഷാ വാഹനവ്യൂഹം ഫിറോസ്പുരില്‍ റോഡ് ഉപരോധത്തെത്തുടര്‍ന്ന് 20 മിനിറ്റോളം ഒരു മേല്‍പാലത്തില്‍ കുടുങ്ങി. തുടര്‍ന്ന് റാലി റദ്ദാക്കി മോദി ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു.
  Published by:Jayashankar AV
  First published: