• HOME
 • »
 • NEWS
 • »
 • india
 • »
 • MK Stalin | ഏറ്റവും ജനപ്രീതിയുള്ള നേതാവ് എം.കെ സ്റ്റാലിന്‍; കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന സര്‍വേ പുറത്ത്

MK Stalin | ഏറ്റവും ജനപ്രീതിയുള്ള നേതാവ് എം.കെ സ്റ്റാലിന്‍; കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന സര്‍വേ പുറത്ത്

അടുത്ത പ്രധാനമന്ത്രിയാകാന്‍ നരേന്ദ്ര മോദിയെക്കാള്‍ രാഹുല്‍ ഗാന്ധിക്കാണെന്ന് യോഗ്യതയെന്ന് തമിഴ്‌നാട്ടിലെ 54 ശതമാനം പേര്‍ സര്‍വേയില്‍ അഭിപ്രായപ്പെട്ടു

 • Share this:
  ചെന്നൈ: ഏറ്റവും ജനപ്രീതിയുള്ള നേതാവ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെന്ന്(MK Stalin) അഭിപ്രായ സര്‍വേ. ഒരു വര്‍ഷം മുന്‍പ് തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ നടന്ന സര്‍വേയിലാണ് എം കെ സ്റ്റാലിന്‍ ജനപ്രീതിയുള്ള നേതാവായി അഭിപ്രായപ്പെട്ടത്. തമിഴ്‌നാട് പുറമേ കേരളം, പുതുച്ചേരി, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് സര്‍വേ നടത്തിയത്.

  85 ശതമാനം പേരും സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങളെയും സര്‍ക്കാരിനെയംു പ്രശംസിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ 40 ശതമാനം അതൃപ്തി രേഖപ്പെടുത്തിയെന്നും സീ വോട്ടര്‍ സര്‍വേ പറയുന്നു. 17 ശതമാനം പേര്‍ മാത്രമേ കേന്ദ്ര സര്‍ക്കാരില്‍ തൃപ്തി അറിയിച്ചുള്ളൂ.

  അതേസമയം അടുത്ത പ്രധാനമന്ത്രിയാകാന്‍ നരേന്ദ്ര മോദിയെക്കാള്‍ രാഹുല്‍ ഗാന്ധിക്കാണെന്ന് യോഗ്യതയെന്ന് തമിഴ്‌നാട്ടിലെ 54 ശതമാനം പേര്‍ സര്‍വേയില്‍ അഭിപ്രായപ്പെട്ടു.

  Also Read-Electric bus | ഡൽഹിയിൽ 150 ഇലക്ട്രിക്ക് ബസുകൾക്ക് ഫ്ലാഗ് ഓഫ്; ആദ്യ മൂന്നു ദിവസത്തേക്ക് സൗജന്യ യാത്ര

  Cloth Bag | പൊതുസ്ഥലങ്ങളിൽ തുണി സഞ്ചികൾ ലഭ്യമാക്കുന്ന മെഷീനുകൾ ഉടൻ; പരിസ്ഥിതി സൗഹൃദമാകാൻ തമിഴ്നാട്

  പൊതുസ്ഥലങ്ങളിൽ തുണി സഞ്ചികൾ (Cloth Bag) ലഭ്യമാക്കുന്ന വെൻഡിങ്ങ് മെഷീനുകൾ (Vending Machines) സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് (Tamil Nadu). മെഷീന്റെ പ്രവർത്തനം എങ്ങനെയാണ് എന്നു വിശദീകരിച്ചു കൊണ്ടുള്ള വീഡിയോ ഐഎഎസ് ഉദ്യോ​ഗസ്ഥ സുപ്രിയ സാഹു (Supriya Sahu) ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിൽ പരിസ്ഥിതി സൗഹൃദ ബാഗുകൾ (eco-friendly bags) കൂടുതൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോ‍ടെയാണ് ഈ സംരംഭം ആരംഭിച്ചത്.

  10 രൂപ നാണയം ഇട്ടാൽ മാത്രമാണ് തുണി സഞ്ചി ലഭിക്കുക. മെഷീനുകൾ തയ്യാറായിക്കഴിഞ്ഞാൽ, പ്ലാസ്റ്റിക് സഞ്ചികൾ സാവധാനം നീക്കം ചെയ്യുന്നതിനായി ചന്തകളിലും ബസ് സ്റ്റാൻഡുകളിലും മറ്റും ഇത് സ്ഥാപിക്കും. മഞ്ചപ്പൈ വെൻഡിംഗ് മെഷീൻ (Manjapai Vending Machine) എന്നാണ് ഈ യന്ത്രത്തെ വിളിക്കുന്നത്. തമിഴ്‌നാട്ടിലെ വിവിധ ചടങ്ങുകളിൽ സാധാരണയായി ഉപയോഗിക്കുന്ന മഞ്ഞ തുണി സഞ്ചി (മഞ്ഞപ്പൈ) ആണിത്. അങ്ങനെയാണ് യന്ത്രത്തിന് ഈ പേര് ലഭിച്ചത്.

  "ഒടുവിൽ മഞ്ഞപ്പൈ വെൻഡിംഗ് മെഷീൻ എത്തിയിരിക്കുന്നു. പൊതുസ്ഥലങ്ങളിൽ മിതമായ നിരക്കിൽ തുണിസഞ്ചികൾ ലഭ്യമാക്കുക എന്നത് ഒരു വെല്ലുവിളിയാണ്. ചന്തകളിലും ബസ് സ്റ്റോപ്പുകളിലും ഈ മെഷീനുകൾ സ്ഥാപിക്കാനാണ് ഞങ്ങളുടെ ഉദ്ദേശം. പ്രോട്ടോടൈപ്പ് തയ്യാറായിക്കഴിഞ്ഞു. ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ അറിയിക്കും", വീഡിയോയ്ക്കൊപ്പം സുപ്രിയ സാഹു കുറിച്ചു.

  Also Read-Education | സർക്കാർ സ്‌കൂളുകൾക്ക് പ്രതിമാസ റാങ്കിംഗ്; വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ പുതിയ പദ്ധതിയുമായി മധ്യപ്രദേശ്

  വെൻഡിങ്ങ് മെഷീൻ സംബന്ധിച്ച നിരവധി നിർദേശങ്ങൾ വീഡിയോയ്ക്കു താഴെ കമന്റുകളായി പ്രത്യക്ഷപ്പെടുന്നുണ്ട്. 10 രൂപാ നാണയം ഇടുന്നതിനു പകരം ക്യു ആർ കോഡ് സംവിധാനം കൊണ്ടുവരുന്നതായിരിക്കും കൂടുതൽ സൗകര്യപ്രദം എന്നാണ് ഒരാൾ മുന്നോട്ടു വെച്ച നിർദേശം. പ്ലാസ്റ്റിക് ബാ​ഗുകളും കുപ്പികളും മറ്റും ഇടാനുള്ള ഒരു വെൻഡിങ്ങ് മെഷീൻ സ്ഥാപിക്കാമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

  ദൈനംദിന ജീവിതത്തിൽ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, പലചരക്ക് ബാഗുകൾ, കളിപ്പാട്ടങ്ങൾ, ഡിസ്പോസിബിൾ കട്ട്ലറികൾ തുടങ്ങിയവയുടെ ചെറുകണികകൾ നമ്മുടെ രക്തത്തിൽ എത്തിച്ചേരുമെന്ന് അടുത്തിടെ ഒരു സംഘം ശാസ്ത്രജ്ഞർ തെളിയിച്ചിരുന്നു. നമ്മുടെ ജീവിത പരിസരങ്ങളിൽ നിന്നും ചെറിയ പ്ലാസ്റ്റിക് കണികകൾ മനുഷ്യരക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു എന്നാണ് എൻവയോൺമെന്റ് ഇന്റർനാഷണൽ (Environment International) എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ ചൂണ്ടിക്കാണിച്ചത്. മനുഷ്യ രക്തത്തിൽ മൈക്രോസ്പ്ലാസ്റ്റിക്സിന്റെ (Microsplastics) സാന്നിധ്യവും ഗവേഷകർ സ്ഥിരീകരിച്ചിരുന്നു.

  22 പേരുടെ രക്തസാമ്പിളുകളാണ് ഗവേഷകർ പരിശോധിച്ചത്. പോളിപ്രൊപ്പിലീൻ (PP), പോളിമെഥൈൽ മെതാക്രിലേറ്റ് (PMMA - പിഎംഎംഎ), പോളിയെത്തിലീൻ (PE - പിഇ), പോളിയെത്തിലീൻ ടെറെഫ്താലേറ്റ് (PET - പിഇടി), പോളിസ്റ്റൈറൈൻ (PS - പിഎസ്) എന്നിങ്ങനെ വിവിധ തരം പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തുന്നതിന് വേണ്ടിയാണ് രക്തസാമ്പിളുകൾ പരിശോധിച്ചത്. 22 ൽ 17 പേരിലും പ്ലാസ്റ്റിക് കണങ്ങൾ കണ്ടെത്തിയിരുന്നു. ഭക്ഷണത്തിലൂടെയോ ശ്വസനത്തിലൂടെയോ ആളുകളുടെ ശരീരത്തിലേയ്ക്ക് പ്ലാസ്റ്റിക് എത്തുന്നു എന്നും ശാസ്ത്ര‍ജ്ഞർ വിശദീകരിച്ചിരുന്നു.
  Published by:Jayesh Krishnan
  First published: