നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • M K Stalin | സര്‍ക്കാര്‍ ബസില്‍ മിന്നല്‍ പരിശോധന; യാത്രക്കാരെ ഞെട്ടിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍

  M K Stalin | സര്‍ക്കാര്‍ ബസില്‍ മിന്നല്‍ പരിശോധന; യാത്രക്കാരെ ഞെട്ടിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍

  ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ച് സ്ത്രീകളോട് മുഖ്യമന്ത്രി സംസാരിച്ചു.

  Image Twitter

  Image Twitter

  • Share this:
   ചെന്നൈ: സര്‍ക്കാര്‍ ബസില്‍ മിന്നല്‍ പരിശോധനയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍(M K Stalin). സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ചെന്നൈയിലെ സിറ്റി ബസിലാണ് മുഖ്യമന്ത്രി എത്തിയത്. മെഗാ വാക്‌സിനേഷന്‍ യഞ്ജത്തിന്റെ ഭാഗമായി ചില വാക്‌സിനേഷന്‍ കേന്ദ്ര സന്ദര്‍ശിക്കാന്‍ പോകവെയാണ് സ്റ്റാലിന്‍ കണ്ണഗി നഗറില്‍ നിന്ന് ബസ്സില്‍ കയറിയത്.

   ചെന്നൈ ത്യാഗരായനഗറില്‍ നിന്ന് കണ്ണകി നഗറിലേക്ക് സര്‍വീസ് നടത്തുന്ന എം19ബി എന്ന സര്‍ക്കാര്‍ ടൗണ്‍ ബസിലാണ് അദ്ദേഹം മിന്നല്‍ സന്ദര്‍ശനം നടത്തിയത്. ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ച് സ്ത്രീകളോട് മുഖ്യമന്ത്രി സംസാരിച്ചു.   സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട വീഡിയോയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വന്നുനില്‍ക്കുന്നതും. എംകെ സ്റ്റാലിന്‍ റോഡ് മുറിച്ചുകടന്ന് മറുവശത്തുള്ള ബസില്‍ കയറുന്നതും കാണാം.   ഉത്സവ സീസണിന് മുന്നോടിയായി കേരളത്തിലേക്കുള്ള ബസുകള്‍ ഒഴികെയുള്ളവയില്‍ 100 ശതമാനം സീറ്റുകളിലും യാത്രക്കാരെ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശനിയാഴ്ച നവംബര്‍ 15 വരെ നീട്ടുകയും എന്നാല്‍ ചില ഇളവുകള്‍ അനുവദിക്കുകയും ചെയ്തു.
   Published by:Jayesh Krishnan
   First published:
   )}