Cyclone Nivar | തമിഴ്നാട്ടിൽ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു; വീടിനു പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം
വശ്യസേവനങ്ങൾ ഒഴികെ എല്ലാ സർക്കാർ ഓഫീസുകളും ബുധനാഴ്ച അടഞ്ഞുകിടക്കും.

Cyclone Nivar
- News18
- Last Updated: November 24, 2020, 7:19 PM IST
ചെന്നൈ: നിവാർ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ബുധനാഴ്ച തമിഴ് നാട്ടിൽ പൊതു അവധി പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് പൊതു അവധി പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പൊതുജനത്തോട് അഭ്യർത്ഥിച്ചു. തമിഴ്നാടിന്റെ തീരപ്രദേശത്ത് നിന്ന് വളരെ അകലെയാണ് നിവാർ ചുഴലിക്കാറ്റ് എങ്കിലും ചൊവ്വാഴ്ച തലസ്ഥാന നഗരമായ ചെന്നൈയിൽ കനത്ത മഴ പെയ്തിരുന്നു.
You may also like:'അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതിന് ഇടതുപക്ഷം കൂട്ടുനില്ക്കില്ല; അത് ഇടതുപക്ഷത്തിന്റെ നയമല്ല': ടി.വി രാജേഷ് [NEWS]പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയത്; പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും [NEWS] 'പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാർ ഉള്ളതിൽ സന്തോഷം': മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ [NEWS]
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) നിരീക്ഷണമനുസരിച്ച് ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ചുഴലിക്കാറ്റ് പുതുച്ചേരിയോട് ചേർന്നുള്ള തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്.
ഇതിനെ തുടർന്ന് തമിഴ്നാട് സർക്കാർ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യസേവനങ്ങൾ ഒഴികെ എല്ലാ സർക്കാർ ഓഫീസുകളും ബുധനാഴ്ച അടഞ്ഞുകിടക്കും.
മദ്രാസ് ഹൈക്കോടതിയുടെ ചില ബെഞ്ചുകൾ ചൊവ്വാഴ്ച നാലുമണിക്ക് മുമ്പു തന്നെ നടപടികൾ പൂർത്തീകരിച്ചു. കോടതിയിലെ ജീവനക്കാർക്ക് വീടുകളിൽ വേഗത്തിൽ എത്തുന്നതിനു വേണ്ടി ആയിരുന്നു അത്.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് പൊതു അവധി പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പൊതുജനത്തോട് അഭ്യർത്ഥിച്ചു.