COVID 19 | ഈ സൗഹൃദവും സാഹോദര്യവും എല്ലാക്കാലവും ഉണ്ടാകട്ടെ: കേരള മുഖ്യനെ അഭിനന്ദിച്ച് എടപ്പാടി പളനിസ്വാമി

ഈ സൗഹൃദവും സാഹോദര്യവും എന്നേക്കും വളരട്ടെയെന്നും ട്വീറ്റിൽ തമിഴ് നാട് മുഖ്യമന്ത്രി പറയുന്നു.

News18 Malayalam | news18
Updated: April 4, 2020, 5:23 PM IST
COVID 19 | ഈ സൗഹൃദവും സാഹോദര്യവും എല്ലാക്കാലവും ഉണ്ടാകട്ടെ: കേരള മുഖ്യനെ അഭിനന്ദിച്ച് എടപ്പാടി പളനിസ്വാമി
തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ
  • News18
  • Last Updated: April 4, 2020, 5:23 PM IST IST
  • Share this:
ചെന്നൈ: കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശമാണ് തമിഴ് നാട് മുഖ്യമന്ത്രിയുടെ പ്രശംസയ്ക്ക് പാത്രമായത്.

തമിഴ് നാട്ടിൽ വൈറസ് ബാധിതരുടെ എണ്ണം കൂടുതലായതിനാൽ കേരളം അതിർത്തി മണ്ണിട്ട് അടയ്ക്കുകയാണെന്ന വ്യാജവാർത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ കാര്യങ്ങളാണ് തമിഴ് നാടിന്റെ മനസ് കീഴടക്കിയത്.

You may also like:പൂച്ചകളിൽ നിന്ന് പൂച്ചകളിലേക്ക് വൈറസ് വ്യാപനമുണ്ടാകും: പഠനം‍ [NEWS]മകന് കോവിഡ്; അമ്മയുടെ മരണാനന്തര ച‌ടങ്ങിൽ ഭക്ഷണം കഴിച്ചത് 1500 പേര്‍ [NEWS]വീട്ടിൽവെച്ചുതന്നെ അനായാസം മാസ്ക്ക് നിർമ്മിക്കുന്നത് എങ്ങനെയെന്ന് പറഞ്ഞുതരാം [NEWS]

അത്തരത്തിലൊരു ചിന്ത പോലും കേരളം നടത്തിയിട്ടില്ലെന്നും നമ്മുടെ തൊട്ടടുത്ത് കിടക്കുന്ന സഹോദരങ്ങളെ നമ്മുടെ സഹോദരങ്ങളായി തന്നെയാണ് കാണുന്നതെന്ന് ആയിരുന്നു കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പരാമർശം.

 



ഈ വീഡിയോ ഉൾപ്പെടെ പങ്കുവെച്ചാണ് തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ട്വീറ്റ് ചെയ്തത്. എല്ലാ ബുദ്ധിമുട്ടിലും തമിഴ് നാട് കേരളത്തിലെ സഹോദരി സഹോദരൻമാർക്ക് ഒപ്പം ഉണ്ടാകുമെന്ന് പറയുകയാണെന്നും ട്വീറ്റിൽ എടപ്പാടി വ്യക്തമാക്കി. ഈ സൗഹൃദവും സാഹോദര്യവും എന്നേക്കും വളരട്ടെയെന്നും ട്വീറ്റിൽ തമിഴ് നാട് മുഖ്യമന്ത്രി പറയുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 4, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading