• HOME
  • »
  • NEWS
  • »
  • india
  • »
  • Chennai Rains | പ്രളയക്കെടുതിയിലെ പെണ്‍സിങ്കത്തിന് സല്യൂട്ട്; വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് സ്റ്റാലിന്‍

Chennai Rains | പ്രളയക്കെടുതിയിലെ പെണ്‍സിങ്കത്തിന് സല്യൂട്ട്; വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് സ്റ്റാലിന്‍

ക്യാംപ് ഓഫീസിലെത്തിയ എം കെ സ്റ്റാലിന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ചത്.

  • Last Updated :
  • Share this:
    ചെന്നൈ: പ്രളയക്കെടുതിയില്‍ അവസരോചിതമായി പ്രവര്‍ത്തിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മരം വീണ് ജീവന്‍ അപകടത്തിലായ യുവാവിനെ തോളിലെടുത്ത് ആശുപത്രിയിലെത്തിച്ച ഇന്‍സ്‌പെക്ടര്‍ രാജേശ്വരിക്കാണ് പ്രത്യേക അഭിനന്ദനം ലഭിച്ചത്. ക്യാംപ് ഓഫീസിലെത്തിയ എം കെ സ്റ്റാലിന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ചത്.

    കനത്ത മഴയില്‍ ബോധരഹിതയായ യുവാവിനെ തോളിലേറ്റി ഓടുന്ന പോലീസുദ്ധ്യോഗസ്ഥയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ എല്ലാവരും അന്വേഷിച്ചത് ധീരയായ ഈ ഉദ്യോഗസ്ഥയെ പറ്റിയായിരുന്നു.

    ചെന്നൈയിലെ ടി.പി.ഛത്ര ഭാഗത്തെ സെമിത്തേരിയിലാണ് സംഭവം. ബോധരഹിതനായി കിടന്ന യുവാവിനെ തോളിലേറ്റി അടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഓട്ടോയില്‍ കയറ്റി വിടുന്നത് വീഡിയോയില്‍ കാണാം. തൊട്ടടുത്ത് പുരുഷന്‍മാര്‍ ഉണ്ടായിരിന്നിട്ടും ഒറ്റയ്ക്കാണ് ഇവര്‍ യുവാവിനെ തോളിലിട്ട് ഓടിയത്.



    വീഡിയോ വൈറലായതിന് പിന്നാലെ എല്ലാവരും അന്വേഷിച്ചത് ഈ പോലാസുദ്യോഗസ്ഥയെ കുറിച്ചായിരുന്നു. ചെന്നൈയിലെ ടിപി ഛത്രം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ രാജേശ്വരിയാണ് കക്ഷി.



    സംഭവം വൈറലായതോടെ നിരവധി പേരാണ് രാജേശ്വരിക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.
    Published by:Jayesh Krishnan
    First published: