• HOME
  • »
  • NEWS
  • »
  • india
  • »
  • ബൈക്കില്‍ നിന്ന് തെറിച്ച് വീണ് യാത്രക്കാരന്‍; വാഹനം നിര്‍ത്തി സഹായവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ബൈക്കില്‍ നിന്ന് തെറിച്ച് വീണ് യാത്രക്കാരന്‍; വാഹനം നിര്‍ത്തി സഹായവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ആദ്യം കണ്ട ഓട്ടോറിക്ഷയിൽ പരിക്കുപറ്റിയ ആളെ കയറ്റി സുരക്ഷാ ജീവനക്കാരിൽ ഒരാളെയും ഒപ്പം അയച്ചതിന് ശേഷമാണ് മുഖ്യമന്ത്രി യാത്ര തുടർന്നത്.

  • Share this:
ചെന്നൈ: വാഹനാപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന് സഹായവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ചെന്നൈ തേനാംപേട്ട ടിഎംഎസ് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്.ചെന്നൈ തേനാംപേട്ട ടിഎംഎസ് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ഈ സമയം സ്റ്റാലിൻ‌ അതുവഴി കടന്നുപോവുകയായിരുന്നു.

Also Read-ബുദ്ധസന്യാസിനിയുടെ വേഷത്തിൽ ചാരപ്രവർത്തനം; ചൈനീസ് യുവതി ഡൽഹിയിൽ പിടിയിൽ

അപകടം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വാഹനത്തില്‍ നിന്നിറങ്ങി അപകടസ്ഥലത്തേക്ക് എത്തി. റോഡില്‍‌ തെറിച്ചുവീണയാളെ ആശുപത്രിയിലെത്തിക്കാൻ അദ്ദേഹം മുൻ‌കൈ എടുക്കുകയും ചെയ്തു. ആദ്യം കണ്ട ഓട്ടോറിക്ഷയിൽ പരിക്കുപറ്റിയ ആളെ കയറ്റി സുരക്ഷാ ജീവനക്കാരിൽ ഒരാളെയും ഒപ്പം അയച്ചതിന് ശേഷമാണ് മുഖ്യമന്ത്രി യാത്ര തുടർന്നത്.
Published by:Jayesh Krishnan
First published: