നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • രാഷ്ട്രീയ വൈരം അകറ്റിവച്ച് എംകെ സ്റ്റാലിൻ; കോവിഡ് ഉപദേശക സമിതിയിൽ AIADMK പ്രതിനിധിയും

  രാഷ്ട്രീയ വൈരം അകറ്റിവച്ച് എംകെ സ്റ്റാലിൻ; കോവിഡ് ഉപദേശക സമിതിയിൽ AIADMK പ്രതിനിധിയും

  കോവിഡ് കേസുകൾ ഉയർന്നു വരുന്ന പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യവും ആവശ്യവും കണക്കിലെടുത്താകും ഉപദേശകസമിതി യോഗം ചേരുകയെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

  Tamil Nadu Chief Minister MK Stalin.

  Tamil Nadu Chief Minister MK Stalin.

  • Share this:
   ചെന്നൈ: രാഷ്ട്രീയ വൈരം അകറ്റിവച്ചു കൊണ്ടുള്ള ഭരണമാകും നടപ്പിലാക്കുക എന്ന വ്യക്തമായ സൂചന നൽകി തമിഴ്നാട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സംസ്ഥാനത്ത് പുതുയതായി രൂപീകരിച്ച കോവിഡ് ഉപദേശകസമിതിയിൽ നിയമസഭയിൽ പ്രാതിനിധ്യമുള്ള എല്ലാ കക്ഷികളിലെയും അംഗങ്ങളെ ഉൾപ്പെടുത്തിയിരുന്നു. ഡിഎംകെയുടെ മുഖ്യ എതിരാളിയായ എഐഎഡിഎംകെ പാർട്ടി അംഗവും ഉപദേശക സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആ സാഹചര്യത്തിലാണ് രാഷ്ട്രീയ വൈരത്തിൽ നിന്നും അകന്നു നിൽക്കാനാണ് സ്റ്റാലിന്‍റെ തീരുമാനം എന്ന തരത്തിൽ റിപ്പോർട്ടുകളെത്തുന്നത്.

   ഇക്കഴിഞ്ഞ മെയ് 13 ന് സ്റ്റാലിന്‍റെ നേതൃത്വത്തിൽ സര്‍വകക്ഷി യോഗം വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിൽ അംഗീകരിക്കപ്പെട്ട പ്രമേയത്തിന്‍റെ അടിസ്ഥാനത്തിലാണ് കോവിഡ് ഉപദേശക സമിതി രൂപീകരിക്കപ്പെട്ടത്. നിയമസഭയിലെ എല്ലാ പാർട്ടിയിൽ നിന്നുള്ള അംഗങ്ങൾക്കും പ്രാതിനിധ്യം നൽകിയാണ് 13 അംഗ കമ്മിറ്റിക്ക് രൂപം നൽകിയിരിക്കുന്നത്.

   Also Read-കോവിഡ് ബാധിതരായ മാതാപിതാക്കളെ നഷ്ടപ്പെടുമെന്ന ഭയത്തിൽ യുവാവ് ജീവനൊടുക്കി; വിവരം അറിഞ്ഞ് പിതാവും മരിച്ചു

   നിയമസഭയിൽ പ്രാതിനിധ്യം ഉള്ള ഓരോ രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഓരോ അംഗങ്ങളുള്ള ഉപദേശക സമിതിയുടെ ചെയർമാൻ മുഖ്യമന്ത്രി സ്റ്റാലിനാണ്.  ഡി‌എം‌കെ, എ‌ഐ‌ഡി‌എം‌കെ പാർട്ടി ചിഹ്നത്തിൽ‌ മത്സരിച്ച കക്ഷികളും‌ ഇതിൽ‌ ഉൾ‌പ്പെടുന്നുണ്ട്. മുൻ ആരോഗ്യമന്ത്രി കൂടിയായ എം.ആർ.വിജയഭാസ്കർ ആണ് എഐഎഡിഎംകെ പ്രതിനിധിയായി സമിതിയിൽ ഉൾപ്പെട്ടത്.   പാനലിലെ മറ്റ് അംഗങ്ങൾ: ഡോ.എൻ.ഏഴിലൻ (DMK), ജി.കെ.മണി (PMK), എ.എം മണിരത്നം (കോൺഗ്രസ്), ഡോ.സദൻ തിരുമലൈ കുമാർ (MDMK), നൈനാർ നാഗേന്ദ്രൻ (BJP), എസ്.എസ്.ബാലാജി (VCK), ടി.രാമചന്ദ്രൻ (CPI), വി.പി.നഗൽ മല്ലി (CPM), എം.എച്ച്.ജവഹറുല്ല (MMK), ആർ.ഈശ്വരൻ (KMDK), ടി.വേൽമുരുഗൻ (TVK), പൂവൽ ജഗൻ മൂർത്തി (പുരട്ചി ഭാരതം).

   കോവിഡ് കേസുകൾ ഉയർന്നു വരുന്ന പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യവും ആവശ്യവും കണക്കിലെടുത്താകും ഉപദേശകസമിതി യോഗം ചേരുകയെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
   Published by:Asha Sulfiker
   First published:
   )}