നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • COVID 19 | തമിഴ്നാട്ടിൽ ഇന്ന് മാത്രം 39 മരണം; സംസ്ഥാനത്ത് 44,203 കോവിഡ് ബാധിതർ

    COVID 19 | തമിഴ്നാട്ടിൽ ഇന്ന് മാത്രം 39 മരണം; സംസ്ഥാനത്ത് 44,203 കോവിഡ് ബാധിതർ

    തലസ്ഥാനമായ ചെന്നൈയിൽ മാത്രം 1380 പേർക്ക് ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ, ചെന്നൈയിൽ മാത്രം 44,203 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • News18
    • Last Updated :
    • Share this:
      ചെന്നൈ: അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 39 പേർ. ഇതോടെ, കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 833 ആയി. ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് 2516 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതർ ഇതോടെ 64, 603 ആയി.

      തമിഴ്‌നാട്ടില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 35,339 ആയി. 28,428 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

      You may also like:ദുബായിൽ മലയാളി ബിസിനസുകാരൻ ആത്മഹത്യ ചെയ്തു [NEWS]പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും കോവിഡ് ഹെൽപ് ഡെസ്ക് തുടങ്ങാൻ നിർദ്ദേശവുമായി യോഗി ആദിത്യനാഥ് [NEWS] ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 141 പേര്‍ക്ക് [NEWS]

      തലസ്ഥാനമായ ചെന്നൈയിൽ മാത്രം 1380 പേർക്ക് ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ, ചെന്നൈയിൽ മാത്രം 44,203 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

      ചെന്നൈയുടെ സമീപജില്ലകളായ ചെങ്കല്‍പേട്ടില്‍ 146 പേര്‍ക്കും തിരുവള്ളൂരില്‍ 156 പേര്‍ക്കും കാഞ്ചീപുരത്ത് 59 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇത് തുടർച്ചയായ ഏഴാം ദിവസമാണ് സംസ്ഥാനത്ത് 2000ത്തിൽ അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
      Published by:Joys Joy
      First published: