Tamil Nadu Custodial Deaths | പൊലീസ് കസ്റ്റഡിയിൽ മരിച്ച അച്ഛനും മകനും ഒരു രാത്രി മുഴുവന്‍ ക്രൂരമര്‍ദ്ദനത്തിനിരയായതായി റിപ്പോർട്ട്

അടിക്കാനുപയോഗിച്ച ലാത്തിയിലെയും മർദ്ദിക്കാനായി കിടത്തിയിരുന്ന ടേബിളിലെയും ചോരപ്പാടുകൾ ഇതിന് വ്യക്തമായ തെളിവാണ്

News18 Malayalam | news18-malayalam
Updated: July 1, 2020, 3:05 PM IST
Tamil Nadu Custodial Deaths | പൊലീസ് കസ്റ്റഡിയിൽ മരിച്ച അച്ഛനും മകനും ഒരു രാത്രി മുഴുവന്‍ ക്രൂരമര്‍ദ്ദനത്തിനിരയായതായി റിപ്പോർട്ട്
jayaraj fennix
  • Share this:
ചെന്നൈ: തൂത്തുക്കുടിയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച അച്ഛനും മകനും ഒരു രാത്രി മുഴുവൻ ക്രൂരമായ മർദ്ദനത്തിനിരയായതായി ജുഡീഷ്യൽ റിപ്പോർട്ട്. ഇരുവര്‍ക്കും നേരിടേണ്ടി വന്ന പീഡനങ്ങള്‍ക്ക് വ്യക്തമായ തെളിവുകളുണ്ടെന്നാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സമർപ്പിച്ച് നാല് പേജ് റിപ്പോർട്ടിൽ പറയുന്നത്. ദൃക്സാക്ഷികളെയടക്കം ഉദ്ധരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്ത ജൂൺ 19ന് രാത്രി മുഴുവന്‍ അച്ഛനും മകനും ക്രൂരമായ മർദ്ദനമാണ് ഏൽക്കേണ്ടി വന്നത്. ഇവരെ അടിക്കാനുപയോഗിച്ച ലാത്തിയിലെയും മർദ്ദിക്കാനായി കിടത്തിയിരുന്ന ടേബിളിലെയും ചോരപ്പാടുകൾ ഇതിന് വ്യക്തമായ തെളിവാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മജിസ്ട്രേറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 'ലാത്തികൾ കൈമാറാൻ ആവശ്യപ്പെട്ടപ്പോൾ സാത്തങ്കുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആദ്യം തയ്യാറായില്ല. പിന്നീട് കടുത്ത ഭാഷയിൽ പറഞ്ഞപ്പോഴാണ് മനസില്ലാമനസോടെ ലാത്തികൾ കൈമാറിയത്.. ഇതിനിടെ പിന്നില്‍ നിന്ന് ഒരു പൊലീസ് കോണ്‍സ്റ്റബിൾ അസഭ്യം പറയുകയും എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് വെല്ലുവിളിക്കുകയും ചെയ്തു... ' മജിസ്ട്രേറ്റ് റിപ്പോർട്ടിൽ പറയുന്നു. പൊലീസ് സ്റ്റേഷനിൽ നടന്ന ക്രൂരത മുഴുവൻ പൊലീസ് ഉദ്യോഗസ്ഥര്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.കോടതി രേഖകള്‍ മുഴുവൻ കേസ് അന്വേഷിക്കുന്ന സിബി സിഐഡി ഉദ്യോഗസ്ഥർക്ക് കൈമാറും.

ജയരാജിന്‍റെയും ബെനിക്സിന്‍റെയും ശരീരത്തിൽ ക്രൂരമായ മർദ്ദനമേറ്റതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് മദ്രാസ് ഹൈക്കോടതിയും പറഞ്ഞിരുന്നു. പൊലീസുകാർക്കെതിരെ കൊലപാതകക്കേസ് ചുമത്തണമെന്നാണ് പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
RELATED STORIES:പൊലീസ് കസ്റ്റഡിയിലെടുത്ത അച്ഛനും മകനും മരിച്ചു; തൂത്തുക്കുടിയിൽ പ്രതിഷേധം [NEWS]'സ്വകാര്യഭാഗത്ത് പൊലീസ് കമ്പി കയറ്റി; ചോരയിൽ മുങ്ങി ഉടുതുണി'; അച്ഛന്‍റെയും സഹോദരന്‍റെയും മരണത്തിലെ ക്രൂരത വിവരിച്ച് യുവതി [NEWS] തമിഴ്‌നാട്ടിലെ കസ്റ്റഡി മരണം; കൊല്ലപ്പെട്ട അച്ഛനും മകനും അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്ന് റിപ്പോർട്ട് [NEWS]ഇക്കഴിഞ്ഞ ജൂൺ 19നാണ് തൂത്തുക്കുടി സാത്താങ്കുളം സ്വദേശികളായ ജയരാജ്(59) മകൻ ബെനിക്സ്(31) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോക്ക്ഡൗണ്‍ ഇളവ് സമയം കഴിഞ്ഞിട്ടും കടകൾ തുറന്നു എന്ന കാരണത്താലായിരുന്നു നടപടി. ആദ്യം ജയരാജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്, ഇത് അന്വേഷിച്ച് ചെന്നതോടെയാണ് ബെനിക്സും കസ്റ്റഡയിലാകുന്നത്. തുടർന്ന് ഇരുവരെയും കോവിൽപട്ടി സബ്ജയിലിലേക്ക് മാറ്റിയിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജൂൺ 23ന് മരണത്തിന് കീഴടങ്ങി.
First published: July 1, 2020, 9:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading