HOME /NEWS /India / മദ്രാസ് ഹൈക്കോടതി അനുവദിച്ചിട്ടും റൂട്ട്‌മാർച്ച് വിലക്കി തമിഴ്നാട് സര്‍ക്കാര്‍; ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി RSS

മദ്രാസ് ഹൈക്കോടതി അനുവദിച്ചിട്ടും റൂട്ട്‌മാർച്ച് വിലക്കി തമിഴ്നാട് സര്‍ക്കാര്‍; ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി RSS

 പോപ്പുലര്‍ ഫ്രണ്ട് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍

പോപ്പുലര്‍ ഫ്രണ്ട് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍

പോപ്പുലര്‍ ഫ്രണ്ട് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍

  • Share this:

    ചെന്നൈ: ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍എസ്എസ് പ്രഖ്യാപിച്ച റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാരിന്റെ നടപടി. പോപ്പുലര്‍ ഫ്രണ്ട് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

    എന്നാല്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍ നീക്കത്തിനെതിരെ ആര്‍എസ്എസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആര്‍എസ്എസ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

    Also Read-കേരളം നടന്നു തീര്‍ത്ത് രാഹുല്‍ ഗാന്ധി; ഭാരത് ജോഡോ യാത്ര തമിഴ്‌നാട്ടിലേക്ക്

    തിരുച്ചിറപ്പള്ളി, വെല്ലൂര്‍ തുടങ്ങിയ അമ്പത് കേന്ദ്രങ്ങളിലാണ് ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെ സംസ്ഥാനത്തെ പലയിടത്തും പോലീസ് കനത്ത ജാഗ്രതയിലാണ്.

    കോയമ്പത്തൂര്‍ മേഖലയില്‍ ആയിരത്തോളം പോലീസുകാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍എസ്എസ് നടത്തുന്ന റൂട്ട് മാര്‍ച്ചിന് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

    First published:

    Tags: Rss, Tamilnadu