• HOME
 • »
 • NEWS
 • »
 • india
 • »
 • Tamil | എടിഎമ്മുകളിലും അപേക്ഷ ഫോമുകളിലും തമിഴ് ഭാഷ വേണം; ബാങ്കുകൾക്ക് നിർദേശം നൽകി തമിഴ്നാട് സർക്കാർ

Tamil | എടിഎമ്മുകളിലും അപേക്ഷ ഫോമുകളിലും തമിഴ് ഭാഷ വേണം; ബാങ്കുകൾക്ക് നിർദേശം നൽകി തമിഴ്നാട് സർക്കാർ

തമിഴർക്ക് ഒരു ഭാഷയോടും വെറുപ്പില്ല. ഒരു ഭാഷ പഠിക്കുന്നത് വ്യക്തിയുടെ അവകാശത്തിന് വിടണമെന്നും അത് മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിച്ച് ഒരു പ്രത്യേക ഭാഷയോട് വെറുപ്പ് ഉണ്ടാക്കരുതെന്നും എം കെ സ്റ്റാലിൻ

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

 • Share this:
  ചെന്നൈ: എടിഎമ്മുകളും ബാങ്ക് ഫോമുകളും ഉൾപ്പെടെ എല്ലായിടത്തും തമിഴ് ഭാഷ (Tamil Language) ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തമിഴ്‌നാട് (Tamilnadu) സർക്കാർ സംസ്ഥാനത്തെ ബാങ്കുകളോട് അഭ്യർത്ഥിച്ചു. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള വരാനിരിക്കുന്ന സംസ്ഥാന ബജറ്റിനായി മുന്നോടിയായി വിവിധ ബാങ്ക് അധികൃതരുമായി സർക്കാർ കൂടിക്കാഴ്ച നടത്തുകയും അവരിൽനിന്ന് നിർദേശങ്ങൾ തേടുകയും ചെയ്തു. അതിനിടെയാണ് തമിഴ് ഭാഷയുടെ ഉപയോഗം ഉറപ്പാക്കാൻ സർക്കാർ ബാങ്കുകളോട് നിർദേശിച്ചത്.

  സംസ്ഥാന ധനമന്ത്രി പി ടി ആർ പളനിവേൽ ത്യാഗ രാജൻ തിങ്കളാഴ്ച സെക്രട്ടേറിയറ്റിൽ പ്രത്യേക സംസ്ഥാന തല ബാങ്കേഴ്സ് കമ്മിറ്റി യോഗം വിളിച്ചു. യോഗത്തിൽ, മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിർദ്ദേശപ്രകാരം, എടിഎം, ബാങ്ക് ഫോമുകൾ തുടങ്ങി എല്ലാ പൊതു ഇടങ്ങളിലും തമിഴ് ഭാഷ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ബാങ്കുകളോടും മന്ത്രി അഭ്യർത്ഥിച്ചു. കൂടാതെ, ബാങ്ക് ഉദ്യോഗസ്ഥരുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഫ്രണ്ട് ഡെസ്‌ക്കുകളിലും ഹെൽപ്പ്‌ലൈൻ ഡെസ്‌ക്കുകളിലും തമിഴിൽ സംസാരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും സർക്കാർ നിർദേശം നൽകി.

  വിവിധ സർക്കാർ പദ്ധതികളുടെ നടത്തിപ്പിലെ പുരോഗതിയും മന്ത്രി അവലോകനം ചെയ്യുകയും എല്ലാ മുൻഗണനാ മേഖലയിലെ വായ്പാ പദ്ധതികളും വേഗത്തിലാക്കാനും സമൂഹത്തിലെ പാവപ്പെട്ട വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പകൾ നൽകാനും ബാങ്കുകളോട് അഭ്യർത്ഥിച്ചു. ബാങ്കില്ലാത്ത വിദൂര പ്രദേശങ്ങളിൽ, പ്രത്യേകിച്ച് വനപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും ബാങ്കിംഗ് സേവനം ഉറപ്പാക്കാൻ അദ്ദേഹം ബാങ്കുകളോട് അഭ്യർത്ഥിച്ചു.

  ഒരു മാസം മുമ്പ്, എഴുത്തുകാരിയും ഗവേഷകയുമായ സുചിത്ര വിജയൻ, നഗരത്തിലെ ഒരു സ്വകാര്യ ബാങ്കിലെ ഫോമുകളെല്ലാം ഹിന്ദിയിലാണെന്നും അവ പൂരിപ്പിക്കാൻ അമ്മ ബുദ്ധിമുട്ടുന്നുവെന്നും ട്വിറ്ററിൽ പരാതിപ്പെട്ടിരുന്നു. തങ്ങളുടെ പ്രാദേശിക ടീം ഉപഭോക്താവിനെ ബന്ധപ്പെടുകയും പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തതായി ബാങ്ക് പിന്നീട് അറിയിച്ചിരുന്നു.

  'ഹിന്ദിയോട് എതിർപ്പില്ല; പക്ഷേ അടിച്ചേൽപ്പിക്കരുത്': മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

  ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരായ പ്രതിഷേധങ്ങളുടെ പരമ്പരയിൽ നിന്ന് പിറവിയെടുക്കുന്ന തീ അണയില്ലെന്ന്  ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ, ഹിന്ദി ഉൾപ്പെടെയുള്ള ഒരു ഭാഷയ്ക്കും സംസ്ഥാനം എതിരല്ലെന്നും എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തമിഴർ തങ്ങളുടെ മാതൃഭാഷ നിലനിർത്തണമെന്ന് ശഠിക്കുകയും അത് മാറ്റിസ്ഥാപിച്ച് മറ്റൊരു ഭാഷയും സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നുവെങ്കിൽ അതിനെ സങ്കുചിത ചിന്തയായി വ്യാഖ്യാനിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

  Also Read- Buddhadeb Bhattacharya | 'എന്നോട് ആരും ഒന്നും പറഞ്ഞില്ല'; ബംഗാൾ മുൻ മുഖ്യമന്ത്രി പത്മഭൂഷൺ നിരസിച്ചു

  സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള സംസ്ഥാനങ്ങളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിലെ ഭാഷാ രക്തസാക്ഷികളുടെ ത്യാഗത്തെ അനുസ്മരിക്കാൻ ഡിഎംകെ യുവജന വിഭാഗം സംഘടിപ്പിച്ച വെർച്വൽ മീറ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് സ്റ്റാലിൻ പറഞ്ഞു, ”1938-ൽ തമിഴ്‌നാട്ടിൽ പെരിയാർ ജ്വലിപ്പിച്ച ഭാഷാ സമരത്തിന്റെ അഗ്നി 2022-ൽ പോലും ശമിച്ചിട്ടില്ല". തമിഴർക്ക് ഒരു ഭാഷയോടും വെറുപ്പില്ല. ഒരു ഭാഷ പഠിക്കുന്നത് വ്യക്തിയുടെ അവകാശത്തിന് വിടണമെന്നും അത് മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിച്ച് ഒരു പ്രത്യേക ഭാഷയോട് വെറുപ്പ് ഉണ്ടാക്കരുതെന്നും നേരത്തെ ഗാന്ധി മണ്ഡപത്തിൽ തമിഴ് ഭാഷാ രക്തസാക്ഷികളുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ മുഖ്യമന്ത്രി പറഞ്ഞു.
  Published by:Anuraj GR
  First published: