തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ശ്രദ്ധേയമായ വിജയം കൈവരിച്ച് വിജയ് ഫാന്‍സ് അസോസിയേഷന്.തമിഴ്നാട്ടിലെ 9 ജില്ലകളിലായി 59 ഇടങ്ങളില്‍ ദളപതി വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ വിജയിച്ചതായാണ് റിപ്പോര്‍ട്ട്.
ചെങ്കല്‍പ്പേട്ട്, കല്ലകുറിച്ചി, വില്ലുപുരം,കാഞ്ചിപുരം, റാണിപ്പേട്ട്, തിരുപ്പത്തൂര്‍, തെങ്കാശി, തിരുന്നേല്‍വേലി എന്നിവിടങ്ങളില്‍ വിജയ് ഫാന്‍സ് വലിയ വിജയം കൈവരിച്ചതായാണ് റിപ്പോര്‍ട്ട്. 13 ഓളം പേര്‍ക്ക് എതിരാളികള്‍ തന്നെ ഉണ്ടായിരുന്നില്ലെന്നാണ് വിജയ് മക്കള്‍ ഇയക്കം ഭാരവാഹികള്‍ പറയുന്നു.
തന്റെ പിതാവ് എസ്എ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുണ്ടാക്കിയ വിജയ് മക്കള്‍ ഇയക്കത്തിനെതിരെ വിജയ് പരസ്യമായി രംഗത്ത് വന്നിരുന്നു. തുടന്ന് സംഘടന പിരിച്ച വിട്ടു.
അതേ സമയം ദളപതി വിജയ് മക്കള്‍ ഇയക്കത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും പത്രിക സമര്‍പ്പിക്കുന്നതിനും പ്രചരണത്തിനായി വിജയുടെ ചിത്രം ഉപയോഗിക്കുന്നതിനും അനുമതി ലഭിച്ചിരുന്നതായി ദളപതി വിജയ് മക്കള്‍ ഇയക്കം ഭരവാഹികള്‍ അറിയിച്ചു.
ആഭ്യന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം നീക്കി കേന്ദ്രസർക്കാർ; തിങ്കളാഴ്ച മുതൽ മുഴുവൻ സീറ്റിലും യാത്രക്കാരെ പ്രവേശിപ്പിച്ച് പറക്കാം
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതിനിടെ ആഭ്യന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം നീക്കി കേന്ദ്രസർക്കാർ. ഒക്ടോബർ 18 മുതൽ മുഴുവൻ സീറ്റിലും യാത്രക്കാരെ പ്രവേശിപ്പിച്ച് വിമാനകമ്പനികൾക്ക് സർവീസ് നടത്താം. നിലവിൽ 85 ശതമാനം സർവീസുകൾ മാത്രമാണ് കമ്പനികൾ നടത്തുന്നത്.
കഴിഞ്ഞ വർഷം ലോക്ഡൗൺ കഴിഞ്ഞ് വിമാന സർവീസുകൾ ആരംഭിച്ചപ്പോൾ 50 ശതമാനം സർവീസുകൾക്ക് മാത്രമാണ് അനുമതി നൽകിയിരുന്നത്. പിന്നീട് ഇത് ഘട്ടംഘട്ടമായി ഉയർത്തുകയായിരുന്നു.
Also Read-
ബെംഗളൂരു വിമാനത്താവളത്തില്‍ വെള്ളംകയറി; യാത്രക്കാര്‍ ടെര്‍മിനലിലെത്തിയത് ട്രാക്ടറില്‍; വീഡിയോ
അതേസമയം, രാജ്യത്ത് എട്ട് മാസത്തിന് ശേഷം കോവിഡ് പ്രതിദിന കണക്ക് പതിനയ്യായിരത്തിൽ താഴെയെത്തി. 24 മണിക്കൂറിനിടെ 14,313 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലത്തെ പ്രതിദിന കണക്കിനെക്കാൾ 21 ശതമാനം കുറവാണ് ഇന്നത്തേത്. കേരളത്തിൽ മാത്രമാണ് അയ്യായിരത്തിന് മുകളിൽ രോഗികളുള്ളത്. 26,579 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 94.04 ആണ് രോഗമുക്തി നിരക്ക്. എട്ട് മാസത്തിനിടയിലെ ഏറ്റവും കൂടിയ രോഗമുക്തി നിരക്കാണിത്. 181 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
Also Read-
Kashmir | കശ്മീരിലെ പുഞ്ചിൽ ഭീകരരുമായി ഏറ്റുമുട്ടി അഞ്ച് സൈനികർക്ക് വീരമൃത്യൂഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.