നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Tamil Nadu Lockdown| തമിഴ്‌നാട്ടിൽ ലോക്ഡൗൺ ജൂൺ 14 വരെ നീട്ടി; 11 ജില്ലകൾക്ക് ഇളവുകൾ പ്രഖ്യാപിച്ചു

  Tamil Nadu Lockdown| തമിഴ്‌നാട്ടിൽ ലോക്ഡൗൺ ജൂൺ 14 വരെ നീട്ടി; 11 ജില്ലകൾക്ക് ഇളവുകൾ പ്രഖ്യാപിച്ചു

  ലോക്ക്ഡൗൺ ഇളവുകളനുസരിച്ച് പച്ചക്കറി, മാംസം വിഭവങ്ങൾ, പഴം, പൂക്കൾ എന്നിവ വിൽക്കുന്ന കടകൾ, മത്സ്യ സ്റ്റാളുകൾ എന്നിവ രാവിലെ ആറ് മുതൽ വൈകിട്ട് അഞ്ച് വരെ തുറക്കാം.

  Tamil Nadu Lockdown

  Tamil Nadu Lockdown

  • Share this:
   ചെന്നൈ: കോവിഡ് വ്യാപനത്തിന് കുറവുണ്ടാകാത്ത സാഹചര്യത്തിൽ തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി. ഈ മാസം 14വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. രാജ്യത്ത് ഏറ്റവും അധികം പ്രതിദിന കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് തമിഴ്നാട്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ചേർന്ന യോഗശേഷമാണ് ലോക്ക്ഡൗൺ നീട്ടാനുള്ള തീരുമാനം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചത്.

   രാജ്യത്ത് രോഗവ്യാപനം ശക്തമായ അഞ്ച് സംസ്ഥാനങ്ങളിൽ മുന്നിലാണ് തമിഴ്‌നാട്. പ്രതിദിന കണക്കിൽ രാജ്യത്തെ 18.79 ശതമാനം രോഗികളും ഇവിടെയാണ്. ഇന്നലെ 22,651 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എന്നാൽ രോഗവ്യാപന നിരക്ക് കുറഞ്ഞ ജില്ലകളിൽ ലോക്ഡൗൺ ഇളവുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഈറോഡ്, സേലം, കരൂർ, നാമക്കൽ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറ എന്നിവിടങ്ങളിലാണ് ഇളവുകളുള്ളത്.

   Also Read- 'അനുസരിക്കുക അല്ലെങ്കില്‍ പ്രത്യാഘാതം നേരിടുക'; ട്വിറ്ററിന് കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം

   ലോക്ക്ഡൗൺ ഇളവുകളനുസരിച്ച് പച്ചക്കറി, മാംസം വിഭവങ്ങൾ, പഴം, പൂക്കൾ എന്നിവ വിൽക്കുന്ന കടകൾ, മത്സ്യ സ്റ്റാളുകൾ എന്നിവ രാവിലെ ആറ് മുതൽ വൈകിട്ട് അഞ്ച് വരെ തുറക്കാം. എന്നാൽ മത്സ്യം മൊത്തവ്യാപാരം മാത്രമേ അനുവദിക്കൂ എന്നും വലിയ തിരക്ക് ഒഴിവാക്കാൻ അതാത് ജില്ലാ ഭരണകൂടങ്ങൾ വേണ്ട നടപടിയെടുക്കണമെന്നും സർക്കാർ അറിയിച്ചു. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ മാത്രമേ അനുവദിക്കൂ. ജില്ലാ അതിര്‍ത്തികള്‍ കടക്കാന്‍ ഇ പാസ് നിര്‍ബന്ധമാണ്. റോഡരികിലെ പഴം, പച്ചക്കറി, പൂവ് വിൽപനക്ക് രാവിലെ 6 മുതൽ വൈകിട്ട് 5വരെ അനുമതി നൽകി. സർക്കാർ ഓഫീസുകൾ 30 ശതമാനം ഹാജരോടെ പ്രവർത്തിക്കാം.

   സബ് ട്രഷറികൾ പ്രവർത്തിക്കുമെങ്കിലും ഒരു ദിവസം 50 ടോക്കണുകൾ മാത്രമേ അനുവദിക്കൂ. തീപ്പെട്ടി നിർമാണ ഫാക്ടറികൾ ഉൾപ്പെടെയുള്ള പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം. ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ, മോട്ടോർ ടെക്നീഷ്യൻമാർ, മരപ്പണിക്കാർ എന്നിവരെ ഇ-രജിസ്ട്രേഷൻ നടത്തി വൈകുന്നേരം 6 മുതൽ 5 വരെ പ്രവർത്തിക്കാൻ അനുവദിക്കും. ഇലക്ട്രിക്കൽ ഗുഡ്സ്, ബൾബുകൾ, കേബിളുകൾ, സ്വിച്ചുകൾ, വയറുകൾ, സൈക്കിൾ, ഇരുചക്രവാഹന വർക്ക് ഷോപ്പുകൾ, ഹാർഡ്‌വെയർ ഷോപ്പുകൾ, വെഹിക്കിൾ സ്പെയർ പാർട്സ് ഷോപ്പുകൾ, പുസ്തകങ്ങളും സ്റ്റേഷനറി ഷോപ്പുകളും, വാഹന വിതരണക്കാരുടെ വാഹന നന്നാക്കൽ കേന്ദ്രങ്ങൾ എന്നിവ രാവിലെ 6 മുതൽ വൈകുന്നേരം 5 വരെ പ്രവർത്തിക്കാം.

   Also Read- കോടതി ഇടപെട്ട് ലോക്ക്ഡൗൺ തടസം നീക്കി; വിസ തീരുംമുൻപ് താലികെട്ടി, രാത്രിയിൽ തന്നെ വരൻ വിമാനം കയറി

   അതേസമയം, കോവിഡ് വ്യാപനം കുറഞ്ഞതോടെ ഡൽഹിയിൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. വിപണികളും ഷോപ്പിംഗ് മാളുകളും തുറക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കും. മെട്രോ സർവീസ് 50 ശതമാനം പുനഃസ്ഥാപിക്കും. സർക്കാർ ഓഫീസുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. അടുത്ത തരംഗത്തിൽ 37000 പ്രതിദിന കേസുകൾ വരെ പ്രതീക്ഷിച്ചാണ് നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

   English Summary: Tamil Nadu government on Saturday announced extension of lockdown for another week ending at 6 am on June 14 and eased lockdown curbs in most of the districts. The government announced additional easing of curbs in Chennai and some other districts. An official release said that already permitted activities would continue in all the districts.
   Published by:Rajesh V
   First published: