• HOME
 • »
 • NEWS
 • »
 • india
 • »
 • സംസ്ഥാന ആസൂത്രണസമിതിയിൽ ആദ്യ ട്രാൻസ്‌ജെൻഡർ; നർത്തകി നടരാജ് തമിഴ്‌നാട് ആസൂത്രണ സമിതി അംഗം

സംസ്ഥാന ആസൂത്രണസമിതിയിൽ ആദ്യ ട്രാൻസ്‌ജെൻഡർ; നർത്തകി നടരാജ് തമിഴ്‌നാട് ആസൂത്രണ സമിതി അംഗം

മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ ചെയർമാൻ ആയ സമിതിയിൽ സാമ്പത്തികവിദഗ്ദ്ധൻ ജെ ജയരഞ്ജൻ വൈസ് ചെയർമാനായി പ്രവർത്തിക്കും.

നടരാജ്

നടരാജ്

 • Last Updated :
 • Share this:
  തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സംസ്ഥാനത്തെ സ്റ്റേറ്റ് ഡെവലപ്മെന്റ് പോളിസി കൗൺസിൽ (എസ് ഡി പി സി) പുനഃസംഘടിപ്പിച്ചു. വ്യവസായിയായ മല്ലിക ശ്രീനിവാസൻ, ട്രാൻസ്‌ജെൻഡർ കൂടിയായ നർത്തകി നടരാജ്, മന്നാർഗുഡിയിലെ ഡി എം കെയുടെ എം എൽ എ ടി ആർ ബി രാജ എന്നിവരെ ഉൾക്കൊള്ളിച്ചാണ് ആസൂത്രണ സമിതി പുനഃസംഘടിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു ട്രാൻസ്‌ജെൻഡർ ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ ആസൂത്രണ സമിതിയിൽ അംഗമാകുന്നത്. മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ ചെയർമാൻ ആയ സമിതിയിൽ സാമ്പത്തികവിദഗ്ദ്ധൻ ജെ ജയരഞ്ജൻ വൈസ് ചെയർമാനായി പ്രവർത്തിക്കും.

  മദ്രാസ് സർവകലാശാലയിലെ എക്കണോമെട്രിക്സ് വകുപ്പിൽ പ്രൊഫസറായ പ്രൊഫ: ആർ ശ്രീനിവാസൻ ഈ സമിതിയിൽ സ്ഥിരാംഗമായി പ്രവർത്തിക്കും. പ്രൊഫ: എം വിജയഭാസ്കർ, പ്രൊഫ: സുൽത്താൻ അഹമ്മദ് ഇസ്മയിൽ, മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ എം ദീനബന്ധു, വാസ്കുലാർ സർജൻ ജെ അമലോർപവനാഥൻ, സിദ്ധ പരിശീലകൻ ജി ശിവരാമൻ എന്നിവരാകും സമിതിയിലെ മറ്റ്‌ അംഗങ്ങളെന്ന് സംസ്ഥാന ഗവണ്മെന്റ് ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

  Also Read കുഴല്‍പ്പണക്കേസ്: 1.1 കോടി രൂപ പിടിച്ചു; 96 സാക്ഷി മൊഴി രേഖപ്പെടുത്തി; 20 പ്രതികളെ അറസ്റ്റ് ചെയ്തു; മുഖ്യമന്ത്രി

  2019-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ച നർത്തകി നടരാജ് രാജ്യത്ത് പദ്മശ്രീ നേടുന്ന ആദ്യത്തെ ട്രാൻസ്‌ജെൻഡർ വ്യക്തിത്വമാണ്. നടരാജ്, ടി എ എഫ് ഇ ലിമിറ്റഡിന്റെ ചീഫ് മാനേജിങ് ഡയറക്റ്റർ ആയ മല്ലിക ശ്രീനിവാസൻ, മൂന്ന് തവണ ജനപ്രതിനിധിയാവുകയും അടുത്തിടെ ഡോക്റ്ററേറ്റ് നേടുകയും ചെയ്ത രാജ, മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ മുൻ സെനറ്റ് അംഗം കൂടിയായ ആർ ശ്രീനിവാസൻ എന്നിവരെ സംസ്ഥാന ആസൂത്രണ സമിതിയുടെ ഭാഗമാക്കിയതോടെ നിർണായകമായ ഈ സമിതിയിൽ കൂടുതൽ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തുകയാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.

  Also Read സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറാൻ പണം; നിയമതടസമുളളതിനാൽ കോടതി കേസ് പോലിസിന് തിരികെ നല്‍കി

  "തമിഴ്‌നാടിനെവളർച്ചയുടെ പാതയിലേക്ക് നയിക്കുന്നതിനായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകൾ ചൂണ്ടിക്കാണിക്കാൻ സാധിക്കുന്ന ഇത്തരം സമിതികളുടെ അടിത്തറ വിപുലമാക്കുമെന്ന് പ്രകടനപത്രികയിൽ തന്നെ ഞങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. സമാനമായി ധനകാര്യ മേഖലയിൽ സർക്കാരിന് വേണ്ട ഉപദേശങ്ങൾ നൽകാനായി ഒരു സമിതി ഉടൻതന്നെ പ്രഖ്യാപിക്കും", ഡി എം കെ വക്താവ് ടി കെ എസ് ഇളങ്കോവൻ പ്രതികരിച്ചു.

  സംസ്ഥാനസർക്കാരിന് വികസനപദ്ധതികൾ ശുപാർശ ചെയ്യാനുള്ള ഉപദേശകസമിതി എന്ന നിലയിൽ ഒരു സംസ്ഥാന ആസൂത്രണ കമ്മീഷന് 1971-ൽ ആദ്യമായി രൂപം കൊടുക്കുന്നത് അന്നത്തെ മുഖ്യമന്ത്രി എം കരുണാനിധി ആയിരുന്നു. തമിഴ്‌നാടിന് ഉയർന്ന സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനുള്ള മാർഗങ്ങൾ നിർദ്ദേശിക്കുന്നത് ഉൾപ്പെടെയുള്ള ഉത്തരവാദിത്തങ്ങൾ നൽകിക്കൊണ്ട് ആസൂത്രണ കമ്മീഷൻ എസ് ഡി പി സി എന്ന പേരിൽ പുനഃസംഘടിപ്പിക്കുമെന്ന് 2017-ൽ ബജറ്റ് അവതരിപ്പിക്കവെ അന്നത്തെ ധനകാര്യ മന്ത്രി ഡി ജയകുമാർ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 3 വർഷങ്ങൾക്ക് ശേഷം 2020 ഏപ്രിൽ 23-നാണ് എ ഐ ഡി എം കെ സർക്കാർ എസ് ഡി പി സി രൂപീകരിച്ചത്.
  Published by:Aneesh Anirudhan
  First published: