• HOME
  • »
  • NEWS
  • »
  • india
  • »
  • Food Safety| ഭക്ഷ്യസുരക്ഷയിൽ No.1 തമിഴ്‌നാട്; കേരളം രണ്ടാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക്‌

Food Safety| ഭക്ഷ്യസുരക്ഷയിൽ No.1 തമിഴ്‌നാട്; കേരളം രണ്ടാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക്‌

കഴിഞ്ഞവര്‍ഷം 70 പോയിന്റോടെ കേരളം രണ്ടാമതായിരുന്നു. തമിഴ്നാട് മുൻവർഷം മൂന്നാം സ്ഥാനത്തായിരുന്നു.

  • Share this:
    ന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷാ സൂചികയില്‍ (Food Safety Index) തമിഴ്‌നാടിന് ഒന്നാംസ്ഥാനം. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യാണ് 2021-22-ലെ പട്ടിക പുറത്തിറക്കിയത്. 17 വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ നൂറില്‍ 82 പോയന്റാണ് തമിഴ്നാട് (Tamil Nadu) നേടിയത്. കേരളം 57 പോയിന്റുമായി ആറാംസ്ഥാനത്താണ്. കഴിഞ്ഞവര്‍ഷം 70 പോയിന്റോടെ കേരളം രണ്ടാമതായിരുന്നു. തമിഴ്നാട് മുൻവർഷം മൂന്നാം സ്ഥാനത്തായിരുന്നു.

    കഴിഞ്ഞവര്‍ഷം ഒന്നാംസ്ഥാനത്തുണ്ടായിരുന്ന ഗുജറാത്ത് ഇക്കുറി രണ്ടാംസ്ഥാനത്താണ് (77.5 പോയന്റ്). മൂന്നാംസ്ഥാനത്ത് മഹാരാഷ്ട്രയാണ് (70). ഹിമാചല്‍പ്രദേശ് (65.5), പശ്ചിമബംഗാള്‍ (58.5), മധ്യപ്രദേശ് (58.5) സംസ്ഥാനങ്ങള്‍ കേരളത്തിന് മുന്നിലെത്തി. ആന്ധ്രാപ്രദേശാണ് വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നില്‍ (26 പോയന്റ്). ഉത്തര്‍പ്രദേശ് (54.5) എട്ടാംസ്ഥാനത്താണ്.

    Also Read- IRCTC | തായ്‌ലന്‍ഡ് ടൂര്‍ പാക്കേജുമായി ഐആര്‍സിടിസി; ആറ് പകലും അഞ്ച് രാത്രിയും ആസ്വദിക്കാം, 47775 രൂപയ്ക്ക്

    ചെറിയ സംസ്ഥാനങ്ങളില്‍ ഗോവ ഒന്നാംസ്ഥാനം നിലനിര്‍ത്തി. മണിപ്പുര്‍ രണ്ടും സിക്കിം മൂന്നും സ്ഥാനങ്ങള്‍ നേടി. അരുണാചല്‍പ്രദേശാണ് ഏറ്റവും പിന്നില്‍. കേന്ദ്രഭരണപ്രദേശങ്ങളില്‍ ജമ്മുകശ്മീരാണ് ഒന്നാംസ്ഥാനത്ത്. ഡല്‍ഹിയും ചണ്ഡീഗഢും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഈ പട്ടികയില്‍ ലക്ഷദ്വീപാണ് ഏറ്റവും പിന്നില്‍(16). ഓരോ പൗരന്റെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സൂചിക പുറത്തിറക്കി ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

    English Summary: Tamil Nadu has topped the Food Safety Index 2021-22, replacing Gujarat at the number one slot. The states were judged on five parameters of food safety: human resources and institutional data, compliance, food testing facility, training and capacity building and consumer empowerment. Felicitating the winners, Union Health Minister Mansukh Mandaviya said, “It is important to note that states have an important role in ensuring food safety and healthy food practices. It is the need of the hour that we come together to ensure a healthy nation.”
    Published by:Rajesh V
    First published: