നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച ഓഫീസ് അസിസ്റ്റന്റ് അറസ്റ്റിൽ

  സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച ഓഫീസ് അസിസ്റ്റന്റ് അറസ്റ്റിൽ

  News18

  News18

  • Last Updated :
  • Share this:
   വില്ലുപുരം : സ്കൂൾ വിദ്യാർത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയ ഓഫീസ് അസിസ്റ്റന്റ് അറസ്റ്റില്‍. തമിഴ്നാട്ടിലെ വില്ലുപുരത്തുള്ള ഒരു സര്‍ക്കാർ എയ്ഡഡ് സ്കൂളിലെ പത്താം ക്സാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റായ ആൽബർട്ട് സൗന്ദരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടല്ലൂർ സ്വദേശിയാണിയാൾ. -

   Also Read-ഡൽഹിയിൽ 3 വയസുകാരി ബലാത്സംഗത്തിനിരയായി

   സംഭവം പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.. ക്ലാസ് കഴിഞ്ഞ് എല്ലാവരും പോയ ശേഷം കുടിക്കാനുള്ള വെള്ളം എടുക്കാനായി പോയ പെൺകുട്ടി ആൽബർട്ടിന്റെ ശ്രദ്ധയിൽ പെട്ടു. ഇയാൾ പെൺകുട്ടിയെ കടന്നു പിടിച്ചതോടെ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. തുടർന്ന് കുട്ടിയെ കെട്ടിടത്തിന്റെ മുകൾ നിലയിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

   Also Read-ബാങ്ക് മാനേജർ ലോട്ടറി വാങ്ങാൻ 85 ലക്ഷത്തിന്റെ നാണയം കട്ടെടുത്തു

   സമയം കഴിഞ്ഞിട്ടും പെൺകുട്ടി ഹോസ്റ്റലിൽ എത്താതിരുന്നതിനെ തുടർന്ന് വാർഡൻ മറ്റംഗങ്ങളെ വിവരമറിയിച്ചു. ഇവർ നടത്തിയ തെരച്ചിലിനൊടുവിൽ രാത്രി വളരെ വൈകി സ്കൂൾ കെട്ടിടത്തിന് മുകളിലെ ടാങ്കിന് സമീപത്ത് നിന്ന് അവശനിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ നിലയിലായിരുന്നു.

   ബോധം തിരികെ കിട്ടിയ ശേഷം പെൺകുട്ടി നടന്ന സംഭവങ്ങൾ അറിയിച്ചു. സ്കൂളിലെ പ്രധാന അധ്യാപിക പരാതിയുമായി പൊലീസിനെ സമീപിച്ചതിനെ തുടർന്ന് ആൽബർട്ട് പിടിയിലാവുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഇയാൾക്കെതിരെ പോക്സോ വകുപ്പ് അനുസരിച്ചാണ് കേസ്.

   First published:
   )}