ചെന്നൈ: തമിഴ്നാട്ടിൽ (Tamil Nadu)സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കാൻ തീരുമാനം. 1 മുതൽ 12 വരെ ക്ലാസുകൾ ഫെബ്രുവരി ഒന്നിന് വീണ്ടും തുറക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സ്കൂളുകൾ പ്രവർത്തിക്കുക.
പ്ലേ സ്കൂളുകളും നഴ്സറികളും തുറക്കില്ല. കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവരാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഞായറാഴ്ച്ച ലോക്ക്ഡൗണും രാത്രി കർഫ്യൂവും പിൻവലിച്ചു.
സാമൂഹിക രാഷ്ട്രീയ കൂടിച്ചേരലുകൾക്കുള്ള വിലക്ക് തുടരും. റസ്റ്ററന്റുകൾ, മാളുകൾ, തിയേറ്റർ, ജിം എന്നിവയ്ക്ക് 50 ശതമാനം ആളുകളെ ഉൾപ്പെടുത്തി പ്രവർത്തിക്കാനാണ് നിർദേശം. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നൂറ് പേരിൽ കവിയരുത്.
പുതിയ തീരുമാന പ്രകാരം മരണ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 150 ആക്കി വർധിപ്പിച്ചിട്ടുണ്ട്. ആരാധനാലയങ്ങൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്.
ഇന്ന് തമിഴ്നാട്ടിൽ 28,515 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
SSLC, Plus Two പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി; ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് മാറ്റമില്ല
സംസ്ഥാനത്തെ എസ്എസ്എൽസി (SSLC), പ്ലസ് ടു (Plust Two) പ്രാക്ടിക്കല്‍ പരീക്ഷകള്‍ (Practical Exams) മാറ്റിവെച്ചു. നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty) അറിയിച്ചു. എഴുത്ത് പരീക്ഷകള്‍ക്ക് ശേഷമായിരിക്കും പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തുന്നത്. അവലോകനയോഗത്തിനുശേഷമാണ് വിദ്യാഭ്യാസമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
Also Read-
Covid 19| വീണ്ടും അരലക്ഷം കടന്ന് കോവിഡ് രോഗികൾ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 51,739 പേർക്ക്
ഒന്നു മുതൽ ഒമ്പതു വരെയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്കു വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസ് ഉണ്ടാകും. എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് ജിസ്യൂട്ട് പ്ലാറ്റ്ഫോം വഴി ഓൺലൈൻ ക്ലാസും ഉണ്ടായിരിക്കും. അധ്യാപകർ ഹാജർ നിർബന്ധമായും രേഖപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
10, 11, 12 ക്ലാസുകളിലേക്കുള്ള പാഠഭാഗങ്ങൾ പരീക്ഷയ്ക്ക് മുൻപ് നിർബന്ധമായും പൂർത്തിയാകുംവിധം ക്രമീകരണം ഉണ്ടാക്കണം. പ്രാക്ടിക്കൽ പരീക്ഷ മാറ്റുന്ന സാഹചര്യം കൂടി അതിനായി വിനിയോഗിക്കണം. 10, 12 ക്ലാസ്സുകളിലേക്കുള്ള വാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്കു യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നു മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.