ചെന്നൈ: യുക്രെയിനില്‍(Ukraine) നിന്നുള്ള വിദ്യാര്‍ഥികളെ നാട്ടിലേക്കെത്തിക്കുന്നതിനായി നാല് ജനപ്രതിനിധികളെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് അയച്ച് തമിഴ്നാട്(Tamil Nadu) സര്‍ക്കാര്‍. രണ്ട് രാജ്യസഭ എംപിമാര്‍, ഒരു ലോക്സഭ എംപി, ഒരു എംഎല്‍എ എന്നിവരെയാണ് സ്റ്റാലിന് അയക്കുന്നത്. ഇവര്‍ക്കൊപ്പം മുതിര്‍ന്ന നാല് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകും.
യുക്രെയിനിലെ യുദ്ധമുഖത്തുനിന്ന് ജനങ്ങളെ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളിയാകുന്ന ആദ്യ സംസ്ഥാനമായി തമിഴ്നാട് മാറി. തമിഴ്നാട്ടുകാരായ വിദ്യാര്‍ഥികളുടെ മടങ്ങിവരവ് ലക്ഷ്യമിട്ടാണ് ഈ നീക്കം. എംപിമാരായ തിരുച്ചി ശിവ, എം.എം അബ്ദുള്ള, കലാനിധി വീരസ്വാമി, ടി.ആര്.ബി രാജ എംഎല്‍എ എന്നിവരെയാണ് രക്ഷാദൗത്യത്തിന് തമിഴ്നാട് പ്രതിനിധികളായി പോകുന്നത്.
Also Read-Operation Ganga | അടുത്ത 24 മണിക്കൂറിനുള്ളില്‍ 18 ഫ്ളൈറ്റുകള്‍; യുക്രൈന് മഹാരക്ഷാദൗത്യത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ഇവര്‍ അതിര്‍ത്തി രാജ്യങ്ങളായ ഹങ്കറി, റൊമാനിയ, പോളണ്ട്, സ്ലൊവാക്യ എന്നിവിടങ്ങളിലെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. യുക്രെയിനിലെ ഇന്ത്യക്കാരുടെ ജീവന് രക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനുണ്ടെന്നും ഈ സാഹചര്യത്തില്‍ അനാവശ്യമായ പ്രസ്താവന നടത്തുന്നതില്‍ നിന്ന് പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരെ വിലക്കണമെന്ന് സ്റ്റാലിന് ട്വീറ്റ് ചെയ്തു.
Also Read-Chennai Mayor Priya| ചെന്നൈയുടെ ആദ്യ ദളിത് വനിതാ മേയറായി ആര് പ്രിയ; ചരിത്രം കുറിച്ച് 28 കാരി
അതേസമയം യുക്രെയ്നില്‍ നിന്ന് പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ 18 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തതായി വിദേശകാര്യ മന്ത്രാലയം(MEA). ഇതുവരെ 30 ഫ്ളൈറ്റുകളിലായി 6,400 ഇന്ത്യന്‍ പൗരന്മാരെ രാജ്യത്തെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഏകദോശം 18,000 ഇന്ത്യന്‍ പൗരന്മാര് സംഘര്‍ഷം തുടങ്ങിയതു മുതല്‍ യുക്രെയിനില്‍ നിന്ന് രാജ്യത്തെത്തിയതായി മന്ത്രാലയം പറയുന്നു.
Also Read-Russia | ഇന്ത്യന്‍ പതാകയില്‍ തൊടാതെ റഷ്യ; റോക്കറ്റില്‍നിന്ന് യുഎസ്, യുകെ, ജപ്പാന് പതാകകള്‍ നീക്കി
ഒപ്പറേഷന് ഗംഗം ദൗത്യം ഏകോപിപ്പിക്കുന്നതിനും ഇന്ത്യയിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനുമായി 24 മന്ത്രിമാരെയാണ് നിയോഗിച്ചിരിക്കുന്നത്. മുംബൈയിലും ദില്ലിയിലുമായെത്തുന്ന വിദ്യാര്‍ത്ഥികളെ കേന്ദ്രമന്ത്രിമാര്‍ നേരിട്ടെത്തിയാണ് സ്വീകരിക്കുന്നത്.
Also Read-War in Ukraine | ആണവയുദ്ധം ആഗ്രഹിക്കുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങള്‍; റഷ്യന്‍ വിദേശകാര്യ മന്ത്രി
ഹംഗറി റൊമാനിയ ,സ്ലൊവാക്യ , പോളണ്ട് എന്നിവിടങ്ങളില്‍ മന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, വി കെ സിംഗ്, ഹര്‍ദീപ് സിംഗ് പുരി, കിരണ്‍ റിജിജു എന്നിവര്‍ ക്യാമ്പ് ചെയ്യുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.