ചെന്നൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം (Tamil Nadu Urban Local Body Election) പുറത്തുവന്നപ്പോള്‍ ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് 308 വാർഡുകളിൽ വിജയം. ഇതോടെ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയായി ബിജെപി മാറിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അവകാശപ്പെട്ടു. ഫലം പാർട്ടി പ്രവർത്തകരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നുവെന്ന് മുതിർന്ന നേതാക്കളിലൊരാളായ പ്രൊഫ. ആർ ശ്രീനിവാസൻ പറഞ്ഞു.
"ബിജെപിക്ക് ജനപ്രതിനിധികൾ ഇല്ലാത്ത കടലൂർ, വെല്ലൂർ, മധുരൈ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ആ മേഖലകളിലേക്ക് പാർട്ടി കടന്നുകയറി- . പലയിടത്തും ബിജെപിക്ക് നേരിയ വ്യത്യാസത്തിൽ വിജയം നഷ്ടപ്പെട്ടു," അണ്ണാമലൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോയമ്പത്തൂരിൽ ബിജെപി 15 ശതമാനം വോട്ട് നേടിയെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം അവകാശപ്പെട്ടു.
Also Read-
Tamil Nadu Election Results: പഞ്ചായത്തിലേക്ക് മത്സരിച്ച ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്; വീട്ടുകാരും പാർട്ടിപ്രവർത്തകരും ചതിച്ചെന്ന് സ്ഥാനാര്‍ഥി
ചെന്നൈയിൽ മുപ്പതോളം വാർഡുകളിൽ ബിജെപി സ്ഥാനാർഥികൾ രണ്ടാം സ്ഥാനത്തെത്തിയതായും അദ്ദേഹം പറഞ്ഞു. എഐഎഡിഎംകെയുമായുള്ള ബിജെപി സഖ്യം 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഡിഎംകെ കൊങ്ങു മേഖലയിൽ വിജയിച്ചതുകൊണ്ടുമാത്രം അത് അവരുടെ കോട്ടയായി മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
കന്യാകുമാരിയിലാണ് പാർട്ടിക്ക് മികച്ച വിജയം നേടിയത്. ബിജെപി ആകെ നേടിയ 308 വാർഡുകളിൽ 200 എണ്ണം കന്യാകുമാരി ജില്ലയിലാണ്. എഐഎഡിഎംകെയുമായി വേർപിരിഞ്ഞ് ഒറ്റക്ക് മത്സരിച്ച ബിജെപിക്ക് 10 ജില്ലകളിൽ ഒരു പ്രതിനിധി പോലും ഇല്ല. 230 ടൗൺ പഞ്ചായത്ത് വാർഡുകളിലും 56 മുനിസ്സിപ്പാലിറ്റി വാർഡുകളിലും 22 കോർപറേഷൻ വാർഡുകളിലുമാണ് ബിജെപി സ്ഥാനാർഥികൾ വിജയിച്ചത്.
Also Read-
KPAC Lalitha: ആദ്യം ഹംസമായി; പിന്നീട് ഭരതന്റെ ജീവിതസഖിയും; സിനിമ തോൽക്കും പ്രണയവും വിവാഹവും
2011 ലെ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് ടൗൺ പഞ്ചായത്തുകളിൽ 2.2 % സീറ്റുകളിലാണ് വിജയം നേടിയതെങ്കിൽ ഇത്തവണ ഇത് 3.01 % ആയി ഉയർത്താനായി. മുനിസ്സിപാലിറ്റികളിൽ 1 ശതമാനത്തിൽ നിന്ന് 1.45 % ആയി. കോർപറേഷനുകളിൽ 0.5% ത്തിൽ നിന്ന് 1.67 %ആയി വർധിച്ചു. 2011ൽ ആകെ 1.76 ശതമാനം വാർഡുകളിൽ വിജയം നേടാനായപ്പോൾ ഇത്തവണ ഇത് 2.4 ശതമാനമായി. 2011ൽ ആകെയുള്ള 12,816 സീറ്റുകളിൽ 226 ഇടത്താണ് ബിജെപിക്ക് ജയിക്കാനായത്. ഇത്തവണ ആകെയുള്ള 12,838 വാർഡുകളിൽ 308ല്‍ വിജയിക്കാനായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.