ചെന്നൈ: ക്രിസ്ത്യൻ മിഷണറിമാർ ഇല്ലായിരുന്നെങ്കിൽ തമിഴ്നാട് മറ്റൊരു ബീഹാറാകുമായിരുന്നുവെന്ന വിവാദ പരാമർശവുമായി നിയമസഭാ സ്പീക്കർ എം. അപ്പാവൂ. സംസ്ഥാനത്തിന്റെ വികസനത്തിന് ക്രിസ്ത്യൻ മിഷനറിമാരാണ് കാരണമെന്നും കത്തോലിക്കാ മിഷനുകൾ നടത്തിയ പ്രവർത്തനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ സംസ്ഥാനം മറ്റൊരു ബിഹാറായി മാറുമായിരുന്നുവെന്നുമാണ് അപ്പാവു പറഞ്ഞത്. തന്റെ രാഷ്ട്രീയ ജീവിതം രൂപപ്പെടുത്തിയത് കത്തോലിക്കാ മിഷനറിമാരാണെന്ന് അദ്ദേഹം അവകാശപ്പെട്ടു, "ഉപവസിക്കുകയും ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യുന്ന" ആളുകളുടേതാണ് സർക്കാർ എന്നും കൂട്ടിച്ചേർത്തു.
"ഈ സർക്കാർ സൃഷ്ടിച്ചത് നിങ്ങളാണെന്ന് മുഖ്യമന്ത്രിക്ക് [എംകെ സ്റ്റാലിൻ] അറിയാം. നിങ്ങൾക്ക് [കത്തോലിക് മിഷനുകൾക്ക്] മുന്നോട്ട് പോയി നിങ്ങളുടെ മുഖ്യമന്ത്രിയോട് സംസാരിക്കാം, ഞാൻ നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളെ പുറത്താക്കിയാൽ തമിഴ്നാട്ടിൽ ഒരു വളർച്ചയും ഉണ്ടാകില്ല. മിഷനറിമാരില്ലായിരുന്നുവെങ്കിൽ തമിഴ്നാട് ബീഹാറിനെപ്പോലെയാകുമായിരുന്നുവെന്നും സ്പീക്കർ അപ്പാവു പറഞ്ഞു. "വളർച്ചയുടെ പ്രധാന കാരണം കത്തോലിക്കാ മിഷനറിമാരാണ്. നിങ്ങളുടെ പ്രവർത്തനമാണ് തമിഴ്നാടിന്റെ അടിത്തറ പാകിയത്," അദ്ദേഹം കൂട്ടിച്ചേർത്തു.
"ചരിത്രം" മാത്രമാണ് താൻ പരാമർശിച്ചതെന്നാണ് വിവാദമായതിന് പിന്നാലെ അപ്പാവു ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്. "ക്രിസ്ത്യൻ മിഷനറിമാർ മാത്രമാണ് എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കിയത്. ക്രിസ്ത്യൻ മിഷനറിമാർ സാമൂഹിക സമത്വം കൊണ്ടുവന്നു. ദ്രാവിഡ പ്രസ്ഥാനം അവരുടെ പ്രവർത്തനത്തെ തുടർന്നാണ് വിപുലീകരിക്കപ്പെട്ടത്,". അപ്പാവു പറഞ്ഞു. അതേസമയം ബിജെപിയുടെ വിമർശനത്തോട് പ്രതികരിക്കാൻ തയ്യാറല്ലെന്ന് സ്പീക്കർ അപ്പാവു പറഞ്ഞു.
സി എസ് ഐ ബിഷപ്പിനെ വിമാനത്താവളത്തിൽ ഇഡി ഉദ്യോഗസ്ഥർ തടഞ്ഞു; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
സി എസ് ഐ ബിഷപ്പ് ധർമരാജ് റസാലത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇഡി തടഞ്ഞു. കള്ളപ്പണ കേസില്‍ അന്വേഷണം നേരിടുന്നതിനിടെ യുകെയിലേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് ബിഷപ്പിനെ ഇഡി തടഞ്ഞത്. കള്ളപ്പണ കേസിൽ അന്വേഷണം നേരിടുന്നതിനാൽ വിദേശത്തേക്ക് പോകരുതെന്ന നിർദ്ദേശം അവഗണിച്ചായിരുന്നു യാത്ര. നാളെ കൊച്ചിയിൽ ഹാജരാകാൻ ബിഷപ്പിനു നിർദേശം നൽകി.
Also Read-
വത്തിക്കാൻ സ്ഥാനപതി കൊച്ചിയിലെത്തി; ബിഷപ്പ് ആന്റണി കരിയില്‍ സ്ഥാനമൊഴിയാൻ വത്തിക്കാന്റെ സമ്മർദ്ദം
വിദേശ യാത്രാവിലക്ക് അവഗണിച്ചാണ് ബിഷപ് ധര്‍മ്മരാജ് റസാലം യുകെയിലേക്ക് പോകാനെത്തിയത്. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച ബിഷപ്പിനെ പിന്നീട് എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്തു. നാളെ കൊച്ചി ഓഫീസില്‍ ഹാജരാകാനും ബിഷപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സിഎസ്ഐ സഭാ ആസ്ഥാനത്ത് 13 മണിക്കൂറോളം ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ രാത്രി യുകെയിലേക്ക് പോവാന്‍ ശ്രമിച്ച ബിഷപ് ധര്‍മ്മരാജ് റസാലത്തെ ഇ ഡി തടയുകയായിരുന്നു.
സഭാ സെക്രട്ടറി പ്രവീണ്‍, കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാം എന്നിവരുടെ വീടുകളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലമാണ് ഒന്നാം പ്രതി. സഭാ സെക്രട്ടറി പ്രവീണ്‍, കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാം എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.