നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഗോഡ്‌സ് ഓണ്‍ കണ്‍ട്രി.. ലേഡീസ് നോ എന്‍ട്രി- തമിഴ് ഗാനം വൈറലാകുന്നു

  ഗോഡ്‌സ് ഓണ്‍ കണ്‍ട്രി.. ലേഡീസ് നോ എന്‍ട്രി- തമിഴ് ഗാനം വൈറലാകുന്നു

  • Last Updated :
  • Share this:
   ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നടന്ന പ്രതിഷേധങ്ങളെ പരിഹസിച്ചും വിമര്‍ശിച്ചുമുള്ള തമിഴ് ഗാനം വൈറലാകുന്നു. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി.. ലേഡീസ് നോ എന്‍ട്രി എന്ന് പരിഹസിക്കുന്ന ഗാനത്തില്‍ ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരെ പ്രത്യേകിച്ച് ആര്‍എസ്എസ്-സംഘ്പരിവാര്‍ ശക്തികളെ പേരെടുത്ത് തന്നെ വിമര്‍ശിക്കുന്നുണ്ട്.

   അയ്യപ്പന്റെ ബ്രഹ്മചര്യത്തില്‍ സംശയമില്ല, അയ്യപ്പനും സംശയമില്ല, ഞങ്ങള്‍ സ്ത്രീകള്‍ക്കും സംശയമില്ല. സംശയമുള്ളവർ വീട്ടില്‍ ഇരിക്കട്ടെ- ഇതാണ് ഗാനത്തിലെ വരികൾ.

   തമിഴ് നാടന്‍പാട്ട് കലാകാരന്‍ കോവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗാനമൊരുക്കിയിരിക്കുന്നത്.നേരത്തെ ജയലളിതയെ വിമര്‍ശിച്ചുള്ള പാട്ടിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ആളാണ് കോവന്‍.

   'പേര് ദൈവത്തിന്റെ സ്വന്തം നാടെന്നാണ്... എന്നാല്‍ സ്ത്രീകളെ അവിടെ തടയുകയാണ്... ഇതിന് എന്ത് ന്യായീകരണമാണ് ഉള്ളത്?' എന്ന്  ചോദിച്ചാണ് പെണ്‍കുട്ടികള്‍ സ്ത്രീപ്രവേശനത്തിനെതിരെയുള്ള പ്രതിഷേധങ്ങളെയും അക്രമങ്ങളെയും ചോദ്യം ചെയ്യുന്നത്. ശബരിമല ദര്‍ശനം നടത്തുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ സ്ത്രീകള്‍ തയ്യാറാക്കുന്നു. അപ്പോഴൊന്നുമില്ലാത്ത അശുദ്ധി സന്നിധാനത്ത് എത്തുമ്പോള്‍ എങ്ങനെയുണ്ടാകുന്നുവെന്ന് ഇവര്‍ ചോദിക്കുന്നു.
   First published:
   )}