ചെന്നൈ: തമിഴ്നാട്ടില്‍ കുറഞ്ഞ വിലയില്‍ സിമന്റ് നിര്‍മ്മിച്ച് സര്‍ക്കാര്‍ (Tamilnadu state government). സ്വകാര്യ കമ്പനികള്‍ സിമന്റിന് വില കൂട്ടിയതോടെയാണ് വില കുറച്ച് സിമന്റ് നിര്‍മ്മിക്കുന്നുവെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് (Chief Minister MK Stalin) പറഞ്ഞത്.
'വലിമൈ' എന്ന പേരിലാണ് തമിഴ്നാട് സിമന്റ്സ് കോര്പ്പറേഷന് നിര്‍മ്മിക്കുന്ന സിമന്റ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. തമിഴ്നാട് സിമന്റ്സ് കോര്പ്പറേഷന് 17 ലക്ഷം മെട്രിക് ടണ്‍ സിമന്റ് ഉല്പാദിപ്പിക്കാന് ശേഷയുള്ള മൂന്ന് പ്ലാന്റുകളാണുള്ളത്.
മുഖ്യമന്ത്രി സ്റ്റാലിന് സിമന്റിന്റെ വിവരങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. വലിമൈയുടെ പ്രീമിയം 50 കിലോഗ്രാമിന് ചാക്കിന് 350 രൂപയാണ് വില. വലിമൈ സുപ്പീരിയര്‍ ചാക്കിന് 365 രൂപയുമാണ് വില വരുന്നത്.
സ്വകാര്യ കമ്പനികളുടെ സിമന്റിന് 500 രൂപയോളം വില വരുമ്പോഴാണ് സര്‍ക്കാര്‍ കുറഞ്ഞ ചിലവില്‍ സിമന്റുകള്‍ ജനങ്ങള്‍ക്കായി നിര്‍മ്മിച്ചത്. തമിഴ്നാട് സര്‍ക്കാരിന്റെ രണ്ടാമത്തെ സിമന്റ് ബ്രാന്റാണ് വലിമൈ. ആദ്യ സിമന്റ് ബ്രാന്റായ അരസു അമ്മ എന്ന പേരില്‍ വിപണിയിലുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയക്കെടുതിയിലെ പെണ്സിങ്കത്തിന് സല്യൂട്ട്; വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് സ്റ്റാലിന്
ചെന്നൈ: പ്രളയക്കെടുതിയില്‍ അവസരോചിതമായി പ്രവര്‍ത്തിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. മരം വീണ് ജീവന് അപകടത്തിലായ യുവാവിനെ തോളിലെടുത്ത് ആശുപത്രിയിലെത്തിച്ച ഇന്‍സ്പെക്ടര്‍ രാജേശ്വരിക്കാണ് പ്രത്യേക അഭിനന്ദനം ലഭിച്ചത്. ക്യാംപ് ഓഫീസിലെത്തിയ എം കെ സ്റ്റാലിന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ചത്.
Also Read - ചെന്നൈയിലെ വെള്ളക്കെട്ടിലിറങ്ങി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ; താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റുന്നു
കനത്ത മഴയില്‍ ബോധരഹിതയായ യുവാവിനെ തോളിലേറ്റി ഓടുന്ന പോലീസുദ്ധ്യോഗസ്ഥയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ എല്ലാവരും അന്വേഷിച്ചത് ധീരയായ ഈ ഉദ്യോഗസ്ഥയെ പറ്റിയായിരുന്നു.
ചെന്നൈയിലെ ടി.പി.ഛത്ര ഭാഗത്തെ സെമിത്തേരിയിലാണ് സംഭവം. ബോധരഹിതനായി കിടന്ന യുവാവിനെ തോളിലേറ്റി അടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഓട്ടോയില്‍ കയറ്റി വിടുന്നത് വീഡിയോയില്‍ കാണാം. തൊട്ടടുത്ത് പുരുഷന്മാര് ഉണ്ടായിരിന്നിട്ടും ഒറ്റയ്ക്കാണ് ഇവര്‍ യുവാവിനെ തോളിലിട്ട് ഓടിയത്.
വീഡിയോ വൈറലായതിന് പിന്നാലെ എല്ലാവരും അന്വേഷിച്ചത് ഈ പോലാസുദ്യോഗസ്ഥയെ കുറിച്ചായിരുന്നു. ചെന്നൈയിലെ ടിപി ഛത്രം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ രാജേശ്വരിയാണ് കക്ഷി.
സംഭവം വൈറലായതോടെ നിരവധി പേരാണ് രാജേശ്വരിക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.