• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കലൈഞ്ജർ ഇനി കാലത്തിരയിൽ

news18india
Updated: August 7, 2018, 9:19 PM IST
കലൈഞ്ജർ ഇനി കാലത്തിരയിൽ
news18india
Updated: August 7, 2018, 9:19 PM IST
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധി അന്തരിച്ചു. ചെന്നൈ കാവേരി ആശുപത്രിയിൽ വൈകിട്ട് 6.10ന് ആയിരുന്നു അന്ത്യം. രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്നു ജൂലൈ 28 ശനിയാഴ്ച രാത്രി ഒന്നരയോടെ ആയിരുന്നു ചെന്നൈ കാവേരി ആശുപത്രിയില്‍ കരുണാനിധിയെ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഇടയ്ക്ക് വഷളായെങ്കിലും പിന്നീട് മെച്ചപ്പെട്ടിരുന്നു. എന്നാൽ ഇന്നലെ വൈകിട്ട് ആറുമണിക്ക് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നു വൈകിട്ട് നാലുമണിക്ക് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ കരുണാനിധി ഏറ്റവും മെച്ചപ്പെട്ട ചികിൽസ നൽകിയിട്ടും അദ്ദേഹത്തിന്‍റെ അവയവങ്ങൾ തകരാറിലാണെന്നും, മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ അദ്ദേഹത്തിന്‍റെ മകനും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിൻ തമിഴ് നാട് മുഖ്യമന്ത്രി ഇ പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ആശുപത്രിക്കു മുന്നില്‍ പ്രാര്‍ഥനകളും മുദ്രാവാക്യങ്ങളുമായി നൂറുകണക്കിന് ഡി എം കെ പ്രവര്‍ത്തകർ തടിച്ചുകൂടിയിരുന്നു. എന്നാൽ, പ്രാർത്ഥനകൾ വിഫലമാക്കി കലൈഞ്ജർ കാലയവനികയിലേക്ക് മറയുകയായിരുന്നു.



മരണസമയത്ത് ഏഴു മക്കളും മുതിർന്ന ഡി എം കെ പ്രവർത്തകരും ആശുപത്രിയിൽ ഉണ്ടായിരുന്നു. അഞ്ചു തവണ തമിഴ്നാടിന്‍റെ മുഖ്യമന്ത്രി ആയിരുന്ന കലൈഞ്ജർ എന്ന് അറിയപ്പെട്ടിരുന്ന എം കരുണാനിധി. 1969 ൽ ഡി എം കെയുടെ സ്ഥാപക നേതാവായ സി എൻ അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്നാണ് പാർട്ടിയുടെ നേതൃസ്ഥാനം കരുണാനിധി ഏറ്റെടുത്തത്.

1969-71, 1971-74, 1989-91, 1996-2001, 2006-2011 എന്നിങ്ങനെ അഞ്ച് തവണകളിലായി തമിഴ്‌നാട് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ഓരോ തവണയും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് ഭൂരിപക്ഷമായിരുന്നു കരുണാനിധി നേടിയിരുന്നത്. ആറു പതിറ്റാണ്ട് നീണ്ട സുദീർഘമായ പാർലമെന്‍ററി രാഷ്ട്രീയജീവിതം മുത്തുവേൽ കരുണാനിധിക്കുണ്ട്. 1957ൽ ആദ്യമായി നിയമസഭയിലെത്തിയ കരുണാനിധിയുടെ ജീവിതം തമിഴ്നാടിന്‍റെ പാർലമെന്‍ററി ജനാധിപത്യചരിത്രം തന്നെയാണ്.
Loading...
 

1957ല്‍ തിരുച്ചിരപ്പള്ളിയിലെ കുളിതലൈ സീറ്റില്‍ നിന്ന് കരുണാനിധി ആദ്യമായി തമിഴ്നാട് നിയമസഭയില്‍ എത്തി‌. 1962ല്‍ തഞ്ചാവൂരിലേക്ക് ചുവടുമാറ്റം. സാക്ഷാല്‍ അണ്ണാദുരൈ പരാജയത്തിന്‍റെ രുചിയറിഞ്ഞ തെരഞ്ഞെടുപ്പിലും കരുണാനിധി ജയിച്ചു കയറി. 1961ല്‍ ഡിഎംകെ ട്രഷററായ അദ്ദേഹം തൊട്ടടുത്ത വർഷം പ്രതിപക്ഷ ഉപനേതാവായി. 1967ല്‍ അണ്ണാദുരൈയുടെ നേതൃത്വത്തിൽ ഡിഎംകെ അധികാരത്തില്‍ വന്നപ്പോള്‍ പൊതുമരാമത്ത് മന്ത്രിയായി.

1969ല്‍ അണ്ണാദുരൈയുടെ മരണത്തിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രിയായി. അണ്ണാദൂരൈ മരിക്കുമ്പോൾ ഡിഎംകെയിൽ വി ആർ നെടുഞ്ചെഴിയനായിരുന്നു രണ്ടാമനെങ്കിലും കരുണാനിധി മുഖ്യമന്ത്രിയാകുകയായിരുന്നു. കൃത്യം അരനൂറ്റാണ്ട് മുമ്പ് ആ ദിനം തമിഴ്നാട്ടിലെ അധികാര രാഷ്ട്രീയത്തിലെ കരുണാനിധിയുഗം ഉദ്ഘാടനം ചെയ്യപ്പെട്ടു. പിന്നീട് അന്ന് കൂടെനിന്ന എംജിആറുമായി ഏറ്റുമുട്ടൽ. ഡിഎംകെയിൽ നിന്ന് പുറത്തായ എം ജി ആർ അണ്ണാ ഡി എം കെയുണ്ടാക്കിയപ്പോൾ 12 വർഷം മുഖ്യമന്ത്രിപദത്തിന് പുറത്ത് നിൽക്കേണ്ടി വന്നു കരുണാനിധിക്ക്.

ആ കാലം അധികാരരാഷ്ട്രീയത്തിൽ എംജിആറിന്‍റെ പ്രഭയില്‍ കരുണാനിധി മങ്ങി. 89-ല്‍ ജയലളിതയും എം ജി ആറിന്‍റെ ഭാര്യ ജാനകിയും ഇരുചേരികളിലായി അണ്ണാ ഡി എം കെ പിളര്‍ന്നപ്പോള്‍ വീണ്ടും മുഖ്യമന്ത്രി. 1996ൽ കരുണാനിധി വീണ്ടും മുഖ്യമന്ത്രി. 2001ലെ നിയമാസഭാ തെരഞ്ഞെടുപ്പില്‍ ജയലളിത നേതൃത്വം നല്‍കിയ എഐഎഡിഎംകെയോട് പരാജയപ്പെട്ടു . 2006ല്‍ ജയലളിതയെ തോല്‍പ്പിച്ച് കരുണാനിധി വീണ്ടും മിന്നൽപ്പിണറായി. കലൈഞ്ജർ മുത്തുവേല്‍ കരുണാനിധി അന്ന് അഞ്ചാമതും തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായി.
First published: August 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍